എയർടെല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള കിടിലൻ പ്ലാനുകൾ

|

ഭാരതി എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് എല്ലാ വാലിഡിറ്റി കാലയളവിലേക്കുമുള്ള പ്ലാനുകൾ നൽകുന്നുണ്ട്. ഒരു മാസം മുതൽ ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്ലാനുകളിൽ നിന്നും ഉപയോക്താക്കൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാനുകളെ അപേക്ഷിച്ച് വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ലാഭം ഏറെയാണ്. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാം എന്നതാണ് ഈ പ്ലാനുകളുടെ പ്രധാന ഗുണം. ഓരോ ദിവസത്തേക്കുമായി ഈടാക്കുന്ന നിരക്ക് കണക്കിലെടുത്താൽ സാമ്പത്തികമായും ലാഭമുണ്ട്.

 

മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. 1799 രൂപ, 2999 രൂപ, 3559 രൂപ വിലകളിൽ ലഭ്യമാകുന്ന പ്ലാനുകൾ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്. ഡാറ്റ ആനുകൂല്യം ഓരോ പ്ലാനിലും വ്യത്യസ്താണ്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ആവശ്യങ്ങൾക്ക് അനുസരിച്ച് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എയർടെൽ നൽകുന്ന വാർഷിക പ്ലാനുകളും അവയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും വിശദമായി നോക്കാം.

56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

1799 രൂപയുടെ പ്ലാൻ
 

1799 രൂപയുടെ പ്ലാൻ

എയർടെൽ നൽകുന്ന വാർഷിക പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 1799 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ഉടനീളം അപ്പോളോ 24x7 സർക്കിൾ സേവനത്തിലേക്ക് ആക്സസ് ലഭിക്കും. ഫാസ്റ്റ്ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും. അധികം ഡാറ്റ ഉപയോഗിക്കാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കോളിങ്, വാലിഡിറ്റി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

2999 രൂപയുടെ പ്ലാൻ

2999 രൂപയുടെ പ്ലാൻ

ആവശ്യത്തിന് ഡാറ്റ ആനുകൂല്യവും ഒരു വർഷം മുഴുവൻ വാലിഡിറ്റിയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 2999 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിക്കുന്ന ഡാറ്റ 730 ജിബിയാണ്. സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഇത് മതിയാകും. പ്ലാനിലൂടെ വാലിഡിറ്റി കാലയളവിൽ ഉടനീളം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. അധിക ആനുകൂല്യങ്ങളായി അപ്പോളോ 24x7 സർക്കിൾ ആക്സസും ഫാസ്ടാഗിൽ 100 ക്യാഷ്ബാക്കും വരിക്കാർക്ക് ലഭിക്കും.

എയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾഎയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

3359 രൂപയുടെ പ്ലാൻ

3359 രൂപയുടെ പ്ലാൻ

എയർടെൽ നൽകുന്ന ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാനാണ് 3359 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസം വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ മൊത്തത്തിൽ ഉപയോക്താക്കൾക്ക് 912.5 ജിബി ഡാറ്റ നൽകുന്നു. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ മികച്ച ദീർഘകാല വാലിഡിറ്റി പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. വില കൂടിയ പ്ലാൻ ആയതിനാൽ തന്നെ ഇതിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളും മികച്ചതാണ്. ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ഈ പ്ലാനിലൂടെ ലഭിക്കും. വിങ്ക് മ്യൂസിക്ക് ആക്സും അപ്പോളോ 24x7 സർക്കിൾ ആക്സസും ഫാസ്ടാഗിൽ 100 ക്യാഷ്ബാക്കും ഈ പ്ലാൻ നൽകുന്നു.

എയർടെൽ ആമസോൺ പ്രൈം വീഡിയോ ആനുകൂല്യം ഒഴിവാക്കി

എയർടെൽ ആമസോൺ പ്രൈം വീഡിയോ ആനുകൂല്യം ഒഴിവാക്കി

എയർടെൽ ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകിയിരുന്ന ആകർഷകമായ ഒരു ആനുകൂല്യം നിർത്തലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം ലഭിച്ചിരുന്ന പ്രൈം വീഡിയോ സബ്ക്രിപ്ഷൻ സേവനമാണ് എയർടെൽ ഒഴിവാക്കിയിരിക്കുന്നത്. എല്ലാ പ്ലാനുകളിൽ നിന്നും ഈ ആനുകൂല്യം ഒഴിവാക്കിയിട്ടില്ല. തിരഞ്ഞെടുത്ത ചില പ്ലാനുകളിൽ നിന്ന് മാത്രമാണ് പ്രൈം വീഡിയോ മൊബൈൽ സബ്ക്രിപ്ഷൻ ഒഴിവാക്കിയത്.

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നുഎയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നു

Best Mobiles in India

English summary
Airtel offers three annual prepaid plans. The plans are available at Rs 1799, Rs 2999 and Rs 3559 and offer data, calling and SMS benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X