Home
News

എയർടെൽ 1598 രൂപയ്ക്കും 1599 രൂപയ്ക്കും നൽകുന്ന പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം ചെറുതല്ല

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് 1598 രൂപ, 1599 രൂപ നിരക്കുകളിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ രണ്ട് പ്ലാനുകളും വളരെ വ്യത്യസ്തമായ പ്ലാനുകളാണ്. 1598 രൂപയുടേത് എയർടെൽ ബ്ലാക്ക് പ്ലാൻ ആണ്. ഫൈബർ, ഡിടിഎച്ച്, മൊബൈൽ സേവനങ്ങൾ ഒരൊറ്റ ബില്ലിന് കീഴിൽ കൊണ്ടുവരുന്ന പ്ലാനുകളാണ് ബ്ലാക്ക് പ്ലാനുകൾ. 1599 രൂപ വിലയുള്ള പ്ലാൻ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനാണ്. ഇതിലൂടെ കുടുംബത്തിലെ അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഈ രണ്ട് പ്ലാനുകളും നൽകുന്ന ആനുകൂല്യങ്ങൾ നോക്കാം.

പ്രീമിയം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ പ്രീമിയം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനാണ് 1599 രൂപയുടേത്. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നു. അൺലിമിറ്റഡ് എന്ന് പറയുമ്പോഴും 500 ജിബി പ്രതിമാസ ഡാറ്റയും 200 ജിബി വരെ അധിക ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. രണ്ട് കണക്ഷനുകളുമായാണ് പ്ലാൻ വരുന്നത്. പ്രൈമറി കണക്ഷൻ കൂടാതെ ഒരു ഫാമിലി ആഡ്-ഓൺ കണക്ഷനും ഇതിനൊപ്പം ലഭിക്കുന്നു. അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ എയർടെൽ നൽകുന്നു.

1599 രൂപ പോസ്റ്റ് പെയ്ഡ് പ്ലാൻ

1599 രൂപ പോസ്റ്റ് പെയ്ഡ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങളിൽ ആമസോൺ പ്രൈമിന് ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ, ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് ഒരു വിഐപി സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീമിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഇത് കൂടാതെ ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, ജഗ്ഗർനട്ട് ബുക്ക്സ്, എയർടെൽ എക്സ്-സ്ട്രീം ആപ്പ് പ്രീമിയം, വിങ്ക് പ്രീമിയം എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും. ഈ ആനുകൂല്യങ്ങൾ തന്നെയാമ് പ്ലാനിനെ ആകർഷകമാക്കുന്നത്.

എയർടെൽ ബ്ലാക്ക്

എയർടെൽ ബ്ലാക്ക് വിഭാഗത്തിൽ വരുന്ന 1598 രൂപ വിലയുള്ള പ്ലാൻ മുകളിൽ പറഞ്ഞിരിക്കുന്ന ഫാമിലി പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. മുകളിൽ പറഞ്ഞ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ 105 ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിന് ലഭിക്കുക എന്നൊരു പോരായ്മയുണ്ട്. അൺലിമിറ്റഡ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്നു. 200എംബിപിഎസ് വേഗതയാണ് ഈ പ്ലാനിന് ലഭിക്കുന്നത്. ആമസോൺ പ്രൈം, എയർടെൽ എക്‌സ്ട്രീം ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും.

അധിക ആനുകൂല്യങ്ങൾ

അധിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ എയർടെല്ലിന്റെ 1599 രൂപ പ്ലാൻ ആണ് മുന്നിൽ മൊബൈൽ ഡാറ്റയുടെ കാര്യത്തിലും ഈ പ്ലാൻ തന്നെയാണ് മികച്ചത്. പക്ഷേ 1598 രൂപ വിലയുള്ള ബ്ലാക്ക് പ്ലാൻ ബ്രോഡ്ബാന്റ് ആനുകൂല്യം നൽകുന്നുവെന്നതാണ് ഏറെ ആകർഷകം. ബ്രോഡ്ബാന്റ് കണക്ഷൻ ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് 1598 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ.

എയർടെൽ

എയർടെൽ 999 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടി നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ മൂന്ന് കണക്ഷനുകളാണ് ലഭിക്കുന്നത്. 1 റെഗുലർ കണക്ഷനൊപ്പം രണ്ട് ആഡ്-ഓൺ കണക്ഷനുകളാണ് ഇവ. 150ജിബി + 30ജിബി +30ജിബി എന്നിങ്ങനെ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തത്തിൽ 210 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 1599 രൂപ പ്ലാനിന് സമാനമായ സ്ട്രീമിംഗ് ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

Best Mobiles in India

English summary
Airtel offers prepaid plans to its customers at Rs 1598 and Rs 1599 respectively. Rs 1598 plan is a Airtel Black Plan. Rs 1599 plan is a family postpaid plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X