ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകൾ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വിഭാഗങ്ങളിൽ നൽകുന്നുണ്ട്. മറ്റ് ടെലിക്കോം കമ്പനികളോട് മത്സരിക്കാൻ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ ആകർഷകമായ ചില ഓഫറുകളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഇത്തരം ഓഫറുകളിലൊന്നാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന ഓഫറുകൾ. എയർടെല്ലിന്റെ 499 രൂപയ്ക്ക് മുകളിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഈ ആനുകൂല്യം ലഭ്യമാണ്.

എയർടെൽ താങ്ക്സ് റിവാർഡ് വഴി മാത്രാണ് ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ലഭ്യമാകുന്നത്. ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുമോ എന്നറിയാൻ എയർടെൽ താങ്ക്സ് ആപ്പിലെ ഡിസ്കവറി നോക്കുക. ഓഫർ ലഭ്യമായിട്ടുണ്ടെങ്കിൽ സബ്സ്ക്രിപ്ഷൻ ക്ലെയിം ചെയ്യാവുന്നതാണ്. 499 രൂപ, 749 രൂപ, 999 രൂപ, 1599 രൂപ നിരക്കുകളിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിലാണ് എയർടെൽ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്നത്.

499 രൂപ പ്ലാൻ
എയർടെല്ലിന്റെ 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ റോൾഓവർ ആനുകൂല്യങ്ങളുള്ള 75 ജിബി 3ജി, 4ജി ഡാറ്റയും ദിവസവും 100 എസ്എംഎസുളും നൽകുന്നു. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. പ്ലാൻ എയർടെൽ എക്സ് സ്ട്രീം ആനുകൂല്യങ്ങളും ആമസോൺ പ്രൈമിലേക്ക് ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും നൽകുന്നു സൌജന്യമായി നൽകുന്നുണ്ട്.

749 രൂപ പ്ലാൻ
എയർടെല്ലിന്റെ 749 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ റോൾഓവർ ആനുകൂല്യങ്ങളുള്ള 3ജി, 4ജി ഡാറ്റ നൽകുന്നുണ്ട്. 125 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും നൽകുന്നതിനൊപ്പം ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ലഭിക്കും. എയർടെൽ എക്സ് സ്ട്രീം ഓഫറും ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

999 രൂപ പ്ലാൻ
999 രൂപ വിലയുള്ള എയർടെല്ലിന്റഎ പോസ്റ്റ്പെയ്ഡ് പ്ലാൻ റോൾഓവർ ആനുകൂല്യം നൽകുന്നതിനൊപ്പം 150 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് നൽന്നുണ്ട്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ എക്സ് സ്ട്രീം ആനുകൂല്യം, ആമസോൺ പ്രൈമിലേക്ക് ഒരു വർഷത്തെ സൌജന്യ സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

1599 രൂപ പ്ലാൻ
1599 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ദിവസവും 100 എസ്എംഎസകളും അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ലഭിക്കും. എയർടെൽ എക്സ് സ്ട്രീം ആനുകൂല്യങ്ങൾക്കൊപ്പം ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. 1 സൌജന്യ ഫാമിലി ആഡ്-ഓണും ഒരു നോർമൽ സിമ്മും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.


Click it and Unblock the Notifications