Just In
- 53 min ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 9 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 11 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
എയർടെൽ (Airtel) പ്രീപെയ്ഡിൽ എന്നത് പോലെ തന്നെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ദൈനംദിന ഡാറ്റ ആനുകൂല്യത്തിന് പകരം ഒരു മാസം നിശ്ചിത ജിബി ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകുന്നവയാണ് എയർടെല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ. ഈ പ്ലാനുകളെല്ലാം തന്നെ എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ ആക്സസും എയർടെല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. 399 രൂപ മുതൽ 1599 രൂപ വരെ വിലയുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വിശദമായി നോക്കാം.

1599 രൂപ പ്ലാൻ
പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ എയർടെൽ നൽകുന്ന ഏറ്റവും വില കൂടിയ പ്ലാനാണ് 1599 രൂപയുടേത്. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ലഭിക്കും. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 250 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യവും പ്ലാനിലൂടെ ലഭ്യമാണ്. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും 1 വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും. മൂന്ന് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാൻ നൽകുന്നു.

1199 രൂപ പ്ലാൻ
1199 രൂപ വിലയുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 150 ജിബി ഡാറ്റയും ലഭിക്കും. 200 ജിബി വരെ റോൾഓവർ സൌകര്യവും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും 6 മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ ആക്സസും ഈ പ്ലാനിലൂടെ ലഭ്യമാണ്. 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസും വിങ്ക് മ്യൂസിക്ക് പ്രീമിയം ആക്സസും ഈ പ്ലാനിലൂടെ ലഭ്യമാകും. രണ്ട് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും ഈ പ്ലാൻ നൽകുന്നു.

999 രൂപ പ്ലാൻ
എയർടെൽ 999 രൂപ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളും 200 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യവും ലഭിക്കും. മൊത്തം 100 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളുള്ള പ്ലാൻ 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും 1 വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്കിപ്ഷനും നൽകുന്നുയ രണ്ട് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാനിലൂടെ ലഭിക്കും.

499 രൂപ പ്ലാൻ
എയർടെല്ലിന്റെ 499 രൂപ വിലയുള്ള പോസ്റ്റ് പ്ലാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്നു. 200 ജിബി വരെ റോൾഓവർ സൌകര്യമുള്ള പ്ലാനിലൂടെ 75 ജിബി പ്രതിമാസ ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസ്, വിങ്ക് പ്രീമിയം എന്നിവയും പ്ലാനിലൂടെ ലഭിക്കുന്നു.

399 രൂപ പ്ലാൻ
എയർടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 399 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും 40 ജിബി ഡാറ്റയും ലഭിക്കും. 200 ജിബി വരെ റോൾഓവർ സൌകര്യത്തോടെ വരുന്ന പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. 1 വർഷത്തേക്ക് വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്സസ് നൽകുന്ന പ്ലാൻ ഷാ അക്കാദമിയിലേക്കുള്ള സൗജന്യ ആക്സസും നൽകുന്നുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470