Airtel Postpaid Plans: എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചു

|

കഴിഞ്ഞ ഡിസംബറിൽ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് വർദ്ധിപ്പിച്ച സ്വകാര്യ ടെലിക്കോം ഓപ്പറേറ്റമാരിൽ പ്രധാനിയാണ് എയർടെൽ. ഇപ്പോഴിതാ എയർടെൽ അതിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്കും വർദ്ധിപ്പിക്കുകയാണ്. കമ്പനി ഇതിനകം തന്നെ രാജ്യത്തെ ആഡ്-ഓൺ കണക്ഷൻ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്.

 

പുതിയ പ്ലാനുകൾ

കൂടാതെ എയർടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാറ്റങ്ങൾ വരുത്തുകയും പുതിയ പ്ലാനുകൾ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുകയും ചെയ്തു.എയർടെൽ 199 രൂപ മുതലുള്ള നിരക്കുകളിലാണ് തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് നൽകിയിരുന്നത്. എന്നാൽ താരിഫ് വർദ്ധന വന്നതോടെ 199 രൂപയുടെ പ്ലാൻ ഇപ്പോൾ പരിഷ്കരിച്ച് 249 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.

10 ജിബി ഡാറ്റ

ഇപ്പോൾ 249 രൂപയ്ക്ക് ലഭിക്കുന്ന പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 10 ജിബി ഡാറ്റയും ലഭ്യമാക്കുന്നുണ്ടെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. പുതിയ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ച് കൊണ്ടിരിക്കുകയാണെന്ന് എയർടെൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും എയർടെൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളും

ആഡ് ഓൺ കണക്ഷൻ
 

ഉപയോക്താവിന് 99 രൂപ നൽകി ഒരു ആഡ് ഓൺ കണക്ഷൻ നേടാൻ കഴിയുന്ന രീതിയിലാണ് കമ്പനി പുതിയ തന്ത്രം ആവഷ്കരിച്ചിരിക്കുന്നത്. ഈ പ്ലാൻ ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ അതിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കൊപ്പം ആഡ്-ഓൺ കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 499 രൂപ മുതൽ 1599 രൂപ വരെയുള്ള നിരക്കുകളിലാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ലഭിക്കുന്നത്.

749 രൂപ മുതൽ 1599 രൂപവരെ

499 രൂപയുടെ പ്ലാനിനൊപ്പം ആഡ് ഓൺ കണക്ഷൻ ലഭ്യമല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 749 രൂപ മുതലുള്ള നിരക്കുകൾ തൊട്ടാണ് കമ്പനി ആഡ് ഓൺ കണക്ഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. ഇത് 1,599 രൂപ വരെയുള്ള പ്ലാനുകളിൽ ലഭ്യവുമാണ്. ആഡ് ഓൺ കണക്ഷൻ ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ 749 രൂപ മുതൽ 1599 രൂപവരെയുള്ള പ്ലാനുകൾ ലഭ്യമാണ്.

ആഡ്-ഓൺ കണക്ഷനുകളുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ആഡ്-ഓൺ കണക്ഷനുകളുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

749 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മുതൽ മുകളിലേക്കുള്ള പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ആഡ് ഓൺ കണക്ഷൻ നൽകുന്നത്. 125 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ഒരു വർഷത്തേക്ക് ആമസോൺ പ്രൈമിലേക്കുള്ള ആക്സസ് എന്നിവ നൽകുന്ന പ്ലാനാണ് 749 രൂപയുടേത്. ഇതിൽ റെഗുലറും ആഡ് ഓണുമായി രണ്ട് കണക്ഷനുകൾ ലഭിക്കുന്നു.

കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

999 രൂപയുടെ പ്ലാൻ

എയർടെൽ നൽകുന്ന മറ്റൊരു പോസ്റ്റ് പെയ്ഡ് പ്ലാൻ 999 രൂപയുടെ പ്ലാനാണ്. ഇത് 150 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ഒരു വർഷത്തേക്ക് ആമസോൺ പ്രൈമിലേക്ക് ആക്സസ് എന്നിവ നൽകുന്ന പ്ലാനാണ്. നാല് കണക്ഷനുകളാണ് ഈ പ്ലാൻ നൽകുന്നത്. മൂന്ന് റെഗുലർ കണക്ഷന് പുറമേ ഒരു ഡാറ്റ ആഡ് ഓൺ കണക്ഷനുമാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഇതൊരു മികച്ച പ്ലാൻ തന്നെയാണ്.

1,599 രൂപയുടെ പ്ലാൻ

എയർടെൽ പ്രീപെയ്ഡിലെ അവസാനത്തെ പ്ലാൻ 1,599 രൂപയുടെ പ്ലാനാണ് അൺലിമിറ്റഡ് 3 ജി, 4 ജി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ഇന്റർനാഷണൽ കോളിംഗിന് 200 മിനിറ്റ്, അന്താരാഷ്ട്ര പായ്ക്കുകളിൽ 10 ശതമാനം കിഴിവ് എന്നിവ ഈ പ്ലാൻ നൽകുന്നു. ഇതിന് പുറമേ നാല് ഇന്റർനാഷണൽ പ്ലാനുകൾ കൂടി കമ്പനി ആരംഭിച്ചിട്ടുണ്ട്. 648 രൂപ, 755 രൂപ, 799 രൂപ, 1,199 രൂപ എന്നീ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ ലഭ്യമാക്കുക.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വോഡാഫോൺ എയർടെൽ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വോഡാഫോൺ എയർടെൽ എന്നിവയുടെ ദിവസേന 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

Best Mobiles in India

English summary
After increasing the prices of prepaid plans, Airtel is looking to increase the price of its postpaid plans. The company has now increased the prices of its add-on connections plans in the country. Airtel has already made the changes to its website, and the new plans are live for all customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X