എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി 4ജി ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാം

|

പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന 4ജിയുടെ സ്പീഡ് വർധിപ്പിക്കുമെന്ന് എയർടെൽ അറിയിച്ചു. പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി "പ്രയോറിറ്റി ഓഫ് 4ജി നെറ്റ്വർക്ക്" പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചത്. എയർടെല്ലിന്റെ പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ അവരുടെ സ്മാർട്ട്‌ഫോണിലും മറ്റ് ഡിവൈസുകളിലും കൂടുതൽ വേഗത്തിലുള്ള 4ജി ലഭ്യമാകും.

പോസ്റ്റ്പെയ്ഡ്

എയർടെല്ലിന്റെ പുതിയ ഓഫറിന്റെ ഭാഗമായി ഇന്ന് മുതൽ എല്ലാ പ്ലാറ്റിനം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും കൂടുതൽ വേഗത്തിലുള്ള 4ജി നെറ്റ്വർക്ക് ലഭിക്കും. 499 രൂപയുടേയും അതിന് മുകളിലുമുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുത്ത വരിക്കാരാണ് പ്ലാറ്റിനം വരിക്കാർ. ഇത്തരം റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് അപ്ലിക്കേഷനിൽ കസ്റ്റമൈസ്ഡ് പ്ലാറ്റിനം യുഐ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകുംകൂടുതൽ വായിക്കുക: എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകും

റെഡ് കാർപെറ്റ് കസ്റ്റമർ കെയർ

ഹൈസ്പീഡ് ഇന്റർനെറ്റിനൊപ്പം കോൾ സെന്ററുകളിലും റീട്ടെയിൽ സ്റ്റോറുകളിലും പ്രത്യേക സേവനങ്ങൾ നൽകുന്ന "റെഡ് കാർപെറ്റ് കസ്റ്റമർ കെയർ" സേവനവും എയർ‌ടെൽ പ്ലാറ്റിനം ഉപഭോക്താക്കൾക്ക് ലഭിക്കും. എല്ലാ എയർടെൽ കോൾ സെന്ററുകളും റീട്ടെയിൽ സ്റ്റോറുകളും പ്ലാറ്റിനം ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സ്റ്റാഫുകളുണ്ട്. ഈ ഉപയോക്താക്കൾക്ക് മുൻ‌ഗണന നൽകുകയും കാത്തിരിക്കാതെ തന്നെ സേവനങ്ങൾ നേടാനും സാധിക്കും.

എയർടെൽ താങ്ക്സ്

എയർടെൽ താങ്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി എയർടെൽ പ്ലാറ്റിനം മൊബൈൽ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ സേവന അനുഭവം നൽകാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത് എന്നും ഇത് 4 ജി നെറ്റ്‌വർക്കിന് മുൻഗണന നൽകികൊണ്ട് വേഗതയേറിയ ഇന്റർനെറ്റ് ഉൾപ്പെടെ മികച്ച സേവനങ്ങൾ നൽകുന്നൊരു പദ്ധതിയാണെന്നും പുതിയ പ്ലാനിനെ കുറിച്ച് സംസാരിച്ച ഭാരതി എയർടെല്ലിന്റെ സി‌എം‌ഒ വ്യക്തമാക്കി.

കൂടുതൽ വായിക്കുക: എയർടെല്ലിൽ രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോൺകൂടുതൽ വായിക്കുക: എയർടെല്ലിൽ രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോൺ

ഇന്റർനെറ്റ്

നിങ്ങൾ ഒരു പോസ്റ്റ്‌പെയ്ഡ് ഉപയോക്താവാണെങ്കിൽ‌ മികച്ച ഇന്റർനെറ്റ് സേവനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് പ്ലാറ്റിനം പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ‌ പ്ലാൻ ആക്ടിവേറ്റ് ചെയ്യാം. 499 മുതൽ‌ ആരംഭിക്കുന്ന എയർടെല്ലിന്റെ ഏത്‌ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുത്തും നിങ്ങൾക്ക് പ്ലാറ്റിനം കസ്റ്റമറായി മാറാം. ഒരു പുതിയ കണക്ഷനായി‌ പുറത്തിറങ്ങേണ്ട ആവശ്യവും ഇപ്പോഴില്ല. വീടുകളിലേക്ക് സിം കാർഡ് എത്തിച്ചു നൽകുന്ന പ്ലാനും എയർടെൽ ആരംഭിച്ചിട്ടുണ്ട്.

499 രൂപ

499 രൂപ മുതൽ ആരംഭിക്കുന്ന നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് എയർടെല്ലിനുള്ളത്. 499 രൂപയുടെ പ്ലാനിലൂടെ പ്രതിമാസം 75 ജിബി റോൾഓവർ 3 ജി / 4 ജി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഒരു വർഷത്തേക്ക് സൌജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ലഭിക്കും. സീ5, എയർടെൽ സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷനും മൊബൈലിനായുള്ള ഒരു ആന്റി വൈറസ് കിറ്റ് സൌജന്യമായി ലഭിക്കുകയും ചെയ്യും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 730 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 730 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

749 രൂപ

എയർടെല്ലിന്റെ പോസ്റ്റുപെയ്ഡ് പ്ലാനുകളിൽ മറ്റൊരു ആകർഷകമായ പ്ലാനാണ് 749 രൂപയുടേത്. 125 ജിബി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, ഒരു വർഷത്തേക്ക് സൌജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ സീ 5, എയർടെൽ സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷനും നിങ്ങളുടെ മൊബൈലിനായി ഒരു ആന്റി വൈറസ് കിറ്റും നൽകുന്നു. മറ്റ് രണ്ട് പ്ലാനുകൾ 999 രൂപ, 1599 രൂപ നിരക്കുകളിലാണ് ലഭ്യമാവുക.

Best Mobiles in India

Read more about:
English summary
Airtel has rolled out the new offers and starting today all the Platinum postpaid users will start receiving faster 4G speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X