അഞ്ച് പൈസ ചിലവില്ലാതെ ഒരു മാസത്തെ സേവനവുമായി എയർടെല്ലിന്റെ പുതിയ ഓഫർ

|

ഉപയോക്താക്കൾക്ക് മികച്ച ഓഫർ നൽകുന്നതിൽ ശ്രദ്ധിക്കുന്ന ടെലിക്കോം കമ്പനിയാണ് എയർടെൽ. ഇപ്പോഴിതാ എയർടെൽ കിടിലനൊരു ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്. അഞ്ച് പൈസ പോലും ചിലവില്ലാതെ ഒരു മാസത്തേക്ക് സേവനങ്ങൾ നൽകുന്ന ഓഫറാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫർ എയർടെൽ ബ്ലാക്ക് വിഭാഗത്തിലാണ് ലഭിക്കുന്നത്. ഈ ഓഫറിന്റെ കൂടുതൽ വിവരങ്ങൾ നോക്കാം.

 

എയർടെൽ

ഡിടിഎച്ച്, ബ്രോഡ്ബാന്റ്, പോസ്റ്റ്പെയ്ഡ് സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്നതാണ് എയർടെൽ ബ്ലാക്ക് സേവനം. ഈ വിഭാഗത്തിൽ നിരവധി പ്ലാനുകളും എയർടെല്ലിനുണ്ട്. തിരഞ്ഞെടുത്ത നഗരങ്ങളിൽ ലഭ്യമാകുന്ന ഈ സേവനത്തിലൂടെ നിങ്ങൾക്ക് ഒരൊറ്റ ബില്ലിൽ മൂന്ന് സേവനങ്ങൾ ആസ്വദിക്കാം. ഇപ്പോൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്ന ഓഫർ അനുസരിച്ച് നിങഅങൾ എയർടെൽ ബ്ലാക്ക് സേവനം സബ്ക്രൈബ് ചെയ്താൽ ഒറു മാസത്തേക്ക് എല്ലാം സൌജനയമായി ലഭിക്കും.

എയർടെൽ ബ്ലാക്ക്

ഒരുമാസത്തെ എയർടെൽ ബ്ലാക്ക് സേവനത്തിന്റെ ട്രയലാണ് ഇപ്പോൾ കമ്പനി നൽകുന്നത്. ബ്രോഡ്ബാന്റ് സേവനം, ഡിടിഎച്ച് സേവനം, പോസ്റ്റ്പെയ്ഡ് സേവനം എന്നിവയെല്ലാം ഇതിലൂടെ ഒരു മാസത്തേക്ക് സൌജന്യമായി ലഭിക്കുന്നു. ഈ 30 ദിവസത്തെ സൗജന്യ ട്രയൽ ഓഫർ എങ്ങനെയാണ് ലഭിക്കുകയെന്നും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും വിശദമായി നോക്കാം.

നിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാംനിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാം

എയർടെൽ ബ്ലാക്ക് ഓഫർ
 

എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ പുതിയ എയർടെൽ ബ്ലാക്ക് ഓഫർ ലഭ്യമാകൂ. ഈ ഓഫറിലൂടെ ബ്ലാക്ക് സേവനത്തിലേക്ക് വരിക്കാരായി ചേരുന്ന ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് സൌജന്യമായി സേവനം നൽകുന്നു. ഡിടിഎച്ച്, ബ്രോഡ്‌ബാൻഡ്, പോസ്റ്റ്‌പെയ്ഡ് എന്നീ സേവനങ്ങൾക്കായി ഉപയോക്താക്കൾ അടയ്ക്കുന്ന തുക ക്യാഷ്ബാക്ക് ആയി തിരികെ നൽകുന്നതാണ് ഈ ഓഫറിന്റെ രീതി.

ക്യാഷ്ബാക്ക്

എയർടെൽ ബ്ലാക്കിന്റെ ഒരു മാസത്തേ സേവനങ്ങൾക്കായി നിങ്ങൾ 1099 രൂപ പ്ലാൻ തിരഞ്ഞെടുത്താൽ ആദ്യ മാസത്തെ ബില്ലിനായി അടച്ച 1099 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും. ആദ്യത്തെ 30 ദിവസത്തേക്ക് മാത്രമാണ് ഈ സേവനം സൌജന്യമായി ലഭിക്കുന്നത്. ഈ പ്ലാനിൽ ഉൾപ്പെടാത്ത ഏതെങ്കിലും സേവനം ആക്സസ് ചെയ്താൽ ഉപയോക്താവ് മുഴുവൻ തുകയും അടയ്ക്കേണ്ടി വരും. ഉപഭോക്താക്കൾക്ക് എയർടെൽ ബ്ലാക്കിലൂടെ പ്ലാനുകൾ കസ്റ്റമൈസ് ചെയ്യാനും സാധിക്കും. എയർടെൽ ബ്ലാക്ക് പ്ലാനുകൾ നോക്കാം.

എയർടെൽ ബ്ലാക്ക് 699 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 699 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 699 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഫൈബർ സേവനവും ലാൻഡ്‌ലൈൻ സേവനവും ഡിടിഎച്ച് സേവനവുമാണ് ലഭിക്കുന്നത്. ഈ പ്ലാൻ എയർടെൽ എക്സ്ട്രീം ഫൈബറിന്റെ 40 എംബിപിഎസ് പ്ലാനിലേക്കുള്ള ആക്സസാണ് നൽകുന്നത്. 300 രൂപ വിലയുള്ള ടിവി ചാനലുകൾ അടങ്ങുന്ന ഡിടിഎച്ച് സേവനവും ഈ പ്ലാനിലൂടെ ഉപയോക്തക്കൾക്ക് ലഭിക്കും. ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ്, എയർടെൽ എക്സ്ട്രീം ആപ്പിലൂടെ 12ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് എന്നിവയും ഈ പ്ലാൻ നൽകുന്നു.

എയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾഎയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ ബ്ലാക്ക് 1099 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 1099 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് വിഭാഗത്തിലെ 1099 രൂപ വിലയുള്ള പ്ലാൻ എയർടെൽ എക്സ്ട്രീം ഫൈബർ കണക്ഷൻ, ലാൻഡ്‌ലൈൻ കണക്ഷൻ, ഡിടിഎച്ച് കണക്ഷൻ എന്നിവ നൽകുന്നു. ഈ പ്ലാനിലൂടെ 200 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. 350 രൂപ വിലയുള്ള ടിവി ചാനലുകൾ അടങ്ങുന്ന എയർടെൽ ഡിടിഎച്ച് സേവനവും ഈ പ്ലാൻ നൽകുന്നു. ആമസോൺ പ്രൈം വീഡിയോയിലേക്കുള്ള ആക്സസും ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസും എയർടെൽ എക്സ്ട്രീം ആപ്പ് ആക്സസും ഈ പ്ലാൻ നൽകുന്നു.

എയർടെൽ ബ്ലാക്ക് 1098 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 1098 രൂപ പ്ലാൻ

1098 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാനിലൂടെ വരിക്കാർക്ക് എയർടെൽ എക്സ്ട്രീം ഫൈബർ, ലാൻഡ്‌ലൈൻ കണക്ഷനുകൾ ലഭിക്കും. അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഈ പ്ലാൻ 100 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് 75 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നു.

എയർടെൽ ബ്ലാക്ക് 1599 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 1599 രൂപ പ്ലാൻ

1599 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ 300 എംബിപിഎസ് വേഗതയുള്ള എയർടെൽ എക്സ്ട്രീം ബ്രോഡ്ബാന്റ് കണക്ഷനാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളുള്ള ലാൻഡ്ലൈൻ കണക്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. 350 രൂപ വിലയുള്ള ചാനലുകൾ അടങ്ങുന്ന ഡിടിഎച്ച് കണക്ഷനും ഈ പ്ലാൻ നൽകുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം ആപ്പ് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്.

ഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയുംഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയും

എയർടെൽ ബ്ലാക്ക് 2099 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 2099 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 2099 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം ഫൈബർ, ലാൻഡ്ലൈൻ കണക്ഷനുകൾക്ക് പുറമേ 3 പോസ്റ്റ്പെയ്ഡ് കണക്ഷനുകളും ലഭിക്കും. ബ്രോഡ്ബാന്റിൽ 200 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുക. പോസ്റ്റ്പെയ്ഡ് കണക്ഷനിലൂടെ 260 ജിബി ഡാറ്റയും സൌജന്യ കോളുകളും ലഭിക്കും. 424 രൂപ വിലയുള്ള ടിവി ചാനലുകളടങ്ങുന്ന ഡിടിഎച്ച് സേവനം, ഒടിടി ആപ്പുകൾ, ആമസോൺ പ്രൈം വീഡിയോ ആക്സസ്, ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാൻ നൽകുന്നു.

എയർടെൽ ബ്ലാക്ക് 998 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 998 രൂപ പ്ലാൻ

998 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2 പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ ലഭിക്കും. ഈ പ്ലാനിലൂടെ 105 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും എയർടെൽ നൽകുന്നു. 350 രൂപ വിലയുള്ള ഡിടിഎച്ച് സേവനങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം ആപ്പ് എന്നിവയിലേക്കുള്ള ആക്സസും പ്ലാൻ നൽകുന്നു. ബ്രോഡ്ബാന്റ് സേവനം ഈ പ്ലാനിലൂടെ ലഭിക്കില്ല.

എയർടെൽ ബ്ലാക്ക് 1598 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 1598 രൂപ പ്ലാൻ

എയർടെൽ ബ്ലാക്ക് 1598 രൂപ പ്ലാനിലൂടെ എക്സ്ട്രീം ഫൈബർ, ലാൻഡ്ലൈൻ സേവനങ്ങൾ ലഭിക്കും. 2 പോസ്റ്റ്പെയ്ഡ് കണക്ഷനുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ഫൈബർ സേവനത്തിലൂടെ 200 എംബിപിഎസ് അൺലിമിറ്റഡ് കോളുകളും പ്ലാൻ നൽകുന്നു. പ്രീപെയ്ഡ് കണക്ഷനിൽ 105 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം ആപ്പ് സേവനങ്ങളിലേക്കുള്ള ആക്സസും പ്ലാനിലൂടെ ലഭ്യമാകും.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

Best Mobiles in India

English summary
Airtel is now offering a one-month trial of Airtel Black service. Broadband, DTH and postpaid services are available free for one month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X