Just In
- 21 min ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
- 33 min ago
എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio
- 1 hr ago
വിമാനയാത്രികർക്ക് ശവക്കുഴി തോണ്ടുമോ? എയർപോർട്ട് പരിസരത്തെ 5ജിയിൽ വിശദപഠനത്തിന് ടെലിക്കോം വകുപ്പ്
- 2 hrs ago
BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം
Don't Miss
- Travel
യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!
- Automobiles
എസ്യുവിയിൽ പെട്രോളിന് പകരം ഡീസല്‍ നിറച്ചതോടെ കുടുംബം നടുറോഡില്‍; മഹീന്ദ്ര ചെയ്തത് എന്താണെന്നറിയാമോ...
- Movies
'ഉമ്മ വെക്കലൊക്കെ പേഴ്സണൽ കാര്യങ്ങളാണ്; സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരെ കാണിക്കില്ല!', ശരണ്യയും ഭർത്താവും
- News
കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്; കാരണം വിസാ തര്‍ക്കം
- Lifestyle
വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍
- Finance
1 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപമോ മ്യൂച്വല്‍ ഫണ്ടോ? ഏതാണ് മികച്ചത്
- Sports
നേരിടാന്‍ പ്രയാസപ്പെട്ട പാക് പേസറാര്? അക്തറല്ല-വെളിപ്പെടുത്തി റോബിന് ഉത്തപ്പ
എയർടെൽ കണക്ഷൻ ഉള്ളവർക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി നേടാം
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ജിയോയുമായി കടുത്ത മത്സരത്തിൽ ഏർപ്പെടുന്നതിനാൽ തന്നെ പ്ലാനുകൾക്കൊപ്പം ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും കൂടുതൽ വരിക്കാരെ നേടാനും എയർടെൽ ശ്രദ്ധിക്കുന്നുണ്ട്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് നൽകുന്ന പ്ലാനുകൾക്ക് ആവശ്യക്കാർ ഏറെയുള്ള കാലമാണ് ഇത്. അതുകൊണ്ട് തന്നെ നെറ്റ്ഫ്ലിക്സ് ആക്സ് നൽകുന്ന പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്.

പോസ്റ്റ്പെയ്ഡ് വിഭാഗത്തിലാണ് എയർടെൽ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. ജിയോ തങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി നൽകുന്നുണ്ട് എങ്കിൽ എയർടെല്ലിന്റെ രണ്ട് പ്ലാനുകൾക്കൊപ്പം മാത്രമേ ഈ ആക്സസ് ലഭിക്കുകയുള്ളു. 1199 രൂപ, 1599 രൂപ വിലയുള്ള പ്ലാനുകൾക്കൊപ്പമാണ് എയർടെൽ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നത്. ഈ പ്ലാനുകൾ മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നു.

എയർടെൽ 1199 രൂപ പ്ലാൻ
എയർടെല്ലിന്റെ 1199 രൂപ വിലയുള്ള പോസ്റ്റ്പെയ് പ്ലാൻ ഫാമിലി പ്ലാനുകളുടെ വിഭാഗത്തിൽ വരുന്നവയാണ്. ഒരു റഗുലർ കണക്ഷനൊപ്പം രണ്ട് ആഡ് ഓൺ കണക്ഷനുകളിലേക്കും ഈ പ്ലാനിലൂടെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ 150 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഡാറ്റ റോൾ ഓവർ ആനുകൂല്യവും ലഭ്യമാണ്. ഒരു മാസത്തേക്കുള്ള പ്ലാൻ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

1199 രൂപ വിലയുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ നെറ്റ്ഫ്ലിക്സ് ആക്സസ് സൌജന്യമായി നൽകുന്നു. ബേസിക്ക് പ്ലാനിലേക്കുള്ള ആക്സസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ മൊബൈൽ ആക്സസും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും. പ്ലാൻ ആമസോൺ പ്രൈം ആക്സസും മൊബൈൽ പ്രൊട്ടക്ഷൻ പ്ലാനും സൌജന്യമായി നൽകുന്നുണ്ട്. ഫാമിലി പ്ലാനും നെറ്റ്ഫ്ലിക്സ് ആക്സസും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

എയർടെൽ 1599 രൂപ പ്ലാൻ
എയർടെല്ലിന്റെ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ രണ്ടാമത്തെ പ്ലാനാണ് 1599 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നാല് കണക്ഷനുകളിലേക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഒരു റഗുലർ കണക്ഷനും മൂന്ന് ആഡ് ഓൺ കണക്ഷനുമാണ് ഇതിലൂടെ ലഭിക്കുന്നത്. 250 ജിബി ഡാറ്റയും റോൾ ഓവർ സൌകര്യവും 1599 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

1599 രൂപ വിലയുള്ള പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഈ പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്ലാനിലേക്കുള്ള ആക്സസാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ, ആമസോൺ പ്രൈം ആക്സസ്, മൊബൈൽ പ്രൊട്ടക്ഷൻ എന്നീ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് പ്ലാനുകളുടെ യഥാർത്ഥ വില
നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ വരിക്കാർക്ക് പ്ലാനുകൾ നൽകുന്നത് 149 രൂപ മുതലാണ്. 649 രൂപ വരെ വിലയുള്ള പ്ലാനുകൾ പ്ലാറ്റ്ഫോം നൽകുന്നുണ്ട്. 149 രൂപ വിലയുള്ള പ്ലാൻ മൊബൈലിലോ ടാബ്ലറ്റിലോ മാത്രം നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നു. ഈ പ്ലാനിലൂടെ 480പി എന്ന ക്വാളിറ്റിയിൽ മാത്രമേ കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു. 199 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിൽ സ്ട്രീമിങ് ചെയ്യാൻ സാധിക്കുന്നു. ഈ പ്ലാനിലൂടെയും 480പി ക്വാളിറ്റിയുള്ള വീഡിയോ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു.

1080പി അഥവാ ഫുൾ എച്ച്ഡി ക്വാളിറ്റിയിൽ കണ്ടന്റ് സ്ട്രീം ചെയ്യേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 499 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരേ സമയം രണ്ട് സ്ക്രീനുകളിൽ വരെ സ്ട്രീമിങ് സാധ്യമാകും. സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിലെല്ലാം ഈ പ്ലാനിലൂടെ സ്ട്രീം ചെയ്യാം. നെറ്റ്ഫ്ലിക്സ് നൽകുന്ന ഏറ്റവും മികച്ച പ്ലാനാണ് 649 രൂപയുടേത്. 4കെ + എച്ച്ഡിആർ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാൻ സാധിക്കും. ഫോൺ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവി, ടാബ്ലറ്റ് എന്നിവയിലെല്ലാം കണ്ടന്റ് സ്ട്രീം ചെയ്യാൻ ഇതിലൂടെ സാധിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470