എയർടെല്ലിന്റെ ഈ ഡാറ്റ പ്ലാനുകളിലൂടെ കിടിലൻ അധിക ആനുകൂല്യങ്ങൾ നേടാം
ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ രണ്ടാം സ്ഥാനക്കാരായ എയർടെൽ ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. എല്ലാ വില വിഭാഗങ്ങളിലും വാലിഡിറ്റി കാലയളവിലും ഡാറ്റ ആനുകൂല്യങ്ങളിലുമുള്ള ആവശ്യങ്ങളെ നിറവേറ്റുന്നവയാണ് എയർടെല്ലിന്റെ പ്ലാനുകൾ. സാധാരണ പ്ലാനുകൾക്ക് പുറമേ എയർടെൽ മികച്ച ഡാറ്റ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഡാറ്റ പായ്ക്കുകൾ ഉപയോക്താക്കൾക്ക് സാധാരണ പ്ലാൻ നൽകുന്ന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ കൂടുതൽ ഡാറ്റയ്ക്ക് ആശ്രയിക്കാവുന്ന പ്ലാനുകളാണ്.

നേരത്തെ ഭാരതി എയർടെല്ലിന് ഒരു ഡാറ്റ പ്ലാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ അധിക ആനുകൂല്യമായി നൽകുന്ന പ്ലാൻ ആയിരുന്നു. എന്നാൽ പിന്നീട് എയർടെൽ പുതിയ പ്രീപെയ്ഡ് ഡാറ്റ പായ്ക്കുകൾ അവതരിപ്പിച്ചു. ഇത് വിങ്ക് മ്യൂസിക് പ്രീമിയത്തിന്റെയും ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെയും അധിക ആനുകൂല്യങ്ങൾ നൽകുന്ന ഡാറ്റ പായ്ക്കുകളാണ്. ഇവയുടെ ആനുകൂല്യങ്ങൾ ഏറെ ആകർഷകമാണ്.

എയർടെൽ നൽകുന്ന മൂന്ന് ഡാറ്റ പായ്ക്കുകൾ അധിക ആനുകൂല്യമായി ഓവർ-ദി-ടോപ്പ് (OTT) സബ്ക്രിപ്ഷനുകൾ നൽകുന്നു. ഈ പ്ലാനുകൾക്ക് 401 രൂപ, 248 രൂപ, 78 രൂപ എന്നിവങ്ങനെയാണ് വില വരുന്നത്. ഇതിൽ 401 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ആനുകൂല്യമാണ് നൽകുന്നത്. പ്ലാനിലൂടെ 28 ദിവസത്തേക്ക് 30 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 249 രൂപ, 78 രൂപ പ്ലാനുകൾ ഉപയോക്താക്കൾക്ക് യഥാക്രമം 25 ജിബി ഡാറ്റയും 5 ജിബി ഡാറ്റയുമാണ് നൽകുന്നത്.

249 രൂപ, 78 രൂപ പ്ലാനുകളുടെ വാലിഡിറ്റി ഉപയോക്താവിന്റെ ബേസിക്ക് പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെയാണ്. ഉപയോക്താവിന്റെ ബേസ് പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയാണ് ബാക്കിയുള്ളത് എങ്കിൽ ഈ രണ്ട് ഡാറ്റ പ്ലാനുകളുടെയും വാലിഡിറ്റിയും 30 ദിവസം തന്നെയായിരിക്കും. 249 രൂപ, 78 രൂപ പ്ലാനുകൾ ഉപയോക്താക്കൾക്ക് വിങ്ക് മ്യൂസിക് പ്രീമിയത്തിലേക്ക് സൗജന്യ സബ്ക്രിപ്ഷൻ നൽകുന്നു. 78 രൂപ പ്ലാൻ 30 ദിവസത്തേക്ക് വിങ്ക് മ്യൂസിക് പ്രീമിയം സബ്ക്രിപ്ഷനും 249 രൂപയുടെ പ്ലാൻ ഒരു വർഷത്തേക്കുള്ള സബ്ക്രിപ്ഷനുമാണ് നൽകുന്നത്.

89 രൂപ, 131 രൂപ വിലയുള്ള രണ്ട് ഡാറ്റ പായ്ക്കുകളും എയർടെൽ നൽകുന്നുണ്ട്. ഈ രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് സൗജന്യ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ട്രയൽ നൽകുന്നു. ഭാരതി എയർടെല്ലിന്റെ 89 രൂപ പ്ലാനിലൂടെ 6 ജിബി ഡാറ്റയും 28 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും ലഭിക്കും. 131 രൂപയുടെ പ്ലാനിലൂടെ 100 എംബി ഡാറ്റയും ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും 30 ദിവസത്തേക്ക് ലഭിക്കും.

എയർടെൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഒന്നിലധികം ഡാറ്റ പായ്ക്കുകൾ ഉണ്ട്. ഉപയോക്താക്കൾക്കായി കമ്പനി മൊത്തം 8 ഡാറ്റ പായ്ക്കുകൾ നൽകുന്നു. ഈ പായ്ക്കുകൾ 48 രൂപ മുതലുള്ള വിലയിൽ ആരംഭിച്ച് 401 രൂപ വരെയുള്ള വിലയിൽ ലഭ്യമാകുന്നു. 48 രൂപയുടെ വൗച്ചർ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റയാണ് നൽകുന്നത്. നിലവിലുള്ള ബേസ് പ്ലാനിന്റെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. സ്വന്തമായുള്ള വാലിഡിറ്റി ഈ ഡാറ്റ പായ്ക്കുൾക്ക് ഇല്ല. ഇതേ രീതിയിൽ 50 ജിബി ഡാറ്റ നൽകുന്ന 251 രൂപയുടെ പ്ലാനും എയർടെല്ലിന് ഉണ്ട്.


Click it and Unblock the Notifications








