Home
News

എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മിനിമം റീചാർജ് പ്ലാനുകൾ

2018 ഒക്ടോബറിലാണ് ഭാരതി എയർടെൽ മിനിമം റീചാർജ് സ്കീം അവതരിപ്പിച്ചത്. ഈ സ്കീമിലൂടെ പ്ലാനുകളുടെ വാലിഡിറ്റി കഴിഞ്ഞാൽ മിനിമം റാചാർജ് ചെയ്തില്ലെങ്കിൽ ഇൻകമിംങ് സേവനങ്ങൾ ഉൾപ്പെടെ കമ്പനി അവസാനിപ്പിക്കു. വാലിഡിറ്റിക്ക് ശേഷം ഏഴ് ദിവസം കഴിഞ്ഞാലാണ് ഇൻകമിംങ് സേവനങ്ങൾ കമ്പനി ഒഴിവാക്കുന്നത്. മിനിമം റീചാർജ് സ്കീമിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് സർവ്വീസ് വാലിഡിറ്റി നൽകുന്ന ചില പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്.

അൺലിമിറ്റഡ് കോംബോ പ്ലാനുകൾ

എയർടെല്ലിന്റ അൺലിമിറ്റഡ് കോംബോ പ്ലാനുകൾ 149 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാണ്. ഈ റീചാർജ് ചെയ്യാൻ താല്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് സർവ്വീസ് വാലിഡിറ്റി നീട്ടുന്നതിനായി ഉപയോഗിക്കാവുന്ന മികച്ച സ്മാർട്ട് റീചാർജുകൾ എന്നറിയപ്പെടുന്ന മിനിമം പ്ലാനുകളും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസംബറിലെ താരിഫ് വർദ്ധനയ്ക്ക് ശേഷം 45 രൂപ മുതൽ ആരംഭിക്കുന്ന മിനിമം റീചാർജുകളാണ് കമ്പനി ഉപയോക്താക്കൾക്കായി നൽകുന്നത്.

എയർടെൽ മിനിമം റീചാർജ് പ്ലാനുകൾ

എയർടെൽ മിനിമം റീചാർജ് പ്ലാനുകൾ

ധാരാളം മിനിമം റീചാർജ് പ്ലാനുകളുമായി വോഡാഫോൺ വിപണിയിൽ സജീവമാകുമ്പോൾ എയർടെൽ ഇതിൽ നിന്നും വ്യത്യസ്തമായി മൂന്ന് മിനിമം റീചാർജ് പ്ലാനുകൾ മാത്രമേ നൽകുന്നുള്ളു. 45 രൂപ, 49 രൂപ, 79 രൂപ എന്നീ നിരക്കുകളിലാണ് എയർടെല്ലിന്റെ മിനിമം റീചാർജ് പ്ലാനുകൾ. 45 രൂപ സ്മാർട്ട് റീചാർജ് പായ്ക്ക് ടോക്ക് ടൈമോ ഡാറ്റാ ആനുകൂല്യങ്ങളോ ഇല്ലാത്ത ഏറ്റവും അടിസ്ഥാന പ്ലാനാണ്. 45 രൂപ റീചാർജിലൂടെ ഉപയോക്താവിന് 28 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയാണ് ലഭിക്കുന്നത്.

45 രൂപ

എയർടെൽ 45 രൂപ പ്ലാൻ സർവ്വീസ് വാലിഡിറ്റി നീട്ടി നൽകുന്നതിനൊപ്പം നൽകുന്ന ആനുകൂല്യം എല്ലാ വോയ്‌സ് കോളുകൾക്കും സെക്കൻഡിൽ 2.5 പൈസ നിരക്കിൽ വിളിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും എന്നതാണ്. ഇതൊരു റേറ്റ് കട്ടർ പ്ലാനിന്റെ ആനുകൂല്യം കൂടി നൽകുന്നു. ടെക്സ്റ്റ് മെസേജുകളുടെ കാര്യം പരിശോധിച്ചാൽ ലോക്കൽ മെസേജുകൾക്ക് 1 രൂപയും എസ്ടിഡിക്ക് 1.5 രൂപയുമെന്ന നിരക്ക് തന്നെയാണ് ഈ പ്ലാൻ ആക്ടവേറ്റ് ചെയ്താലും ഈടാക്കുക.

49 രൂപ

49 രൂപ സ്മാർട്ട് റീചാർജ് പരിശോധിച്ചാൽ ഇതിലൂടെ 38.52 രൂപ ടോക്ക് ടൈം, 100 എംബി ഡാറ്റ, 28 ദിവസത്തെ സഡവ്വീസ് വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളാണ് ഉപയോക്താവിന് ലഭിക്കുന്നത്. 79 രൂപ പ്ലാനിലൂടെ 64 രൂപ ടോക്ക് ടൈം, 200 എംബി 2 ജി / 3 ജി / 4 ജി ഡാറ്റ, 28 ദിവസത്തെ സർവ്വീസ് വാലിഡിറ്റി എന്നിവ കമ്പനി നഷകുന്നു. 49 രൂപയുടെയും 79 രൂപയുടെയും സ്മാർട്ട് റീചാർജുകളിലൂടെ വോയ്‌സ് കോളുകൾക്ക് മിനിറ്റിൽ 60 പൈസ എന്ന നിരക്കിലുള്ള റേറ്റ് കട്ടർ ആനുകൂല്യവും ലഭിക്കും.

ഭാരതി എയർടെൽ

ഭാരതി എയർടെൽ ഉപയോക്താക്കൾക്കെല്ലാം സർവ്വീസ് വാലിഡിറ്റി എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സർവ്വീസ് വാലിഡിറ്റി കഴിഞ്ഞാൽ ഉപയോക്താക്കളുടെ പ്രീപെയ്ഡ് നമ്പറിൽ ഇൻകമിംഗ് കോളുകളും സ്വീകരിക്കാൻ കഴിയില്ല. ഏതെങ്കിലും സ്മാർട്ട് റീചാർജ് പായ്ക്കുകൾ റീചാർജ് ചെയ്തോ അതല്ലെങ്കിൽ 149 രൂപയിൽ ആരംഭിക്കുന്ന അൺലിമിറ്റഡ് കോംബോ പ്ലാനുകൾ തിരഞ്ഞെടുത്തോ സർവ്വീസ് വാലിഡിറ്റി വർദ്ധിപ്പിക്കാൻ സാധിക്കും.

വാലിഡിറ്റി

എയർടെൽ പ്രീപെയ്ഡ് ഉപയോക്താവ് അവരുടെ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞ ശേഷം റീചാർജ് ചെയ്യാൻ സാധിക്കാതെ വന്നാൽ ആ ഉപയോക്താവിന് ഔട്ട്‌ഗോയിംഗ് കോളുകൾ വിളിക്കാൻ കഴിയില്ല, ഏഴു ദിവസത്തിന് ശേഷം ഇൻകമിംഗ് കോളുകളും ലഭ്യമാകില്ല. മെയ് 3 വരെ ഭാരതി എയർടെൽ ലോക്ക്ഡൌൺ കാലയളവിൽ റീചാർജ് ചെയ്യൻ കഴിയാത്ത കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കളുടെ പ്രീപെയ്ഡ് അക്കൌണ്ട് വാലിഡിറ്റി നീട്ടി നൽകുന്നുണ്ട്.

Best Mobiles in India

English summary
Bharti Airtel introduced the minimum recharge scheme back in October 2018. As part of the scheme, Airtel is making mandatory to every subscriber to recharge a valid prepaid pack to get service validity. For the unaware, service validity allows prepaid subscribers to either receive incoming or make outgoing calls or doing any other activity on their prepaid SIM card. At the same time, the telco has introduced ‘Minimum Recharge Plans‘ or ‘Smart Recharge Plans‘ to avoid subscribers disconnecting their SIM card.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X