എയർടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും

|

ലോക്ക്ഡൌൺ കാലത്ത് വിട്ടിലിരിക്കുന്ന ഉപയോക്താക്കൾക്കായി മാറ്റൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. 401 രൂപ വിലയുള്ള പുതിയ പായ്ക്കിന്റെ ഏറ്റവും വലിയ സവിശേഷത ഇതിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ലഭിക്കുന്നു എന്നതാണ്. സേവനം ആരംഭിച്ച് കുറച്ച് മാസങ്ങൾക്കകം തന്നെ ലോകത്തിലെ ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നായി മാറാൻ സാധിച്ച ഡിസ്നി പ്ലസ് ഇന്ത്യയിൽ ഹോട്ട്സ്റ്റാറുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

ആമസോൺ പ്രൈം

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ലോക്കൽ ആപ്ലിക്കേഷനുകളായ സീ 5, ആൾട്ട് ബാലാജി എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയായി ഇന്ത്യയിൽ എത്തിയ ഡിസ്നി + ഹോട്ട്സ്റ്റാർ മികച്ച കണ്ടന്റുകളാണ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എയർടെല്ലുമായി സഹകരിച്ച് കൂടുതൽ ആളുകളിലേക്ക് തങ്ങലുടെ സേവനം എത്തിക്കാൻ സാധിക്കുമെന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാർ കരുതുന്നത്. ഡിസ്നി + ഹോട്ട്സ്റ്റാർ സേവനം ഈ ലോക്ക്ഡൌൺ കാലത്ത് ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ എയർടെൽ മികച്ചൊരു പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.

401 രൂപ പ്ലാൻ

എയർടെല്ലിന്റെ പുതിയ 401 രൂപ പ്ലാൻ പരിശോധിച്ചാൽ ഈ പ്ലാനിലലൂടെ ഉപയോക്താക്കൾക്ക് പുതിയ സ്ട്രീമിംഗ് അപ്ലിക്കേഷനായ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കം. ഈ പ്ലാനിനുള്ള പോരായ്മ ഇതിലൂടെ ഉപഭോക്താക്കൾക്ക് കോളിംഗ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല എന്നതാണ്. 401 രൂപയുടെ പ്ലാൻ ഒരു ഡാറ്റാ പായ്ക്ക് മാത്രമാണ്.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മിനിമം റീചാർജ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മിനിമം റീചാർജ് പ്ലാനുകൾ

എസ്എംഎസ്

വോയ്‌സ് കോളിംഗും എസ്എംഎസ് ആനുകൂല്യങ്ങളും നൽകാത്ത 401 രൂപ പ്ലാൻ മികച്ചൊരു ഡാറ്റ പ്ലാൻ ആണെന്നതിൽ സംശയമില്ല. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. പ്ലാനിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് എങ്കിലും ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ഒരു വർഷത്തേക്കാണ് ലഭിക്കുന്നത്.

3 ജിബി

401 രൂപ പ്ലാൻ ലോക്ക്ഡൌൺ കാലത്ത് വീട്ടിലിരിക്കുകയും കൂടുതൽ ഡാറ്റ ഉപയോഗിക്കുകയം ചെയ്യുന്ന ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ്. ദിവസവും 3 ജിബി ഡാറ്റ എന്നത് മികച്ച ആനുകൂല്യമാണ്. ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ കൂടി ലഭിക്കുന്നതിനാൽ ഫോണിൽ വീഡിയോ സ്ട്രീം ചെയ്ത് കാണുന്ന ഉപയോക്താക്കൾക്ക് ഇത് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ ധാരാളം ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപകാരപ്പെടും.

റീചാർജ്

401 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആളുകൾ ഒന്നിൽ കൂടുതൽ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സ്വന്തമാക്കുന്നത് തടയനായിട്ടായിരിക്കാം കമ്പനി ഇത്തരമൊരു ഉപാധി വച്ചത്. ഒരിക്കൽ ഈ റീചാർജ് ചെയ്താൽ പിന്നീട് ഈ റീചാർജ് ചെയ്യുന്നതിന് 360 ദിവസം കഴിയണം.

കൂടുതൽ വായിക്കുക: എയർടെല്ലും വോഡഫോണും മെയ് മൂന്ന് വരെ വാലിഡിറ്റി നീട്ടി നൽകുംകൂടുതൽ വായിക്കുക: എയർടെല്ലും വോഡഫോണും മെയ് മൂന്ന് വരെ വാലിഡിറ്റി നീട്ടി നൽകും

ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി

ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ വില പ്രതിവർഷം 399 രൂപയാണ്. ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ചാർജ്ജിനെക്കാൾ രണ്ട് രൂപ അധികം നൽകിയാൽ എയർടെൽ വരിക്കാർക്ക് മികച്ചൊരു ഡാറ്റ പ്ലാനും സ്വന്തമാക്കാം. പ്രതിദിനം 3 ജിബി വരെ ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് വരിക്കാരൻ അധികം നൽകുന്ന രണ്ട് രൂപയ്ക്ക് കമ്പനി നൽകുന്നത്. പ്രീപെയ്ഡ് പ്ലാൻ‌ വാലിഡിറ്റി കഴിഞ്ഞാളം സ്‌ട്രീമിംഗ് അപ്ലിക്കേഷനിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് ലഭിക്കും.

398 രൂപ

398 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ എയർടെൽ ഉപയോക്താക്കൾക്ക് സൌജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. 401 രൂപ പ്രീപെയ്ഡ് പ്ലാനിൽ നിന്ന് വ്യത്യസ്തമായി സൌജന്യ വോയിസ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും ദിവസവും 3 ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷന് സാധാരണ നിലയിൽ ഒരു വർഷത്തേക്ക് 999 രൂപയാണ് വില. എന്നാൽ ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 398 രൂപയ്ക്ക് അധിക ആനുകൂല്യങ്ങളോടെ ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

Best Mobiles in India

Read more about:
English summary
Airtel has announced yet another exciting prepaid data pack for the people in quarantine. The Rs 401 data pack launched by Airtel comes with a free subscription to Disney+ Hotstar VIP. The streaming app recently arrived in India to compete with the existing players such as Amazon Prime, Netflix and the local apps like Zee5 and Alt Balaji. With this new plan, Airtel plans to target the audience who are sitting under complete lockdown due to the ongoing coronavirus pandemic. The pack not only provides data benefits but also gives free subscription to the Disney+ at no extra cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X