എയർടെല്ലിന്റെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. ഏകദേശം 330 ദശലക്ഷം വരിക്കാരാണ് എയർടെല്ലിന് രാജ്യത്ത് ഉള്ളത്. റിലയൻസ് ജിയോയേക്കാൾ ഇരട്ടിയിലധികം പുതിയ ഉപഭോക്താക്കളെ ചേർത്ത് 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ എയർടെൽ വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ മുന്നിലെത്തി. പ്രീപെയ്ഡ് ഓഫറുകളുടെ കാര്യത്തിൽ ജിയോ എയർടെല്ലിനെയും വിഐയെയും പിന്നിലാക്കുമെങ്കിലും വിപണിയിലെ സർവ്വീസ്, ആകർഷമായ പ്ലാനുകൾ എന്നിവ എയർടെല്ലിന്റെ നേട്ടങ്ങളാണ്.

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ, സീ5 പ്രീമിയം മെമ്പർഷിപ്പ്, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ്, സൌജന്യ ലൈഫ് ഇൻഷുറൻസ് എന്നിവയടക്കമുള്ള മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് എയർടെല്ലിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ കാര്യത്തിലും എയർടെൽ മുൻപന്തിയിലുണ്ട്. ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ 199 രൂപ പ്ലാൻ
എയർടെല്ലിന്റെ 199 രൂപ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ അടുത്തിടെ പരിഷ്കരിച്ചിരുന്നു. 199 രൂപ വിലയുള്ള ഈ പ്ലാൻ നേരത്തെ 24 ദിവസത്തേക്ക് ദിവസവും 1 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഈ പ്ലാൻ 28 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നുണ്ട്. തിരഞ്ഞെടുക്കുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ഈ 199 രൂപ പ്ലാനിൽ അധിക ഡാറ്റ ലഭിക്കുകയുള്ളു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 249 രൂപ പ്ലാൻ
എയർടെല്ലിന്റെ 249 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ്, എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം സബ്സ്ക്രിപ്ഷൻ, സൌജന്യ ഹെലോട്യൂൺസ്, അൺലിമിറ്റഡ് ഡൌൺലോഡ് ഓപ്ഷനുള്ള വിങ്ക് മ്യൂസിക് മെമ്പർഷിപ്പ്, ഷാ അക്കാദമിയിൽ സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 279 രൂപ, 289 രൂപ പ്ലാനുകൾ
എയർടെല്ലിന് 279 രൂപ 289 രൂപ നിരക്കുകളിൽ രണ്ട് പ്ലാനുകൾ ഉണ്ട്. 279 രൂപ പ്ലാൻ 249 രൂപ റീചാർജ് പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അധികമായി ലഭിക്കുന്നത് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസാണ് ഇത് നൽകുന്നത്. മറ്റെല്ലാ ആനുകൂല്യങ്ങളും 249 രൂപ പ്ലാനിന് സമാനമാണ്. 289 രൂപയുടെ പ്ലാനും 249 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു. ഇതിനൊപ്പം ഒരു മാസത്തേക്ക് സീ5 പ്രീമിയം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 399 രൂപ പ്ലാൻ
മുകളിൽ കൊടുത്തിരിക്കുന്ന പ്ലാനുകൾക്കെല്ലാം 28 ദിവസത്തെ വാലിഡിറ്റി മാത്രമേ ഉള്ളു. എന്നാൽ എയർടെല്ലിന്റെ 1.5 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ 56 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനാണ് 399 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ, സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ, ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവ ലഭിക്കുന്നു.

എയർടെല്ലിന്റെ 598 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 598 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 399 രൂപ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൂന്ന് മാസം വരെ വാലിഡിറ്റി ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഡാറ്റ, കോളിങ് എന്നിവയ്ക്ക് ഒരു പോലെ പ്രാധാന്യം നൽകുന്ന ഈ പ്ലാനുകളെല്ലാം അധിക ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് എയർടെല്ലിനെ വിപണിയിലെ മികച്ച ഓപ്പറേറ്റർമാരിൽ ഒന്നായി നിലനിർത്തുന്നത്.


Click it and Unblock the Notifications








