ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
ടെലിക്കോം വിപണിയിൽ നഷ്ടപ്പെട്ട ഉപഭോക്താക്കളെ തിരിച്ചുപിടിക്കാനും വിപണി വിഹിതം വർധിപ്പിക്കാനും പരിശ്രമിക്കുന്ന എയർടെൽ ആകർഷകമായ പ്ലാനുകളാണ് നൽകുന്നത്. പ്രധാന എതിരാളിയായ ജിയോയെയും വോഡാഫോൺ ഐഡിയയേയും എല്ലാ വില നിലവാരത്തിലും വാലിഡിറ്റി വിഭാഗങ്ങളിലും മറകടക്കാനുള്ള ശ്രമങ്ങൾ എയർടെല്ലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.

ഇന്ത്യയിൽ ഉപഭോക്താക്കൾക്കിടയിൽ ഡാറ്റ ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാനും ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനും ഓൺലൈൻ ഗെയിമുകൾക്കായുമെല്ലാം ധാരാളം ഡാറ്റ നമ്മൾ ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ദിവസവും 2 ജിബി ഡാറ്റയെങ്കിലും നമുക്ക് ആവശ്യമായി വരാറുണ്ട്. ഈ സാഹചര്യത്തിലാണ് എയർടെല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ നമുക്ക് സഹായമാവുന്നത്. എയർടെല്ലിന്റെ ദിവസവും രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

298 രൂപയുടെ പ്ലാൻ
പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ ആദ്യത്തെ പ്രീപെയ്ഡ് പ്ലാനിന് 298 രൂപയാണ് വില. ഈ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിനെ വോഡഫോൺ, ജിയോ എന്നിവയുടെ സമാന വില നിലവാരത്തിലുള്ള പ്ലാനുകളുമായി താരതമ്യം ചെയ്താൽ എയർടെൽ പ്ലാനിന് സമാനമായ പ്ലാനാണ് വോഡാഫോണിന്റേത് എന്ന് മനസിലാക്കാം. ജിയോ പ്രീപെയ്ഡ് പ്ലാൻ മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ഈ ആനുകൂല്യം നൽകുന്നു.

349 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 349 രൂപയുടേത്. ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും സൌജന്യമായി നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണവും ഇത് തന്നെയാണ്.

449 രൂപയുടെ പ്ലാൻ
ദിവസവും 2ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനിൽ 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് 449 രൂപയുടേത്. പ്രതിദിനം 2ജിബി ഡാറ്റ കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 298 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ അതേപടി രണ്ട് മാസത്തെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്ലാനാണ് ഇത്.

698 രൂപയുടെ പ്ലാൻ
ഈ സെഗ്‌മെന്റിലെ അവസാന പ്രീപെയ്ഡ് പ്ലാനായ 698രൂപ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസേന രണ്ട് ജിബി ഡാറ്റ നൽകുന്ന ഈ ത്രൈമാസ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും സൌജന്യമായി നൽകുന്നുണ്ട്. ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്ലാനിലൂടെ ലഭിക്കും. ഒരു മാസം വാലിഡിറ്റിയുള്ള 298 രൂപ പ്ലാനിന്റെയും രണ്ട് മാസം വാലിഡിറ്റിയുള്ള 449 രൂപ പ്ലാനിന്റെയും ആനുകൂല്യങ്ങൾ മൂന്ന് മാസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. സാമ്പത്തികമായി ലാഭവും ഈ പ്ലാനാണ്.


Click it and Unblock the Notifications








