ഇനി ഡാറ്റ തീർന്നെന്ന പരാതി വേണ്ട; എയർടെല്ലിന്റെ കിടിലൻ പ്ലാനുകൾ പരിചയപ്പെടാം

|

രാജ്യത്തെ ടെലിക്കോം കമ്പനികൾ അൺലിമിറ്റഡ് പ്ലാനുകളുടെ വിഭാഗത്തിൽ ദിവസവും നിശ്ചിത ഡാറ്റയുള്ള പ്ലാനുകളാണ് നൽകാറുള്ളത്. ഇതിൽ 1 ജിബിയോ 1.5 ജിബിയോ ഡാറ്റ നൽകുന്ന പ്ലാനുകൾ ധാരാളം ഉണ്ട്. ഇവയിലൂടെ ലഭിക്കുന്ന ഡാറ്റ നമുക്ക് പലപ്പോഴും തികയാറില്ല. ഇത്തരം സന്ദർഭങ്ങളിലാണ് കൂടുതൽ ഡാറ്റയുള്ള പ്ലാനുകൾ ആവശ്യമായി വരുന്നത്. എയർടെൽ കൂടുതൽ ഡാറ്റ നൽകുന്ന ചില കിടിലൻ പ്ലാനുകൾ നൽകുന്നുണ്ട്.

എയർടെൽ

എയർടെല്ലിന്റെ ചില പ്ലാനുകൾ ദിവസവും 2 ജിബിയോ 2.5 ജിബിയോ ഡാറ്റ നൽകുന്നവയാണ്. ഈ പ്ലാനുകളെല്ലാം മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കൂടുതൽ ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകളുടെ വിഭാഗത്തിൽ 839 രൂപ മുതൽ 3359 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഉള്ളത്. ഈ പ്ലാനുകളെല്ലാം വിവിധ വാലിഡിറ്റി കാലയളവുമായിട്ടാണ് വരുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാംഅതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം

എയർടെല്ലിന്റെ 3359 രൂപ പ്ലാൻ

എയർടെല്ലിന്റെ 3359 രൂപ പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാനാണ് 3359 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 912.5 ജിബി ഡാറ്റയാണ് നൽകുന്നത്. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.

100 എസ്എംഎസുകൾ

3359 രൂപയുടെ എയർടെൽ പ്ലാൻ ഓരോ ദിവസവും 100 എസ്എംഎസുകൾ വീതം നൽകുന്നു. ഈ പ്ലാനിലൂടെ മികച്ച അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇതിൽ ഏറ്റവും ശ്രദ്ധേയം ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസാണ്. ഇത് കൂടാതെ അപ്പോളോ 24|7 സർക്കിൾ ആക്സസും ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയും പ്ലാൻ നൽകുന്നു. വിങ്ക് മ്യൂസിക്ക് ആക്സസ്, സൌജന്യ ഹലോട്യൂണുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്

എയർടെല്ലിന്റെ 2999 രൂപ പ്ലാൻ

എയർടെല്ലിന്റെ 2999 രൂപ പ്ലാൻ

2999 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാർഷിക പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി എയർടെൽ 730 ജിബി ഡാറ്റ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 2999 രൂപ പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

 വിങ്ക് മ്യൂസിക്ക്

അധിക ആനുകൂല്യങ്ങളായി 2999 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വിങ്ക് മ്യൂസിക്ക് പ്ലാറ്റ്ഫോമിലേക്ക് സൌജന്യ ആക്സസ് ലഭിക്കുന്നുണ്ട്. അപ്പോളോ 24|7 സർക്കിൾ ആക്സസ് മൂന്ന് മാസത്തേക്ക് ഈ പ്ലാനിലൂടെ ലഭിക്കും. ഫാസ്ടാഗ് റീചാർജ് ചെയ്യുന്നവർക്ക് 100 രൂപ ​​ക്യാഷ്ബാക്കും സൗജന്യ ഹലോട്യൂൺസും ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാണ്.

എയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾഎയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ 999 രൂപ പ്ലാൻ

എയർടെല്ലിന്റെ 999 രൂപ പ്ലാൻ

ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന മറ്റൊരു മികച്ച പ്ലാനാണ് 999 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 2.5 ജിബി ഡാറ്റ വീതം ഈ ത്രൈമാസ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 210 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

ആമസോൺ പ്രൈം

ദിവസവും 100 എസ്എംഎസുകൾ വീതവും 999 രൂപ പ്ലാൻ നൽകുന്നുണ്ട്. പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി ആമസോൺ പ്രൈം മെമ്പർഷിപ്പും ലഭിക്കുന്നു. 84 ദിവസത്തേക്കാണ് ഈ പ്രൈം മെമ്പർഷിപ്പ് ലഭിക്കുന്നത്. എയർടെൽ എക്സ്ട്രീം മൊബൈൽ പായ്ക്കിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, മനോരമ മാക്സ് തുടങ്ങിയവയിലേക്കുള്ള ആക്സസ് എക്സ്ട്രീം ആപ്പിലൂടെ ലഭിക്കും. സൌജന്യ ഹലോ ട്യൂണുകളും വിങ്ക് മ്യൂസിക്ക് ആക്സസും ഫാസ്റ്റ്ടാഗ് റീചാർജിൽ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭ്യമാകും.

ഈ അടിപൊളി ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നൽകുന്ന എയർടെൽ പ്ലാനുകളെക്കുറിച്ചറിയാംഈ അടിപൊളി ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നൽകുന്ന എയർടെൽ പ്ലാനുകളെക്കുറിച്ചറിയാം

എയർടെല്ലിന്റെ 839 രൂപ പ്ലാൻ

എയർടെല്ലിന്റെ 839 രൂപ പ്ലാൻ

839 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ഡിസ്നി+ ഹോട്ട്സ്റ്റാർ

839 രൂപയുടെ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനുമായിട്ടാണ് വരുന്നത്. മൂന്ന് മാസത്തെ മൊബൈൽ പ്ലാനിലേക്കുള്ള സൌജന്യ ആക്സസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പ്ലാൻ എയർടെൽ എക്സ്ട്രീം മൊബൈൽ പായ്ക്കിലേക്ക് ആക്സസ് നൽകുന്നുണ്ട്. ഇതിലൂടെ സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ഇറോസ് നൌ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യമായി ആക്സസ് നേടാനാകും. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 ക്യാഷ്ബാക്ക്, സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

അഞ്ച് പൈസ ചിലവില്ലാതെ ഒരു മാസത്തെ സേവനവുമായി എയർടെല്ലിന്റെ പുതിയ ഓഫർഅഞ്ച് പൈസ ചിലവില്ലാതെ ഒരു മാസത്തെ സേവനവുമായി എയർടെല്ലിന്റെ പുതിയ ഓഫർ

Best Mobiles in India

English summary
These best Airtel plans offer 2GB or 2.5GB data per day. All these plans also offer many other benefits. It has plans priced from Rs 839 to Rs 3359.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X