എയർടെൽ വരിക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 84 ദിവസം വാലിഡിറ്റിയുള്ള കിടിലൻ പ്ലാനുകൾ

|

രാജ്യത്തെ ടെലിക്കോം വിപണിയിൽ രണ്ടാം സ്ഥാനത്താണ് എയർടെൽ ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ജിയോയ്ക്ക് കടുത്ത മത്സരം നൽകുന്ന എയർടെൽ മികച്ച പ്രീപെയ്ഡ് പ്ലാനുകളും നെറ്റ്വർക്കും നൽകുന്നു. 28 ദിവസമോ 56 ദിവസമോ വാലിഡിറ്റിയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിനെക്കാൾ മികച്ചത് 84 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നത് തന്നെയാണ്. സാമ്പത്തികമായി ലാഭവും ഇത് തന്നെയായിരിക്കും. ആകർഷകമായ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളിലൂടെ എയർടെൽ നൽകുന്നു.

എയർടെൽ

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ ആരംഭിക്കുന്നത് 455 രൂപ മുതലാണ്. 999 രൂപ വരെയുള്ള പ്ലാനുകളാണ് ഈ വിഭാഗത്തിൽ എയർടെല്ലിനുള്ളത്. ദിവസവും 2.5 ജിബി വരെ ഡാറ്റ നൽകുന്നവയാണ് ഈ പ്ലാനുകൾ. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ അധിക ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിവയിലേക്ക് ആക്സസ് നൽകുന്ന പ്ലാനുകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. 84 ദിവസം വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകൾ നോക്കാം.

84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ ആരംഭിക്കുന്നത് 455 രൂപ മുതലാണ്. 999 രൂപ വരെയുള്ള പ്ലാനുകളാണ് ഈ വിഭാഗത്തിൽ എയർടെല്ലിനുള്ളത്. ദിവസവും 2.5 ജിബി വരെ ഡാറ്റ നൽകുന്നവയാണ് ഈ പ്ലാനുകൾ. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ അധിക ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിവയിലേക്ക് ആക്സസ് നൽകുന്ന പ്ലാനുകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. 84 ദിവസം വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകൾ നോക്കാം.

56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

എയർടെല്ലിന്റെ 455 രൂപ പ്ലാൻ

എയർടെല്ലിന്റെ 455 രൂപ പ്ലാൻ

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞതാണ് 455 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. ഇത് ഡാറ്റ കൂടുതലായി ഉപയോഗിക്കുന്ന ആളുകളെ ലക്ഷ്യമിട്ടുള്ള പ്ലാനല്ല. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 455 രൂപ പ്ലാനിലൂടെ ലഭിക്കും. 84 ദിവസത്തേക്കുമായി 900 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്.

455 രൂപ

455 രൂപയ്ക്ക് അപ്പോളോ 24|7 സർക്കിൾ ആക്സസ് മൂന്ന് മാസത്തേക്കും ഫാസ്റ്റ് ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്കും സൌജന്യ ഹലോ ട്യൂണുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള സൌജന്യ ആക്സസും അധിക ആനുകൂല്യങ്ങളായി എയർടെൽ നൽകുന്നുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ ധാരാളം ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനല്ല ഇത്. കൂടുതൽ വാലിഡിറ്റിയും കുറച്ച് മൊബൈൽ ഡാറ്റയും ആവശ്യമുള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

എയർടെല്ലിന്റെ 719 രൂപ പ്ലാൻ

എയർടെല്ലിന്റെ 719 രൂപ പ്ലാൻ

സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും റീൽസ് അടക്കമുള്ള ഷോർട്ട് വീഡിയോകളും ഉപയോഗിക്കുന്ന ആളുകൾക്ക് ദിവസവും 1.5 ജിബി ഡാറ്റയെങ്കിലും ആവശ്യമാണ്. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 719 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 1.5 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നുഎയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നു

719 രൂപ

719 രൂപ വിലയുള്ള പ്ലാനിലൂടെ എയർടെൽ മികച്ച അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 84 ദിവസത്തേക്കുള്ള എയർടെൽ എക്സ്ട്രീം ആക്സസാണ്. സോണി ലിവ്, ഇറോസ് നോ, മനോരമ മാക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ഇതിലൂടെ ലഭിക്കുന്നു. കൂടാതെ അപ്പോളോ 24|7 സർക്കിൾ ആക്സസ് മൂന്ന് മാസത്തേക്കും ഫാസ്റ്റ് ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്കും സൌജന്യ ഹലോ ട്യൂണുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള സൌജന്യ ആക്സസും പ്ലാൻ നൽകുന്നു.

എയർടെല്ലിന്റെ 839 രൂപ പ്ലാൻ

എയർടെല്ലിന്റെ 839 രൂപ പ്ലാൻ

ഒടിടി സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന എയർടെല്ലിന്റെ മികച്ചൊരു പ്ലാനാണ് 839 രൂപയുടേത്. ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനാണ് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. 84 ദിവസം വാലിഡിറ്റി കാലയളവിലേക്കായി മൊത്തത്തിൽ 168 ജിബി ഡാറ്റയാണ് ഈ എയർടെൽ പ്ലാനിലൂടെ ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ തിരഞ്ഞെടുത്താൽ ലഭിക്കും.

ഡിസ്നി+ ഹോട്ട്സ്റ്റാർ

മുകളിൽ സൂചിപ്പിച്ച 839 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസിന് യഥാർത്ഥത്തിൽ 149 രൂപ വിലയുമ്ട്. ഇത് എയർടെൽ പ്ലാനിനൊപ്പം സൌജന്യമായി നൽകുന്നു. ഇത് കൂടാതെ എയർടെൽ എക്സ്ട്രീം മൊബൈൽ പായ്ക്കും ഉപയോക്താക്കൾക്ക് സൌജന്യമായി ലഭിക്കുന്നു. അപ്പോളോ 24|7 സർക്കിൾ ആക്സസ് മൂന്ന് മാസത്തേക്കും ഫാസ്റ്റ് ടാഗ് റീചാർജിൽ 100 രൂപ ക്യാഷ്ബാക്കും സൌജന്യ ഹലോ ട്യൂണുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള സൌജന്യ ആക്സസും 839 രൂപ പ്ലാനും നൽകുന്നുണ്ട്.

എയർടെല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള കിടിലൻ പ്ലാനുകൾഎയർടെല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള കിടിലൻ പ്ലാനുകൾ

എയർടെല്ലിന്റെ 999 രൂപ പ്ലാൻ

എയർടെല്ലിന്റെ 999 രൂപ പ്ലാൻ

999 രൂപ വിലയുള്ള പ്ലാനാണ് 84 ദിവസം വാലിഡിറ്റി നൽകുന്ന വിഭാഗത്തിലെ എയർടെല്ലിന്റെ ഏറ്റവും വില കൂടിയ പ്ലാൻ. ഈ പ്ലാനിലൂടെ ആമസോൺ പ്രൈം ആക്സസ് സൌജന്യമായി ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേക. 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2.5 ജിബി ഡാറ്റയാണ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 210 ജിബി ഡാറ്റ ലഭിക്കുന്നു. ഇത് സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് പോലും തികയുള്ള ഡാറ്റ ആനുകൂല്യമാണ്.

അൺലിമിറ്റഡ് കോളിങ്

999 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ മുകളിൽ സൂചിപ്പിച്ചത് പോലെ ആമസോൺ പ്രൈം മെമ്പർഷിപ്പുമായി വരുന്നു. 84 ദിവസത്തേക്കാണ് ആമസോൺ പ്രൈം ആക്സസ് ലഭിക്കുന്നത്. മുകളിൽ സൂചിപ്പിച്ച മറ്റ് 84 ദിവസം പ്ലാനുകൾക്ക് സമാനമായി എയർടെൽ എക്ട്രീം ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫാസ്റ്റ്ടാഗ് ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക്ക് ആക്സസ് എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.

Best Mobiles in India

English summary
Airtel's 84 days valid plans start from Rs 455. Airtel has plans up to Rs 999 in this category. These plans offer up to 2.5 GB of data per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X