500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ മികച്ച പ്ലാനുകൾ
ഇന്ത്യയിലെ പ്രമുഖ ടെലിക്കോം ഓപ്പറേറ്ററായ എയർടെൽ ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഡാറ്റ, കോളിങ് ആനൂകൂല്യങ്ങൾ ഒരു പോലെ ആവശ്യമുള്ള ആളുകൾക്കായി 500 രൂപയിൽ താഴെ വിലയിൽ ആകർഷകമായ ആനുകൂല്യങ്ങൾ തന്നെ എയർടെൽ നൽകുന്നുണ്ട്. ഈ വിഭാഗത്തിൽ 349 രൂപ, 379 രൂപ, 398 രൂപ, 399 രൂപ, 449 രൂപ എന്നീ നിരക്കുകളിൽ ആകർഷകമായ ആനൂകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ 349 രൂപ റീചാർജ് പ്ലാൻ
എയർടെല്ലിന്റെ 349 രൂപ പ്രീപെയ്ഡ് പ്ലാൻ ഫോണുകളിൽ OTT കണ്ടന്റ് ഉപയോഗിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയതാണ്. അതുകൊണ്ട് തന്നെ 28 ദിവസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും ഈ പ്ലാൻ നൽകുന്നു. ഇതിലൂടെ ആമസോൺ പ്രൈം വീഡിയോ, ആമസോൺ മ്യൂസിക്, ഷോപ്പിംഗ് അപ്ലിക്കേഷനിൽ നിന്നുള്ള സൌജന്യ ഫാസ്റ്റ് ഡെലിവറി എന്നീ ആനുകൂല്യങ്ങലാണ് ലഭിക്കുക. ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 379 രൂപ റീചാർജ് പ്ലാൻ
കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ഉപയോക്താക്കൾക്കായി പുറത്തിറക്കിയ പ്ലാനാണ് 379 രൂപയുടേത്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ്. ദൈനംദിന ഡാറ്റ ആനുകൂല്യങ്ങളല്ല ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പകരം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളിംഗും 900 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂൺസ്, 150 രൂപ ഫാസ്റ്റ് ടാഗ് ക്യാഷ്ബാക്ക്, ഫോണിനുള്ള ആന്റി വൈറസ്, ഷാ അക്കാദമിയിൽ 28 ദിവസത്തെ സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങലാണ്.

എയർടെൽ 398 രൂപ റീചാർജ് പ്ലാൻ
398 രൂപയുടെ പ്ലാൻ കുറഞ്ഞ വാലിഡിറ്റിയും കൂടുതൽ ഡാറ്റയും നൽകുന്ന പ്ലാനാണ് വീഡിയോ സ്ട്രീം ചെയ്യാനും ഓൺലൈൻ ഗെയിമുകൾക്കുമായി ധാരാളം ഡാറ്റ ചിലവഴിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസും അൺലിമിറ്റഡ് കോളിംഗും ലഭിക്കും. അധിക ആനുകൂല്യങ്ങളെല്ലാം 379 രൂപ പ്ലാനിന് സമാനമായവാണ്.

എയർടെൽ 399 രൂപ റീചാർജ് പ്ലാൻ
399 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 1.5 ജിബി ഡാറ്റയും 56 ദിവസത്തെ വാലിഡിറ്റിയുമാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിംങ്, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ഒരു വർഷത്തേക്ക് വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഷാ അക്കാദമിയിലെ സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ലഭിക്കും. സൌജന്യ ഹെലോട്യൂൺസും ഈ പ്ലാൻ നൽകുന്നുണ്ട്.

എയർടെൽ 449 രൂപ റീചാർജ് പ്ലാൻ
449 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുക. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. സൌജന്യ കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്കൊപ്പം 399 രൂപയുടെ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളെല്ലാം ഈ പ്ലാനിനൊപ്പവും ലഭിക്കും. എയർടെൽ മിക്ക പ്ലാനുകൾക്കൊപ്പവും ആകർഷമായ അധിക ആനൂകൂല്യങ്ങൾ നൽകുന്നുവെന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








