Home
News

എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റയും സൌജന്യ കോളുകളും നൽകും

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നാണ് എയർടെൽ. ഉപയോക്താക്കളെ ആകർഷിക്കാൻ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനി അടുത്തിടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. കൂടാതെ ചില പുതിയ പ്ലാനുകളും എയർടെൽ തങ്ങളുടെ പട്ടികയിൽ ചേർത്തു. ചില പ്രീപെയ്ഡ് പ്ലാനുകളുടെ വില കുറയ്ക്കുകയും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഡാറ്റ ഉപഭോഗം

ഡാറ്റ ഉപഭോഗം വർദ്ധിച്ചുവരുന്ന സന്ദർഭത്തിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന മികച്ച കുറച്ച് പ്ലാനുകൾ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. വ്യത്യസ്ത വാലിഡിറ്റിയിലുള്ള പ്ലാനുകൾ എല്ലാ വില നിലവാരത്തിലും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. എയർടെൽ ഉപയോക്താക്കൾക്ക് ദിവസേന 2ജിബി ഡാറ്റയും സൌജന്യ കോളുകൾ അടക്കം മികച്ച ആനുകൂല്യങ്ങൾ നൽകുന്ന നാല് പ്ലാനുകളാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്.

298 രൂപ പ്ലാൻ

298 രൂപ പ്ലാൻ

പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ ആദ്യത്തെ പ്രീപെയ്ഡ് പ്ലാനിന് 298 രൂപയാണ് വില. ഈ പ്രീപെയ്ഡ് പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിനെ വോഡഫോൺ, ജിയോ എന്നിവയുടെ സമാന വില നിലവാരത്തിലുള്ള പ്ലാനുകളുമായി താരതമ്യം ചെയ്താൽ എയർടെൽ പ്ലാനിന് സമാനമായ പ്ലാനാണ് വോഡാഫോണിന്റേത് എന്ന് മനസിലാക്കാം. ജിയോ പ്രീപെയ്ഡ് പ്ലാൻ മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ഈ ആനുകൂല്യം നൽകുന്നു.

349 രൂപയുടെ പ്ലാൻ

349 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 349 രൂപയുടേത്. ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും സൌജന്യമായി നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണവും ഇത് തന്നെയാണ്.

449 രൂപയുടെ പ്ലാൻ

449 രൂപയുടെ പ്ലാൻ

ദിവസവും 2ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനിൽ 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് 449 രൂപയുടേത്. പ്രതിദിനം 2ജിബി ഡാറ്റ കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 298 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ അതേപടി രണ്ട് മാസത്തെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്ലാനാണ് ഇത്.

698 രൂപയുടെ പ്ലാൻ

698 രൂപയുടെ പ്ലാൻ

ഈ സെഗ്‌മെന്റിലെ അവസാന പ്രീപെയ്ഡ് പ്ലാനായ 698രൂപ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസേന രണ്ട് ജിബി ഡാറ്റ നൽകുന്ന ഈ ത്രൈമാസ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും സൌജന്യമായി നൽകുന്നുണ്ട്. ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്ലാനിലൂടെ ലഭിക്കും. ഒരു മാസം വാലിഡിറ്റിയുള്ള 298 രൂപ പ്ലാനിന്റെയും രണ്ട് മാസം വാലിഡിറ്റിയുള്ള 449 രൂപ പ്ലാനിന്റെയും ആനുകൂല്യങ്ങൾ മൂന്ന് മാസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. സാമ്പത്തികമായി ലാഭവും ഈ പ്ലാനാണ്.

More from GizBot

Best Mobiles in India

English summary
Airtel has plans in all price range with different validity. So if you are an Airtel, here’s everything you should know about the prepaid plans offered by the company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X