Home
News

84 ദിവസം വാലിഡിറ്റി നൽകുന്ന എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കേം വിപണിയിൽ വിവിധ വാലിഡിറ്റി കാലയളവുകളുള്ള നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന ഓപ്പറേറ്ററാണ് എയർടെൽ. എയർടെൽ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന പ്ലാനുകൾ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്. 84 ദിവസം വാലിഡിറ്റി നൽകുന്ന മൂന്ന് പ്ലാനുകളാണ് എയർടെല്ലിനുള്ളത്. അൺലിമിറ്റഡ് കോളിങ് ഓഫർ നൽകുന്ന പ്ലാനുകളാണ് ഇവ മൂന്നും. മികച്ച ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നു.

379 രൂപയുടെ പ്ലാൻ

379 രൂപയുടെ പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകളുടെ കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് 379 രൂപയുടേത്. ഈ പ്ലാനിലൂടെ 6 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. ഇത് ദിവസേന ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനല്ല. മൊത്തം വാലിഡിറ്റി കാലയളവിലേക്കാാണ് ഈ 6 ജിബി ഡാറ്റ ലഭിക്കുന്നത്. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 900 എസ്എംഎസും ലഭിക്കും. ഈ പ്ലാനിന്റെ പ്രധാന ആകർഷണം 84 ദിവസത്തേക്ക് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ നൽകുന്ന പ്ലാനാണ് ഇത് എന്നതാണ്.

മൊബൈൽ ഡാറ്റ

അധികം മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ 379 രൂപ പ്ലാനിലൂടെ ZEE5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. അധിക ആനുകൂല്യങ്ങളായി സ്മാർട്ട്ഫോണിന് സൌജന്യ ആന്റി വൈറസ്, സൌജന്യ ഹെലോട്യൂണുകൾ, ഷാ അക്കാദമിയിൽ 28 ദിവസത്തേക്ക് സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റ് ടാഗ് റീചാർജിൽ 150 രൂപ ക്യാഷ് ബാക്ക് എന്നിവയും എയർടെൽ നൽകുന്നുണ്ട്.

598 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

598 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റി നൽകുന്ന രണ്ടാമത്തെ പ്ലാനിന് 598 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും 100 എസ്എംഎസുകളും ലഭിക്കും. ദിവസവും 1.5ജിബി ഡാറ്റ മതിയാവുന്ന വലിയൊരു വിഭാഗം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കുന്നത്. മികച്ച ഡാറ്റ വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും.

അധിക ആനുകൂല്യങ്ങൾ

ZEE5 പ്രീമിയം, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും 598 രൂപ പ്ലാനിലൂടെ ലഭിക്കും. സൌജന്യ ഹെലോട്യൂൺസ്, സ്മാർട്ട്‌ഫോണിനുള്ള ആന്റി വൈറസ്, ഷാ അക്കാദമിയിൽ നിന്ന് 28 ദിവസത്തെ ഓൺലൈൻ ക്ലാസുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ് ബാക്ക് എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. എയർടെല്ലിന്റെ ഏറ്റവും ജനപ്രീയമായ പ്ലാനുകളിലൊന്നാണ് ഇത്.

698 രൂപയുടെ പ്ലാൻ

698 രൂപയുടെ പ്ലാൻ

84 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ പ്ലാനുകളിൽ ഏറ്റവും വിലകൂടിയ പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിംഗിനൊപ്പം ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഉയർന്ന വേഗതയിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള പ്ലാനാണ് ഇത്. ഓൺലൈൻ വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്കും ഈ പ്ലാനിലെ ഡാറ്റ ആനുകൂല്യങ്ങൾ ഉപകാരപ്പെടും.

More from GizBot

Best Mobiles in India

English summary
Airtel offers lots of prepaid plans to its customers with varied validity periods. One of the validity periods which is most sought after is of 84 days. A lot of customers tend to opt for prepaid plans which come with a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X