എയർടെൽ റീചാർജിനൊപ്പം ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

|

എയർടെൽ തങ്ങളുടെ വരിക്കാർക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ്. ഡാറ്റ, കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം ഉപയോക്താക്കളെ ആകർഷിക്കാൻ ചില അധിക ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനിനൊപ്പം സൌജന്യ ലൈഫ് ഇൻഷുറൻസ് കവറേജ് നൽകുന്ന ഒരേയൊരു ടെലികോം ഓപ്പറേറ്ററാണ് എയർടെൽ. ചില പ്ലാനുകൾക്കൊപ്പം സ്ട്രീമിംഗ് ആപ്ലിക്കേഷനായ ആമസോൺ പ്രൈമിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും എയർടെൽ നൽകുന്നു.

ലോക്ക്ഡൌൺ
 

ലോക്ക്ഡൌൺ കാലത്ത് ആളുകൾ വിനോദത്തിനും ജോലി ആവശ്യങ്ങൾക്കുമായി ധാരാളം ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ മികച്ച ഡാറ്റ ആനുകൂല്യങ്ങൾ മാത്രമല്ല അധിക ഡാറ്റയും ആവശ്യമാണ്. ഇത്തരം ആവശ്യങ്ങളെ നിറവേറ്റാനുള്ള പ്ലാനുകളെല്ലാം എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ ഒരു പ്രീപെയ്ഡ് പ്ലാനിലും ഒരു പോസ്റ്റ് പെയ്ഡ് പ്ലാനിലും ആമസോൺ പ്രൈം സൌജന്യ സബ്സ്ക്രിപ്ഷൻ അധിക ആനുകൂല്യമായി നൽകുന്നുണ്ട്. ഒരു വർഷം 999 രൂപ വില വരുന്ന സബ്ക്രിപ്ഷനാണ് എയർടെൽ നൽകുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ല മികച്ച പ്ലാനുകൾ

ആമസോൺ പ്രൈമിന് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

ആമസോൺ പ്രൈമിന് സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

സൌജന്യമായി ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് എയർടെല്ലിനുള്ളത്. 349 രൂപയുടെ ഈ പ്ലാൻ ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് കോളിംഗിനൊപ്പം പ്രതിദിനം 2 ജിബി ഇന്റർനെറ്റ് ഡാറ്റയും ദിവസേന 100 എസ്എംഎസുമാണ് പ്ലാനിലൂടെ ലഭിക്കുന്നത്. പ്ലാനിന്റെ മുഖ്യ ആകർഷണം ആമസോൺ പ്രൈം സബ്ക്രിപ്ഷൻ തന്നെയാണ്.

349 രൂപ

349 രൂപ പ്ലാനിലൂടെ ഒരുമാസത്തെ ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ആണ് ലഭിക്കുന്നത്. ആമസോൺ പ്രൈം ഒരുമാസത്തെ സബ്ക്രിപ്ഷന് 129 രൂപയാണ് വില വരുന്നത്. എയർടെല്ലിന്റെ റീചാർജ് പ്ലാനിലൂടെ കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം ഒരുമാസത്തെ പ്രൈം സബ്ക്രിപ്ഷനും ലഭിക്കുമെന്നത് ആകർഷണീയമായ ഓഫറാണ്. നിലവിലുള്ള ആമസോൺ പ്രൈം അംഗങ്ങൾക്ക് ഈ ഓഫർ ബാധകമല്ല. ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉണ്ടോ എന്നറിയാൻ പ്രൈം ആപ്പിൽ ‘അക്കൗണ്ട്'> ‘മാനേജ് പ്രൈം മെമ്പർഷിപ്പ്' എന്ന ഓപ്ഷനിൽ നിങ്ങൾക്കിത് പരിശോധിക്കാം.

കൂടുതൽ വായിക്കുക: ഗ്രാമീണ മേഖലകളിൽ 4ജി നെറ്റ്വർക്ക് വിപുലീകരിക്കാനൊരുങ്ങി എയർടെൽ

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ
 

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ

ആമസോൺ പ്രൈമിന്റെ സൌജന്യ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന 499 രൂപ വിലയുള്ള ഒരു പോസ്റ്റ്പെയ്ഡ് പ്ലാനും എയർടെല്ലിനുണ്ട്. പ്രീപെയ്ഡ് പ്ലാനിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിലേക്ക് ഒരു വർഷത്തെ സൌജന്യ ഇയർ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഈ സബ്ക്രിപ്ഷന് സാധാരണ നിലയിൽ 999 രൂപയാണ് വില. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 75 ജിബി ഡാറ്റയും സൌജന്യ കോളുകളും എസ്എംഎസും ലഭിക്കും. സീ 5, എയർടെൽ സ്ട്രീം മുതലായ മറ്റ് സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്കും പായ്ക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നു.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാൻ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാൻ

എയർടെല്ലിന്റെ പുതിയ 401 രൂപ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലലൂടെ ഉപയോക്താക്കൾക്ക് സ്ട്രീമിംഗ് അപ്ലിക്കേഷനായ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് കോളിംഗ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല. 401 രൂപയുടെ പ്ലാൻ ഒരു ഡാറ്റാ പായ്ക്ക് മാത്രമാണ്.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും

Most Read Articles
Best Mobiles in India

Read more about:
English summary
Telecom giant Airtel has some of the best prepaid plans for their subscribers that not only provide data and calling benefits but also some added benefits. Airtel is the only telecom operator that provides free life insurance to customers and it has some prepaid plans that offer a free subscription to streaming app Amazon Prime, which otherwise costs Rs 999 per year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X