എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം വ്യവസായത്തിൽ നടക്കുന്ന കടുത്ത മത്സരത്തിൽ ജിയോയോട് കടുത്ത മത്സരം കാഴ്ച്ചവയ്ക്കുന്ന ടെലിക്കോം കമ്പനിയാണ് എയർടെൽ. ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്ന കമ്പനി എല്ലാ വില നിലവാരത്തിലുമുള്ള പ്ലാനുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.

വിവിധ വാലിഡിറ്റി കാലയളവും പ്രതിദിന ഡാറ്റ പരിധിയുമുള്ള വ്യത്യസ്തങ്ങളായ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് എല്ലാ വിഭാഗം ഉപയോക്താക്കളെയും എയർടെൽ തൃപ്തിപ്പെടുത്തുന്നു. എയർടെല്ലിന്റെ 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിലുള്ള മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ വിഭാഗത്തിൽ 219 രൂപ, 249 രൂപ, 279 രൂപ, 289 രൂപ, 298 രൂപ എന്നീ നിരക്കുകളിൽ 5 പ്ലാനുകളാണ് ഉള്ളത്.

എയർടെൽ 219 രൂപ പ്ലാൻ
ദിവസവും 1ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ പ്ലാനാണ് 219 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 100 എസ്എംഎസുകളാണ് പ്ലാൻ നൽകുന്നത്. വിങ്ക് മ്യൂസിക്ക്, എയർടെൽ എക്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ, സൌജന്യ ഹലോ ട്യൂണുകൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 249 രൂപ പ്ലാൻ
249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടിയാണ് എയർടെൽ അവതരിപ്പിച്ചിട്ടുള്ളത്. ദിവസവും 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ് എന്നീ അനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതിനൊപ്പം സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്ക്,എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും. ഷാ അക്കാദമിയിലെ സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.

എയർടെൽ 279 രൂപ പ്ലാൻ
249 രൂപ പ്ലാനിൽ നിന്നും 30 രൂപ മാത്രം അധികം നൽകി സ്വന്തമാക്കാവുന്ന പ്ലാനാണ് 249 രൂപയുടേത്. ഈ പ്ലാൻ എച്ച്ഡിഎഫ്സി ലൈഫിന്റെ 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് നൽകുന്ന പ്ലാനാണ്. ദിവസവും 1.5 ജിബി ഡാറ്റ, സൌജന്യ കോളുകൾ, 28 ദിവസം വാലിഡിറ്റി എന്നീ ആനൂകൂല്യങ്ങൾക്കൊപ്പം 249 രൂപ പ്ലാൻ നൽകുന്ന മറ്റ് ആനൂകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 289 രൂപ പ്ലാൻ
എയർടെൽ ഉപയോക്താക്കൾക്കായി ദിവസവും 1.5 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്ന മറ്റൊരു പ്ലാനാണ് 289 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കും സീ 5, എയർടെൽ എക്‌സ്ട്രീം, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

എയർടെൽ 298 രൂപ പ്ലാൻ
ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും ലഭിക്കുന്ന എയർടെല്ലിന്റെ 298 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതിനൊപ്പം അധിക ആനുകൂല്യങ്ങളായി എയർടെൽ എക്‌സ്ട്രീം പ്രീമിയം സബ്ക്രിപ്ഷൻ, 150 രൂപ വരെ ഫാസ്റ്റ് ടാഗ് ക്യാഷ്ബാക്ക് എന്നിവയടക്കമുള്ള 289 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആനൂകൂല്യങ്ങളെല്ലാം ഈ പ്ലാനിലൂടെയും ലഭിക്കും.


Click it and Unblock the Notifications








