നിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാം

|

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് പല വിഭാഗങ്ങളിലും വിലകളിലുമായി പ്ലാനുകൾ നൽകുന്നുണ്ട്. ഡാറ്റ ഉപഭോഗം വർധിച്ച് വരുന്നതിനാൽ തന്നെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന നിരവധി പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്. വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നീ ആവശ്യങ്ങൾക്കെല്ലാം മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ.

 

എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിൽ അഞ്ച് പ്ലാനുകളാണ് ഉള്ളത്. ഡാറ്റ ആനുകൂല്യത്തിന് പുറമേ അൺലിമിറ്റഡ് കോളിങ്, എസ്എംഎസുകൾ, വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് എന്നിവയെല്ലാം ഈ പ്ലാനുകൾ നൽകുന്നുണ്ട്. 319 രൂപ മുതൽ വില ആരംഭിക്കുന്ന എയർടെല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ വിശദമായി നോക്കാം.

എയർടെൽ 319 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 319 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ നൽകുന്ന 319 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഒരു മാസം വാലിഡിറ്റി നൽകുന്നു. ഈ 30 ദിവസം വാലിഡിറ്റി കാലയളവിൽ ദിവസവും 2 ജിബി ഡാറ്റ വീതം പ്ലാനിലൂടെ 60 ജിബി ഡാറ്റ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾഎയർടെൽ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ

അധിക ആനുകൂല്യങ്ങൾ
 

319 രൂപ പ്ലാനിലൂടെ മികച്ച അധിക ആനുകൂല്യങ്ങളും എയർടെൽ നൽകുന്നുണ്ട്. ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, ഹലോ ട്യൂൺസ് ആക്സസ്, വിങ്ക് മ്യൂസിക് ആക്സസ്, ഷാ അക്കാദമിയിൽ നിന്നുള്ള സൗജന്യ ഓൺലൈൻ കോഴ്സ് എന്നിവ പ്ലാനിലൂടെ ലഭിക്കും. അപ്പോളോ 24 |7 സർക്കിളിന്റെ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നു.

എയർടെൽ 359 രൂപപ്രീപെയ്ഡ് പ്ലാൻ

എയർടെൽ 359 രൂപപ്രീപെയ്ഡ് പ്ലാൻ

359 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ വീതവും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാമ് ഈ പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയെല്ലാം 359 രൂപ പ്ലാൻ നൽകുന്നുണ്ട്.

ആമസോൺ പ്രൈം

359 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ആക്സസ് ലഭിക്കുന്നുണ്ട്. 28 ദിവസത്തെ ആക്സസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, മൂന്ന് മാസത്തെ അപ്പോളോ 24 | 7 സർക്കിൾ മെമ്പർഷിപ്പ്, ഷാ അക്കാദമിയിൽ നിന്നുള്ള സൗജന്യ ഓൺലൈൻ കോഴ്‌സ് എന്നിവയെല്ലാം ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

ഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയുംഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയും

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ലഭിക്കുന്നത്. ഇതൊരു ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കുന്നു. അതുകൊണ്ട് തന്നെയാണ് 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന് ഇത്രയും വില കൂടുന്നത്. ദിവസവും 2 ജിബി ഡാറ്റ വീതം 56 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ

499 രൂപയുടെ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ കൂടാതെ അധിക ആനുകൂല്യങ്ങളായി 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

എയർടെൽ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിൽ തന്നെ കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് 839 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽപുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ

വിങ്ക് മ്യൂസിക്

839 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പായ്ക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാറിലേക്കുള്ള 3 മാസത്തെ സൗജന്യ മെമ്പർഷിപ്പുമായിട്ടാണ് വരുന്നത്. ഇത് തന്നെയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണവും. കൂടാതെ അപ്പോളോ 24/7യുടെ മൂന്ന് മാസത്തെ അംഗത്വം, സൗജന്യ വിങ്ക് മ്യൂസിക്, ഫാസ്‌ടാഗിൽ 100 ​​ക്യാഷ്ബാക്ക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

എയർടെൽ 2999 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 2999 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ് 2999 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 730 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

2 ജിബി ഡാറ്റ

ദീർഘകാല വാലിഡിറ്റിയും ദിവസവും 2 ജിബി ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 2999 രൂപയുടേത്. ഈ പ്ലാനിലൂടെ സൗജന്യ അപ്പോളോ 24/7 മെമ്പർഷിപ്പും സൗജന്യ വിങ്ക് മ്യൂസിക്ക് ആക്സസും ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

Best Mobiles in India

English summary
There are five plans in Airtel's 2GB daily data plans category. Apart from the data benefit, the plans also provide unlimited calling, SMS and OTT access.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X