Home
News

200 രൂപയിൽ താഴെ വിലയുള്ള എയർടെൽ റീചാർജ് പ്ലാനുകൾ

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളിലൊന്നാണ് എയർടെൽ. ഇന്ത്യൻ ടെലിക്കോം വിപണിയിലെ എല്ലാ വിഭാഗം ഉപയോക്താക്കളെയും ആകർഷിക്കാനുള്ള പ്ലാനുകൾ എയർടെൽ പുറത്തിറക്കുന്നുണ്ട്. എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ പല വില നിലവാരങ്ങളിൽ ലഭ്യമാണ്. ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള വലിയൊരു വിഭാഗം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്.

എയർടെൽ

എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 200 രൂപയിൽ താഴെ വിലയിൽ തന്നെ നിരവധി പ്ലാനുകളുണ്ട്. ഇതിൽ ഏറ്റവും മികച്ച പ്ലാനുകൾ 19 രൂപ, 99 രൂപ, 129 രൂപ, 149 രൂപ,179 രൂപ, 199 രൂപ നിരക്കുകളിൽ ലഭ്യമാണ്. സൌജന്യ കോളുകളും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകളാണ് ഇവയെല്ലാം. 2 ദിവസം മുതൽ 28 ദിവസം വരെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾ നൽകുന്നത്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

എയർടെൽ 19 രൂപ റീചാർജ് പ്ലാൻ

എയർടെൽ 19 രൂപ റീചാർജ് പ്ലാൻ

എയർടെല്ലിന്റെ എൻ‌ട്രി ലെവൽ ഡാറ്റ പായ്ക്ക് ആരംഭിക്കുന്നത് 19 രൂപയിൽ നിന്നാണ്. ഈ പ്ലാൻ 200 എം‌ബി ഡാറ്റ ആനുകൂല്യമാണ് ഉപയോക്താവിന് നൽകുന്നത്. ഇതിനൊപ്പം എല്ലാ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. 2 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കുറഞ്ഞ ഡാറ്റയും രണ്ട് ദിവസത്തേക്ക് കോളിങ് ആനൂകൂല്യങ്ങളും ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളെന്നും നൽകുന്നില്ല.

എയർടെൽ 99 രൂപ റീചാർജ് പ്ലാൻ

എയർടെൽ 99 രൂപ റീചാർജ് പ്ലാൻ

എയർടെല്ലിന്റെ 99 രൂപ പ്രീപെയ്ഡ് പായ്ക്ക് 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 18 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് സൌജന്യ കോളിംഗ്, സൌജന്യ ഹെലോട്യൂൺസ്, മ്യൂസിക്-സ്ട്രീമിംഗ് ആപ്ലിക്കേഷനായ വിങ്ക് മ്യൂവിക്കിലേക്കും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഇതിനൊപ്പം 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കും.

എയർടെൽ 129 രൂപ റീചാർജ് പ്ലാൻ

എയർടെൽ 129 രൂപ റീചാർജ് പ്ലാൻ

കൂടുതൽ കാലം വാലിഡിറ്റി ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനാണ് 129 രൂപയുടേത്. 99 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. എന്നാണ് ഈ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. വാലിഡിറ്റി കാലയളവിലുള്ള വ്യത്യാസത്തിന് പുറമേ ഈ പ്ലാൻ മൊത്തം 300 എസ്എംഎസുകളാണ് നൽകുന്നത്.

എയർടെൽ 149 രൂപ റീചാർജ് പ്ലാൻ

എയർടെൽ 149 രൂപ റീചാർജ് പ്ലാൻ

149 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം കാലയളവിലേക്കുമായി 2 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ മറ്റ് പ്ലാനുകളെ പോലെ അൺലിമിറ്റഡ് കോളിംഗ് നൽകുന്നുണ്ട്. 300 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. സൌജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 179 രൂപ റീചാർജ് പ്ലാൻ

എയർടെൽ 179 രൂപ റീചാർജ് പ്ലാൻ

179 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ എയർടെൽ വരിക്കാർക്ക് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഭാരതി ആക്സ ലൈഫിന്റെ ടേം ലൈഫ് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തേക്ക് വാലിഡിറ്റിയുള്ള ഈ പ്ലാനിൽ 300 എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ്, സൌജന്യ ഹെലോട്യൂണുകൾ, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

എയർടെൽ 199 രൂപ റീചാർജ് പ്ലാൻ

എയർടെൽ 199 രൂപ റീചാർജ് പ്ലാൻ

എയർടെൽ വരിക്കാർക്ക് പ്രതിദിന ഡാറ്റാ ആനുകൂല്യം നൽകുന്ന വില കുറഞ്ഞ പ്ലാനാണ് 199 രൂപയുടെ പ്ലാൻ. ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ്, സൌജന്യ ഹെലോട്യൂൺസ് എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനുകളും പ്ലാനിനൊപ്പം ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
Airtel has wider variety of recharge plans under Rs 200. We are selecting 6 best artel prepaid plans under Rs 200 starting from Rs 19 to Rs 199.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X