ജിയോയെ നേരിടാൻ എയർടെൽ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരികെ കൊണ്ടുവന്നു
എയർടെൽ തങ്ങളുടെ 399 രൂപ പോസ്റ്റ് പെയ്ഡ് പ്ലാൻ വീണ്ടും അവതരിപ്പിച്ചു. നേരത്തെ ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ചില സർക്കിളുകളിലേക്ക് മാത്രമായി ഈ പ്ലാൻ ഒതുക്കിയിരുന്നു. ഇപ്പോൾ വീണ്ടും എയർടെൽ ഈ പ്ലാൻ എല്ലാ സർക്കിളുകളിലേക്കും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെൽ ഈ പ്ലാൻ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ജിയോ പുതിയ പ്ലാനുകളിലൂടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെ ആകർഷിക്കാൻ ആരംഭിച്ചതോടെയാണ് എയർടെല്ലിന്റെ പുതിയ നടപടി.

ജിയോ പുതിയ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളിൽ 399 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഈ പ്ലാൻ 75 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാൻ ഉപയോക്താക്കളെ കൂടുതലായി ജിയോ നെറ്റ്വർക്കിലേക്ക് ആകർഷിക്കുമെന്നത് കൊണ്ടാണ് എയർടെൽ തങ്ങളുടെ 399 രൂപ പ്ലാൻ എല്ലാ സർക്കിളിലുകളിലേക്കും തിരികെ കൊണ്ടുവന്നത്.

എയർടെൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
നേരത്തെ സൂചിപ്പിച്ചത് പോലെ എയർടെല്ലിന്റെ 399 രൂപ പ്ലാൻ കമ്പനി പൂർണ്ണമായും തങ്ങളുടെ പ്ലാനുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നില്ല. മറിച്ച് ചില ടെലികോം സർക്കിളുകളിൽ മാത്രമായി പരിമിതപ്പെടുത്തി. എയർടെല്ലിന്റെ ഈ ബേസിക്ക് പോസ്റ്റ്പെയ്ഡ് പ്ലാൻ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സർക്കിളുകളിലേക്കാണ് പരിമിതപ്പെടുത്തിയത്. ഇപ്പോൾ കമ്പനി ഈ പ്ലാൻ കേരളം ഉൾപ്പെടെയുള്ള എല്ലാ സർക്കിളുകളിലേക്കും വ്യാപിപിച്ചു.

എയർടെല്ലിന്റെ 399 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 40 ജിബി 3ജി / 4ജി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്സ്ക്രിപ്ഷനുകളും എയർടെൽ നൽകുന്നുണ്ട്. ഇത് കൂടാതെ പ്ലാനിലൂടെ എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഉപയോക്താക്കൾക്ക് സൌജന്യ ഹെലോട്യൂണുകളും ഫാസ്റ്റ് ടാഗ് ട്രാൻസാക്ഷനിൽ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 399 രൂപയുടെ പ്ലാനിലൂടെ അധിക കണക്ഷനുകൾ ആഡ് ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ലഭിക്കുന്നില്ല. എയർടെല്ലിന്റെ വെബ്‌സൈറ്റിൽ കെടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 499 രൂപയോ അതിൽ കൂടുതലോ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ ‘പ്രയോറിറ്റി സർവ്വീസ്' ലഭിക്കാൻ അർഹതയുള്ളു. 399 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഈ പ്രയോറിറ്റി സർവ്വീസ് ലഭിക്കില്ല. ജിയോയുടെ 399 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അധിക കണക്ഷൻ നൽകുന്നു.

പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ പ്രീപെയ്ഡ് ഉപയോക്താക്കളേക്കാൾ കൂടുതൽ നിലവിലുള്ള ടെലികോം ഓപ്പറേറ്ററിൽ തന്നെ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി വർഷങ്ങളായി എയർപെൽ പോസ്റ്റ്പെയ്ഡ് സേവനങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ എയർടെൽ ഉപയോക്താക്കൾ ജിയോയിലേക്ക് മാറാൻ സാധ്യത കുറവാണ്. എയർടെൽ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരികെ കൊണ്ടുവന്നത് കൊണ്ട് തന്നെ ജിയോയ്ക്ക് എയർടെൽ ഉപയോക്താക്കളെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളിലൂടെ ആകർഷിക്കാൻ കഴിയില്ല.


Click it and Unblock the Notifications








