Home
News

എയർടെൽ 49 രൂപ പ്ലാൻ പിൻവലിച്ചു, ഇനി വില കുറഞ്ഞ പ്ലാൻ 79 രൂപയ്ക്ക്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു. എൻട്രി ലെവൽ പ്ലാനുകളിലാണ് എയർടെൽ മാറ്റം വരുത്തിയത്. 49 രൂപ വിലയുള്ള പ്ലാൻ കമ്പനി പിൻവലിച്ചു. എയർടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാൻ ആയിരുന്നു ഇത്. ഈ പ്ലാൻ പിൻവലിച്ചതോടെ ഏറ്റവും വില കുറഞ്ഞ എയർടെൽ പ്ലാൻ 79 രൂപ പ്ലാൻ ആയി മാറി. 49 രൂപയുടേത് ആകർഷകമായ പ്ലാൻ ആയിരുന്നു. കൊവിഡ് കാലത്ത് ഏറെ ആളുകൾക്ക് പ്രയോജനപ്പെട്ട പ്ലാൻ കൂടിയാണ് ഇത്.

എയർടെൽ

എയർടെൽ അതിന്റെ ലിസ്റ്റിൽ നിന്നും 49 രൂപ പ്ലാൻ ഒഴിവാക്കുന്നതോടെ അടുത്ത വില കുറഞ്ഞ പ്ലാൻ ആയി ലഭിക്കുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ 79 രൂപ പ്ലാൻ ആണ്. ഈ പ്ലാനിലൂടെ 64 രൂപ ടോക്ക് ടൈം ആണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി 200 എംബി ഡാറ്റയും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. പ്ലാനുകളിൽ വരുത്തിയിരിക്കുന്ന ഈ മാറ്റം ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കും.

കൊവിഡ്

കൊവിഡ് പാൻഡെമിക്ക് കാലത്ത് എയർടെൽ തങ്ങളുടെ ഉപയോക്താക്കളെ സഹായിക്കാൻ എയർടെൽ സൗജന്യ റീചാർജ് പായ്ക്ക് പ്രഖ്യാപിച്ചു. 49 രൂപയുടെ പ്ലാൻ ആണ് കമ്പനി മുതൽ താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കൾക്ക് സൌജന്യമായി നൽകിയത്. കൊവിഡ് കാലത്തും ഉപയോക്താക്കൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി എടുത്തത്. ഇതിനായി 240 കോടി രൂപയുടെ സ്കീം ആണ് എയർടെൽ ഉണ്ടാക്കിയത്. 49 രൂപ പായ്ക്ക് ഉപയോക്താക്കൾക്ക് 28 ദിവസം വാലഡിറ്റിയും 38 രൂപ ടോക്ടൈമും 100 എംബി ഡാറ്റയുമാണ് നൽകിയിരുന്നത്.

എൻട്രി ലെവൽ പ്ലാനുകൾ

കൊവിഡ് കാലത്ത് എൻട്രി ലെവൽ പ്ലാനുകൾ ഉപയോക്താക്കളെ ആശങ്കപ്പെടാതെ തമ്മിൽ ബന്ധപ്പെടാൻ സഹായിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ മൊത്തം വരിക്കാരിൽ വലയൊരു ശതമാനം പ്രീപെയ്ഡ് ഉപയോക്താക്കളാണ്. ടെലിക്കോം കമ്പനികൾ ഇത്തരത്തിൽ പ്ലാനുകൾ നീക്കം ചെയ്യുന്നതും പുതിയത് കൂട്ടിച്ചേർക്കുന്നതും ഇത് ആദ്യമായിട്ടല്ല. ഉപയോക്താക്കളെ കൂടുതൽ വാല്യു ഉള്ള പ്ലാനുകളിലേക്ക് എത്തിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ എആർപിയു വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പോസ്റ്റ്പെയ്ഡ്

രാജ്യത്ത് പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ തീരുവ ഉയർത്തിയ ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണ് എയർടെൽ. വോഡഫോൺ-ഐഡിയ ഇതേ വിഭാഗത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനായി എന്റർപ്രൈസസ് വിഭാഗത്തി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 49 രൂപ പ്ലാൻ പിൻവലിക്കാനുള്ള എയർടെലിന്റെ തീരുമാനം മിതമായ നിരക്കിൽ പ്ലാനുകൾ ആവശ്യമുള്ള ഉപയോക്താക്കളെ സാരമായി ബാധിക്കും എന്ന് ഉറപ്പാണ്. ഇതേ സമയം എല്ലാ ഉപഭോക്താക്കളിൽ നിന്നും വരുമാനവും എആർ‌പിയുവും വർദ്ധിപ്പിക്കാൻ എയർടെൽ ശ്രമിക്കുന്നു.

എയർടെൽ

എയർടെൽ കുടിശിക വീണ്ടും കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സുപ്രീംകോടതി നിരസിച്ചതിനെ തുടർന്നാണ് പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കാൻ എയർടെൽ ശ്രമിച്ചത്. വരും ദിവസങ്ങളിൽ വരുമാനം വർധിപ്പിക്കാൻ കൂടുതൽ പ്ലാനുകളിൽ ടെലിക്കോം കമ്പനികൾ മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Airtel, India's second largest telecom operator, has revamped its prepaid plans. Airtel has made changes in its entry level plans. The company withdrew the plan worth Rs 49.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X