എയർടെൽ ചതിച്ചോ?, ഇനി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഈ ആനുകൂല്യം ലഭിക്കില്ല

|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകിയിരുന്ന ആകർഷകമായ ഒരു ആനുകൂല്യം നിർത്തലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം ലഭിച്ചിരുന്ന പ്രൈം വീഡിയോ സബ്ക്രിപ്ഷൻ സേവനമാണ് എയർടെൽ ഒഴിവാക്കിയിരിക്കുന്നത്. എല്ലാ പ്ലാനുകളിൽ നിന്നും ഈ ആനുകൂല്യം ഒഴിവാക്കിയിട്ടില്ല. തിരഞ്ഞെടുത്ത ചില പ്ലാനുകളിൽ നിന്ന് മാത്രമാണ് പ്രൈം വീഡിയോ മൊബൈൽ സബ്ക്രിപ്ഷൻ ഒഴിവാക്കിയത്.

എയർടെൽ

2021ലാണ് എയർടെൽ താങ്ക്സ് ബാക്ക് ഓഫറിന്റെ ഭാഗമായി പ്ലാനുകളിലേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ ആക്സസ് നൽകി തുടങ്ങിയത്. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ വഴി മാത്രം കണ്ടന്റ് സ്ട്രീം ചെയ്യാനുള്ള ആക്സസാണ് നൽകുന്നത്. ഇത് ഒരു മാസത്തേക്ക് ഇത് സൗജന്യമായി ലഭിക്കുന്നു എന്നതിനാൽ ആളുകൾ ഇത്തരം പ്ലാനുകൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെട്ടു. ഇത് ഒരു ട്രയൽ ആയിട്ടാണ് നൽകിയിരുന്നത് എന്നതിനാ. ഒന്നിൽ കൂടുതൽ തവണ പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് രണ്ടാം തവണ ആക്സസ് ലഭിച്ചിരുന്നില്ല.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
 

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്കായി ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ ഒരു മാസത്തെ ട്രയൽ അധിക ആനുകൂല്യമായിട്ടാണ് നൽകിയത്. ഈ ആനുകൂല്യം ലഭിക്കുന്ന പ്ലാനുകളിൽ ഏതെങ്കിലും തിരഞ്ഞെടുത്ത് റീചാർജ് ചെയ്താലുടൻ ട്രയൽ സബ്‌സ്‌ക്രിപ്‌ഷൻ ആക്ടിവേറ്റ് ആകും. ഇനി മുതൽ ഈ പ്ലാനുകളിൽ ചിലതിൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു. തിരഞ്ഞെടുത്ത ചില പ്ലാനുകൾ എയർടെൽ ഓഫറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ചില എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഇപ്പോഴും ലഭ്യമാണ് ഈ പ്ലാനുകൾ നോക്കാം.

56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

ആമസോൺ പ്രൈം വീഡിയോ

കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ട്രയിൽ നൽകുന്ന പ്ലാനുകളിൽ ചിലത് ഒഴിവാക്കിയ ശേഷം ബാക്കിയുള്ള പ്രധാന പ്ലാനുകളിൽ ആദ്യത്തേത് 108 രൂപ വിലയുള്ള പ്ലാനാണ്. ഇതൊരു 4ജി ഡാറ്റ വൌച്ചറാണ്. ഇതിലൂടെ ഡാറ്റ ആനുകൂല്യങ്ങൾ മാത്രമേ നൽകുന്നുള്ളു. കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. ഈ പ്ലാനിലൂടെ മൊത്തം 6 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പ്ലാനിലൂടെ എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കുകയില്ല.

359 രൂപയുടെ പ്ലാൻ

359 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ എയർടെൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. പ്ലാനിന് മൊത്തം 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 56 ജിബി ഡാറ്റ നൽകുന്നു. ആമസോൺ പ്രൈം വീഡിയോ മൊബൈലിൽ സട്രീം ചെയ്യുന്നവർക്ക് ഈ 2 ജിബി ഡാറ്റ തികയും.

എയർടെൽ എക്സട്രീം പ്രീമിയം

359 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എയർടെൽ എക്സട്രീം പ്രീമിയം, അപ്പോളോ 24 പോലെയുള്ള എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ലഭിക്കുന്നു. വിങ്ക് മ്യൂസിക്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ് എന്നിവയും ഈ പ്ലാനിലൂടെ എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന രണ്ട് പ്ലാനുകളും ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പ് നേരിട്ട് എയർടെൽ താങ്ക്സ് പ്രകാരം ഉപയോക്താക്കൾക്ക് വാഗ്ദാനം നൽകുന്നു. ഇതിൽ ട്രയൽ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയം. 359 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആക്സസ് ലഭിക്കുമ്പോൾ 108 രൂപ പ്ലാൻ 30 ദിവസത്തേക്ക് മാത്രമാണ് നൽകുന്നത്.

എയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾഎയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

പോസ്റ്റ്പെയ്ഡ് ആനുകൂല്യങ്ങളിലും മാറ്റം

പോസ്റ്റ്പെയ്ഡ് ആനുകൂല്യങ്ങളിലും മാറ്റം

എയർടെൽ നേരത്തെ തന്നെ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകിയിരുന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷനിൽ മാറ്റം വരുത്തിയിരുന്നു. ഇവയുടെ കാലാവധി കുറയ്ക്കുകയാണ് എയർടെൽ ചെയ്തത്. 499 രൂപ മുതൽ 1599 രൂപ വരെ വിലയുള്ള പ്ലാനുകളാണ് എയർടെൽ പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി ആമസോൺ പ്രൈം സബ്ക്രിപ്ഷനോടെ നൽകുന്നത്. നേരത്തെ ഒരു വർഷം ഉണ്ടായിരുന്ന സൌജന്യ സബ്ക്രിപ്ഷൻ ആണ് ആറ് മാസത്തേക്ക് കുറച്ചത്. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

499 രൂപ പ്ലാൻ

499 രൂപ പ്ലാൻ

എയർടെൽ നൽകുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനാണ് 499 രൂപയുടേത്. ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന പ്ലാൻ കൂടിയാണ് ഇത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്നു. 200 ജിബി വരെ റോൾഓവർ സൌകര്യമുള്ള പ്ലാനിലൂടെ 75 ജിബി പ്രതിമാസ ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസ്, വിങ്ക് പ്രീമിയം എന്നിവയും പ്ലാനിലൂടെ ലഭിക്കുന്നു.

999 രൂപ പ്ലാൻ

999 രൂപ പ്ലാൻ

എയർടെൽ 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും 200 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യത്തോടെ ഒരു മാസത്തേക്ക് 100 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് നൽകുന്ന 999 രൂപ പ്ലാൻ 1 വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്കിപ്ഷനും നൽകുന്നുണ്ട്. ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസ്, വിങ്ക് പ്രീമിയം എന്നിവയും ഈ 999 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. കുടുംബാംഗങ്ങൾക്കായി രണ്ട് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാനിലൂടെ ലഭിക്കും.

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നുഎയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നു

1199 രൂപ പ്ലാൻ

1199 രൂപ പ്ലാൻ

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അല്പം വില കൂടിയതും എന്നാൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാനാണ് 1199 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ലഭിക്കുന്നു. 200 ജിബി വരെ റോൾഓവർ സൌകര്യത്തോത് കൂടി ഒരു മാസത്തേക്ക് മൊത്തം 150 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ 6 മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ ആക്സസ് നൽകും. 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസും വിങ്ക് മ്യൂസിക്ക് പ്രീമിയം ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. കുടുംബാംഗങ്ങൾക്കായി രണ്ട് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാൻ നൽകുന്നു.

1599 രൂപ പ്ലാൻ

1599 രൂപ പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും വിലകൂടിയ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 1599 രൂപയുടേത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. 200 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യമുള്ള ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 250 ജിബി ഡാറ്റയും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും വരിക്കാർക്ക് ലഭിക്കും. അധിക ആനുകൂല്യങ്ങളായി 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും 1 വർഷത്തെ ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസ്, വിങ്ക് പ്രീമിയം എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. കുടുംബാംഗങ്ങൾക്കായി മൂന്ന് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാനിലൂടെ ലഭിക്കുന്നു.

Best Mobiles in India

English summary
Airtel, India's second largest telecom company, has discontinued an attractive offer with some of its prepaid plans. Airtel has dropped the Prime Video mobile subscription service that came with selected plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X