ഇനി ഈ എയർടെൽ പ്ലാനുകളിൽ ആനുകൂല്യങ്ങൾ കുറയും, മാറ്റം വരുത്തിയത് നാല് പ്ലാനുകളിൽ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി. സൗജന്യ ആമസോൺ പ്രൈം വീഡിയോ അംഗത്വം നൽകുന്ന നാല് പ്ലാനുകളാണ് എയർടെൽ പരിഷ്കരിച്ചത്. ഈ നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്കൊപ്പവും ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും എയർടെൽ സൗജന്യ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട്. ഇതിൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ മാത്രമാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

എയർടെല്ലിന്റെ നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നുണ്ട്. 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള പ്ലാനുകളാണ് ഇവ. ഈ പ്ലാനുകൾ 1 വർഷത്തെ ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷനാണ് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി ആറ് മാസമായി കുറച്ചു. ഡാറ്റയിലും കോളുകളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഒരു വർഷത്തെ സൗജന്യ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

എയർടെൽ 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിലൂടെ നൽകിയിരുന്ന ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷനിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഈ പ്ലാനുകളിലൂടെ ഇതവരെ ഒരു വർഷത്തെ ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷനാണ് ലഭിച്ചിരുന്നത് എങ്കിൽ ഇനി മുതൽ പ്ലാനുകളിൽ ആറ് മാസത്തെ സബ്ക്രിപ്ഷൻ മാത്രമേ ലഭിക്കുകയുള്ളു. ആറ് മാസത്തെ സബ്ക്രിപ്ഷൻ കാലയളവാണ് നാല് പ്ലാനുകളിലും വെട്ടിക്കുറച്ചിരിക്കുന്നത്. മൊത്തത്തിൽ എയർടെൽ അഞ്ച് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ നോക്കാം.

എയർടെൽ 399 രൂപ പ്ലാൻ
എയർടെൽ നൽകുന്ന ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 399 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. 200 ജിബി വരെ റോൾഓവർ സൌകര്യത്തോടെ 40 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഒരു മാസത്തേക്ക് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ എസ്എംഎസ് ആനുകൂല്യം അവസാനിച്ചാൽ ഒരോ എസ്എംഎസിനും 10 പൈസ നിരക്ക് ഈടാക്കും. 1 വർഷത്തേക്ക് വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്സസ് നൽകുന്ന പ്ലാൻ ഷാ അക്കാദമിയിലേക്കുള്ള സൗജന്യ ആക്സസും നൽകുന്നുണ്ട്.

എയർടെൽ 499 രൂപ പ്ലാൻ
എയർടെൽ നൽകുന്ന രണ്ടാമത്തെ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 499 രൂപയുടേത്. ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന പ്ലാൻ കൂടിയാണ് ഇത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്നു. 200 ജിബി വരെ റോൾഓവർ സൌകര്യമുള്ള പ്ലാനിലൂടെ 75 ജിബി പ്രതിമാസ ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസ്, വിങ്ക് പ്രീമിയം എന്നിവയും പ്ലാനിലൂടെ ലഭിക്കുന്നു.

എയർടെൽ 999 രൂപ പ്ലാൻ
എയർടെൽ 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും 200 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യത്തോടെ ഒരു മാസത്തേക്ക് 100 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് നൽകുന്ന 999 രൂപ പ്ലാൻ 1 വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്കിപ്ഷനും നൽകുന്നുണ്ട്. ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസ്, വിങ്ക് പ്രീമിയം എന്നിവയും ഈ 999 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. കുടുംബാംഗങ്ങൾക്കായി രണ്ട് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 1199 രൂപ പ്ലാൻ
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അല്പം വില കൂടിയതും എന്നാൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതുമായ പ്ലാനാണ് 1199 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ലഭിക്കുന്നു. 200 ജിബി വരെ റോൾഓവർ സൌകര്യത്തോത് കൂടി ഒരു മാസത്തേക്ക് മൊത്തം 150 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ 6 മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ ആക്സസ് നൽകും. 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസും വിങ്ക് മ്യൂസിക്ക് പ്രീമിയം ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. കുടുംബാംഗങ്ങൾക്കായി രണ്ട് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാൻ നൽകുന്നു.

എയർടെൽ 1599 രൂപ പ്ലാൻ
എയർടെല്ലിന്റെ ഏറ്റവും വിലകൂടിയ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 1599 രൂപയുടേത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. 200 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യമുള്ള ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 250 ജിബി ഡാറ്റയും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും വരിക്കാർക്ക് ലഭിക്കും. അധിക ആനുകൂല്യങ്ങളായി 6 മാസത്തേക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും 1 വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ ഷാ അക്കാദമി ലൈഫ് ടൈം ആക്‌സസ്, വിങ്ക് പ്രീമിയം എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. കുടുംബാംഗങ്ങൾക്കായി മൂന്ന് സൗജന്യ ആഡ്-ഓൺ റെഗുലർ വോയിസ് കണക്ഷനുകളും പ്ലാനിലൂടെ ലഭിക്കുന്നു.


Click it and Unblock the Notifications