പോസ്റ്റ് പെയ്ഡ് പ്ലാനിൽ മാറ്റവുമായി എയർടെൽ

|

ഇന്ത്യയിലെ എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും അവരുടെ വരുമാനത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിക്കുന്ന തിരക്കിലാണ്. താരിഫ് വർദ്ധനയ്ക്ക് ശേഷം പുതിയ പ്ലാനുകളും പ്ലാനുകളിലെ മാറ്റങ്ങളുമായി കമ്പനികൾ സജീവമാണ്. എയർടെല്ലും വോഡഫോണും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്.

എയർടെൽ
 

എന്നാൽ ഇപ്പോൾ എയർടെൽ അതിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. നിലവിൽ 499 രൂപ മുതൽ 1,599 രൂപ വരെയുള്ള നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. എയർടെൽ അടുത്തിടെ ജമ്മുകാശ്മീരിലെ ഉപയോക്താക്കൾക്കായി 199 രൂപയുടെ പ്ലാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്ലാൻ പരിഷ്കരിക്കുകയും പ്ലാനിന്റെ വില 249 രൂപയായി ഉയർത്തുകയും ചെയ്തതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

249 രൂപ പ്ലാൻ

എയർടെല്ലിന്റ ഈ 249 രൂപ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത പ്രാദേശിക, എസ്ടിഡി കോളുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 25 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിനൊപ്പം ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആനുകൂല്യവും എയർടെൽ വിങ്ക് മ്യൂസിക്ക് സൌജന്യ സബ്ക്രിപ്ഷനും ലഭിക്കും.

കൂടുതൽ വായിക്കുക: എന്താണ് ജിയോ വോവൈ-ഫൈ കോളിങ്? അറിയേണ്ടതെല്ലാം

റിലയൻസ് ജിയോ

റിലയൻസ് ജിയോയും 199 രൂപയ്ക്ക് ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ എയർടെലിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. കൂടാതെ എയർടെൽ 279 രൂപയുടെയും 379 രൂപയുടെയും രണ്ട് പ്ലാനുകൾ കൂടി അവതരിപ്പിച്ചു. എയർടെൽ 279 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസുകളും 28 ദിവസത്തെ വാലിഡിറ്റിയോടെ ലഭിക്കും. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാണ്.

379 രൂപയുടെ പ്ലാൻ
 

379 രൂപയുടെ പ്ലാൻ 6 ജിബി ഡാറ്റ, 900 എസ്എംഎസ്, 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് എന്നിവ നൽകുന്നു. ഷാ അക്കാദമിയിൽ നിന്നുള്ള സൌജന്യ കോഴ്സുകൾ, വിങ്ക് മ്യൂസിക് ആക്സസ്, എക്സ്സ്ട്രീം ആപ്ലിക്കേഷനിൽ നിന്നുള്ള പ്രീമിയം കണ്ടന്റ് എന്നിവയും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാണ്.

എയർടെല്ലിന്റെ വൈ-ഫൈ കോളിംഗ്

എയർടെല്ലിന്റെ വൈ-ഫൈ കോളിംഗ്

പ്രീപെയ്ഡ് പ്ലാനുകളിലെ മാറ്റങ്ങളും വിപണിയിലെ മത്സരത്തിനുമൊപ്പം എയർടെൽ വോയ്‌സ് ഓവർ വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഈ സേവനം ഉപയോഗിക്കുന്നതെന്ന് എയർടെൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിലാണ് എയർടെൽ ഈ സേവനം ആരംഭിച്ചത്.

കൂടുതൽ വായിക്കുക: 5ജി ഫീൽഡ് ട്രയൽ നിർദ്ദേശം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ടെലിക്കോം കമ്പനികൾ

സേവനം

ഈ സേവനം ആദ്യമായി ആരംഭിച്ചത് ദില്ലി-എൻ‌സി‌ആറിലാണ്. എന്നാൽ പിന്നീട് മുംബൈ, ആന്ധ്ര, കർണാടക, തമിഴ്‌നാട്, കൊൽക്കത്ത എന്നിവിടങ്ങളിൽ ഇത് ആരംഭിച്ചു. ഇപ്പോൾ, ഈ സേവനം ഇന്ത്യയിലുടനീളം ലഭ്യമാണ്, കൂടാതെ ഉപയോക്താക്കൾക്ക് ഈ സേവനത്തിനായി എല്ലാ പൊതു വൈഫൈ നെറ്റ്‌വർക്കുകളിലും ഉപയോഗിക്കാൻ കഴിയും.

Most Read Articles
Best Mobiles in India

Read more about:
English summary
All operators are only focusing on revising prepaid plans, as most of the revenue comes from them. In fact, both Airtel and Vodafone have launched new plans, which offer unlimited calling to all networks. But now, Airtel has revised one of its postpaid plans. Currently, it is offering four postpaid plans which start from Rs. 499 to Rs. 1,599.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X