അൺലിമിറ്റഡ് ഡാറ്റയടക്കം മികച്ച ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ 1,599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ എല്ലാ വില നിലവാരത്തിലും മികച്ച പ്ലാനുകളുമായി പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെ ആകർഷിക്കുന്നു. 399 രൂപ മുതലാണ് എയർടെല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത്. 1,599 രൂപ വരെ വിലയുള്ള പ്ലാനുകളാണ് എയർടെല്ലിന് ഉള്ളത്. ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങൾ ഈ പ്ലാനുകൾ നൽകുന്നുണ്ട്. നിലവിൽ എയർടെല്ലിന്റെ 1,599 പോസ്റ്റ്പെയ്ഡ് പ്ലാൻ ഏറ്റവും മികച്ച പായ്ക്കുകളിലൊന്നാണ്.

 

1,599 രൂപ

ഇന്റർനാഷണൽ റോമിങ് പ്ലാനുകളിൽ കിഴിവും മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്ന 1,599 രൂപ പ്ലാൻ നൽകുന്ന ഏറ്റവും ആകർഷകമായ ആനുകൂല്യം അൺലിമിറ്റഡ് ഡാറ്റയാണ്. ഈ പ്ലാനിനൊപ്പം എയർടെൽ ഒരു സൌജന്യ ആഡ്-ഓൺ കണക്ഷനും നൽകുന്നുണ്ട്. 1,599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

1,599 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

1,599 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

1,599 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ രാജ്യത്തിനകത്ത് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങും പ്രതിമാസം 500 ജിബി ഡാറ്റ ലിമിറ്റോടെ അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു. 200 ജിബി റോൾ‌ഓവർ സൌകര്യവും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 500 ജിബി ഡാറ്റ അവസാനിച്ചുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഓരോ എംബിക്കും 2 പൈസ നിരക്കിൽ നഷ്ടപ്പെടും.

ഐ‌എസ്‌ഡി കോളിങ്
 

ഐ‌എസ്‌ഡി കോളിങിന് പ്രതിമാസം 200 മിനിറ്റാണ് 1,599 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇന്റർനാഷണൽ റോമിങ് പ്ലാനുകളിൽ 10 ശതമാനം കിഴിവും ഈ പ്ലാനിലൂടെ ലഭിക്കും. എല്ലാ പ്ലാനുകൾക്കൊപ്പവും മികച്ച അധിക ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ ഈ പ്ലാനിലും ആ പതിവ് തുടരുന്നു. ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, അൺലിമിറ്റഡ് പാട്ട് ഡൌൺലോഡ് ഓപ്ഷൻ, എയർടെൽ എക്സ്സ്ട്രീം ആപ്പ് പ്രീമിയം മെമ്പർഷിപ്പ്, ജഗ്ഗർനട്ട് ബുക്സ് മെമ്പർഷിപ്പ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവ പോലുള്ള താങ്ക്സ് റിവാർഡുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: എയർടെല്ലിന്റെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെല്ലിന്റെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

249 രൂപ

ടെലികോം ഓപ്പറേറ്റർ 249 രൂപയ്ക്ക് അധിക കണക്ഷൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ പ്രതിമാസം 10 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ദിവസവും 100 മെസേജുകളും അൺലിമിറ്റഡ് കോളിങും ലഭിക്കും. 99 രൂപയ്ക്ക് ഡാറ്റാ സിം കണക്ഷനും ലഭിക്കും. അതായത് 1,599 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് രണ്ട് പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ ലഭിക്കും.

എയർടെൽ ചെറുകിട, ഇടത്തരം സംരഭങ്ങളെ സഹായിക്കുന്നു

എയർടെൽ ചെറുകിട, ഇടത്തരം സംരഭങ്ങളെ സഹായിക്കുന്നു

എയർടെൽ ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷനുമായി (എൻ‌എസ്‌ഐസി) കൈകോർത്ത് ഇന്ത്യയിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം‌എസ്എംഇ) സഹായിക്കുന്നു. ഈ പങ്കാളിത്തത്തിൽ എയർടെൽ ക്ലൗഡ്, സെക്യൂരിറ്റി സൊല്യൂഷൻസ്, കണക്റ്റിവിറ്റി, ലാൻഡ്‌ലൈൻ, മൊബൈൽ, കോൺഫറൻസിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ 298 രൂപ പ്ലാനിൽ 50 രൂപ കിഴിവ്കൂടുതൽ വായിക്കുക: ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ 298 രൂപ പ്ലാനിൽ 50 രൂപ കിഴിവ്

Most Read Articles
Best Mobiles in India

English summary
The most attractive benefit offered by the Rs 1,599 plan is unlimited data. This plan also offers discounts and many other benefits on international roaming.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X