Home
News

എയർടെൽ 128 രൂപ പ്രീപെയ്ഡ് പായ്ക്കിലൂടെ 28 ദിവസം വാലിഡിറ്റി ലഭിക്കും

ടെലിക്കോം കമ്പനികൾ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തുകയും പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജിയോ ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ലാത്ത പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ എയർടെല്ലും സമാന പ്ലാൻ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. 128 രൂപ വിലയുള്ള പുതിയ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. സ്മാർട്ട് റീചാർജ് പ്ലാൻ വിഭാഗത്തിലാണ് ഈ പ്ലാൻ അവതരിപ്പിച്ചത്.

എയർടെൽ

എയർടെൽ തങ്ങളുടെ സ്മാർട്ട് റീചാർജ് വിഭാഗത്തിലെ 128 രൂപ പ്ലാനിലൂടെ കോളിങ്, ഡാറ്റ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പ്ലാൻ ഉപയോഗിക്താക്കൾക്ക് വാലിഡിറ്റി മാത്രം നൽകാനായി തയ്യാറാക്കിയിരിക്കുന്ന പ്ലാനാണ്. നിങ്ങൾ എയർടെൽ സിം ആക്ടീവ് ആയി വെക്കാൻ ഉദ്ദേശിക്കുകയും എന്നാൽ മറ്റ് ആനുകൂല്യങ്ങളൊന്നും ആ സിമിലൂടെ ആവശ്യമില്ല എന്ന് കരുതുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് 128 രൂപ പ്ലാൻ.

എയർടെൽ 128 രൂപ സ്മാർട്ട് റീചാർജ് പ്ലാൻ

എയർടെൽ 128 രൂപ സ്മാർട്ട് റീചാർജ് പ്ലാൻ

128 രൂപ സ്മാർട്ട് റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് കോളിംഗ്, ഡാറ്റ, മെസേജ് ആനുകൂല്യം എന്നിവ നൽകുന്നില്ല. ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് സർവ്വീസ് തുടരാനായി നൽകുന്ന പ്ലാനാണ് ഇത്. എന്നാൽ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി കോളുകൾ സെക്കൻഡിൽ 2.5 പൈസ നിരക്കിൽ ലഭ്യമാകും. ലോക്കൽ എസ്എംഎസുകൾക്ക് 1 രൂപയും നാഷണൽ എസ്എംഎസുകൾക്ക് 1.5 രൂപയുമാണ് ഈ പ്ലാൻ റീചാർജ് ചെയ്താൽ ഈടാക്കുന്നത്. ഉപയോക്താക്കൾക്ക് ഒരു എം‌ബിക്ക് 50 പൈസ എന്ന നിരക്കിൽ ഡാറ്റയും ഉപയോഗിക്കാം.

സ്മാർട്ട് റീചാർജ്

128 രൂപ പ്ലാനിന് പുറമേ സ്മാർട്ട് റീചാർജ് സെഗ്‌മെന്റിന് കീഴിൽ രണ്ട് പായ്ക്കുകൾ കൂടി എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ വില 49 രൂപ, 79 രൂപ എന്നിങ്ങനെയാണ്. ആദ്യത്തെ പ്ലാൻ 49 രൂപയ്ക്ക് 38.52 രൂപ ടോക്ക് ടൈം നൽകുന്നു. 100 എം‌ബി ഡാറ്റയും ലോക്കൽ, എസ്ടിഡി കോളുകൾക്ക് മിനുറ്റിന് 2.5 പൈസ നിരക്കുമാണ് ഇതിലൂടെ ലഭിക്കുന്നത്. 28 ദിവസത്തേക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കും. 79 രൂപ പ്ലാൻ 200 എംബി ഡാറ്റ, 128 രൂപ ടോക്ക് ടൈം, ലോക്കൽ, എസ്ടിഡി കോളുകൾക്ക് മിനിറ്റിന് 60 പൈസ എന്നിവ 28 ദിവസത്തേക്ക് നൽകുന്നു.

എയർടെൽ ടോക്ക് ടൈം പായ്ക്കുകൾ

എയർടെൽ ടോക്ക് ടൈം പായ്ക്കുകൾ

മേൽപ്പറഞ്ഞ പായ്ക്കുകൾക്ക് പുറമെ എയർടെൽ ആറ് ടോക്ക് ടൈം പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ വില 10 രൂപ, 20 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ്. നിങ്ങളുടെ സിം നമ്പർ ആക്ടീവ് ആയി നിലനിർത്തുന്നതിനും ഈ പ്ലാനുകൾ‌ ഉപയോഗിക്കാം. ഈ പായ്ക്കുകളിലൂടെ ലഭിക്കുന്ന ടോക്ക് ടൈം യഥാക്രമം 7.47 രൂപ, 14.95 രൂപ, 81.75 രൂപ, 423.73, രൂപ, 847.46 രൂപ, 4,237.29 രൂപ എന്നിങ്ങനെയാണ്. സാധാരണ കോമ്പോ പ്ലാനുകളിലൂടെ ലഭിക്കുന്നത് സമാനമായ കണ്ടന്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസൊന്നും ഈ പ്ലാനുകൾ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

Best Mobiles in India

English summary
Airtel has introduced a new prepaid plan priced at Rs 128 in the smart recharge segment. This is a plan valid for 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X