എയർടെല്ലിന്റെ 129 രൂപ, 199 രൂപ പ്ലാനുകൾ ഇനി ഇന്ത്യയിലുടനീളം ലഭ്യമാകും
ഭാരതി എയർടെൽ തങ്ങളുടെ രണ്ട് എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകൾ ഇന്ത്യയിൽ മുഴുവൻ ലഭ്യമാകുന്ന വിധത്തിൽ പരിഷ്കരിച്ചു. 129, 199 രൂപ പ്ലാനുകളാണ് എയർടെൽ പരിഷ്കരിച്ചത്. ഇനി മുതൽ ഈ പ്ലാനുകൾ എല്ലാ ടെലികോം സർക്കിളുകളിലും ലഭ്യമാകും. ഈ വർഷം മെയ് മാസത്തിലാണ് 129 രൂപ, 199 രൂപ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

എൻട്രിലെവൽ പ്ലാനുകളുടെ വിഭാഗത്തിൽ നേരത്തെ തന്നെ 149 രൂപ, 179 രൂപ, 249 രൂപ നിരക്കുകളിലുള്ള പ്ലാനുകൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും ലഭ്യമാക്കിയിരുന്നു. എയർടെല്ലിന്റെ അൺലിമിറ്റഡ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനായ 99 രൂപയുടെ കോംബോ പ്ലാൻ കുറച്ച് സർക്കിളുകളിൽ മാത്രമാണ് ലഭ്യമാവുക. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലേക്കുമായി എപ്പോൾ ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.

എയർടെല്ലിന്റെ 129 രൂപ പ്ലാൻ
എയർടെല്ലിന്റെ 129 രൂപ പ്രീപെയ്ഡ് പ്ലാൻ 24 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ നൽകുന്ന പ്ലാനാണ്. മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം ആപ്പിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നീ അധിക ആനുകൂല്യങ്ങളും എയർടെൽ 129 രൂപ പ്ലാനിലൂടെ നൽകുന്നുണ്ട്. എയർടെൽ എക്‌സ്ട്രീം അപ്ലിക്കേഷൻ നിലവിൽ 350 ലധികം ലൈവ് ടിവി ചാനലുകൾ സബ്‌സ്‌ക്രൈബർമാർക്ക് സൗജന്യമായി നൽകുന്നുണ്ട്.

എയർടെല്ലിന്റെ 199 രൂപ പ്ലാൻ
199 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉപയോക്താവിന് പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും നൽകുന്നു. 24 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റയാണ് 199 രൂപ പ്ലാൻ നൽകുന്നത്.

മുകളിൽ സൂചിപ്പിച്ചതുപോലെ 129, 199 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. അതേസമയം എയർടെല്ലിന്റെ മുഖ്യ എതിരാളിയായ ജിയോ 2 ജിബി ഡാറ്റ, പരിധിയില്ലാത്ത ഓൺ-നെറ്റ് വോയ്‌സ് കോളിംഗ്, 1,000 നോൺ-ജിയോ എഫ്‌യുപി മിനിറ്റ്, 28 ദിവസത്തേക്ക് 300 എസ്എംഎസ് എന്നിവ നൽകുന്ന 129 രൂപ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനുകൾ താരതമ്യപ്പെടുത്തിയാൽ ജിയോയുടെ പ്ലാനിലാണ് ആനുകൂല്യങ്ങൾ അധികം. എന്നാൽ മറ്റ് നെറ്റ്വർക്കുകളിലേക്ക് എയർടെൽ നൽകുന്നതുപോലെ അൺലിമിറ്റഡ് കോളുകൾ ജിയോ നൽകുന്നില്ല.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആക്ടീവ് അല്ലാത്ത ഉപയോക്താക്കളെ ആക്ടീവ് ആക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഓഫർ എയർടെൽ പ്രഖ്യാപിച്ചിരുന്നു. 1 ജിബി അതിവേഗ ഡാറ്റയ്‌ക്കൊപ്പം മൂന്ന് ദിവസം ട്രയൽ അടിസ്ഥാനത്തിൽ സൌജന്യ ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകളും നൽകുന്ന ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചത്. ഒരു മാസത്തോളമായി റീചാർജ് ചെയ്യാത്ത ഉപയോക്താക്കളെ സജീവമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സൌജന്യ ട്രയൽ പ്രഖ്യാപിച്ചിരുന്നത്.


Click it and Unblock the Notifications








