Airtel Rs. 179 Plan: 56 ജിബി ഡാറ്റയും ഇൻഷൂറൻസ് പരിരക്ഷയുമായി എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ

|

ഇന്ത്യയിലെ മുൻനിരടെലിക്കോം കമ്പനികളിലൊന്നായ എയർടെൽ ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 179 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിനൊപ്പം ഭാരതി ആക്സ ലൈഫ് ഇൻഷൂറൻസിന്റെ 2 ലക്ഷം രൂപ ഇൻഷൂറൻസ് പരിരക്ഷയും ഉപയോക്താക്കൾക്ക് ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങളും സൌജന്യ കോളുകളും നൽകുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്.

 

179 രൂപ പ്ലാൻ

പുതുതായി പുറത്തിറക്കിയ 179 രൂപ പ്ലാൻ 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് മുഴുവൻ കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കുക. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും പ്ലാനിലൂടെ ലഭ്യമാകും. ഈ ആനുകൂല്യങ്ങൾക്കൊപ്പം എയർടെൽ എക്സ്സ്ട്രീം ആപ്പ്, വിങ്ക് മ്യൂസിക്, സീ 5, ഹൂക്ക്, 370 ലൈവ് ടിവി ചാനലുകൾ, 10,000 മൂവികൾ എന്നിവയിലേക്കുള്ള ആക്സസും പ്ലാനിലൂടെ ലഭിക്കും.

ഇൻഷൂറൻസ്

18 മുതൽ 54 വയസ് വരെയുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാകൂ. പേപ്പർ വർക്കുകളും മെഡിക്കൽ പരിശോധനയും ഉണ്ടാകില്ല. എയർടെൽ ഒരു ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. 179 രൂപ പ്ലാനിലൂടെ എയർടെല്ലിന്റെ മികച്ച നെറ്റ്വർക്കും ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനൊപ്പം തന്നെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സാമ്പത്തികമായി സുരക്ഷിതത്വം നേടുന്നതിന് ഈ പ്ലാൻ സഹായിക്കുമെന്ന് എയർടെല്ലിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസർ ശാശ്വത് ശർമ്മ പറഞ്ഞു.

കൂടുതൽ വായിക്കുക: ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 450 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

എയർടെൽ
 

ഇതാദ്യമായല്ല എയർടെൽ തങ്ങളുടെ പ്ലാനിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിക്കുന്നത്. നേരത്തെ എയർടെൽ ഇതേ ആനുകൂല്യങ്ങൾ അവതരിപ്പിച്ചിരുന്നു. 279 രൂപ പ്ലാനിനൊപ്പമായിരുന്നു കമ്പനി നേരത്തെ ഇൻഷൂറൻസ് പരിരക്ഷ നൽകിയിരുന്നത്. അന്ന് കമ്പനി 4 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയാണ് വാഗ്ദാനം ചെയ്തത്. 179 രൂപ പ്ലാനിൽ 2 ലക്ഷം രൂപയുടെ ഇൻഷൂറൻസ് കവറേജാണ് കമ്പനി നൽകുന്നത്. ഇതിനൊപ്പം തന്നെ ഷാ അക്കാദമിയിൽ നിന്ന് നാല് ആഴ്ചത്തെ കോഴ്‌സും എയർടെൽ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ടെലിക്കോം വിപണി

ടെലിക്കോം വിപണിയിലെ മത്സരത്തിന് അയവുണ്ടാവാത്ത സാഹചര്യത്തിൽ പുതിയ പ്ലാനുകൾ അവതരിപ്പിക്കാനും നിലവിലുള്ള പ്ലാനുകൾ പുതുക്കാനുമുള്ള തിരക്കിലാണ് കമ്പനികൾ. ഡിസംബറിൽ താരിഫ് വർദ്ധന ഉണ്ടായതിൽ പിന്നെ പുതുക്കിയ നിരക്കിൽ പുതിയ പ്ലാനുകൾ അവതരിപ്പിക്കാനുള്ള കമ്പനികളുടെ തിടുക്കം ഇപ്പോഴും തുടരുകയാണ്. എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ എന്നിവയെല്ലാം താരിഫ് വർദ്ധിപ്പിച്ചപ്പോൾ താരിഫ് നിരക്കിൽ മാറ്റം വരുത്താത്ത ബിഎസ്എൻഎല്ലും പ്ലാനുകളുടെ വാലിഡിറ്റിയിലും മറ്റും മാറ്റം വരുത്തി ലാഭം ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

ജിസ്യൂട്ടിനായി ഗൂഗിൾ ക്ലൌഡിനൊപ്പം എയർടെല്ലും

ജിസ്യൂട്ടിനായി ഗൂഗിൾ ക്ലൌഡിനൊപ്പം എയർടെല്ലും

ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഇന്റഗ്രേറ്റഡ് സോലൂഷൻസ് വാഗ്ദാനം ചെയ്യുന്നതിനായി എയർടെൽ ഗൂഗിൾ ക്ലൗഡുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ പങ്കാളിത്തത്തിൽ ടെലികോം ഓപ്പറേറ്റർ എല്ലാ എസ്‌എം‌ബികൾക്കും ജി സ്യൂട്ട് നൽകും. ഡ്രൈവ്, കലണ്ടർ, ഡോക്സ്, ജിമെയിൽ എന്നിവ പോലുള്ള നിരവധി ആപ്ലിക്കേഷനുകൾ ജി സ്യൂട്ട് അവതരിപ്പിക്കുന്നു. സുനിൽ മിത്തൽ നയിക്കുന്ന എയർടെൽ നിലവിൽ 500,000 എസ്എംബികളും 2,500 വൻകിട ബിസിനസുകൾക്കും വേണ്ട സേവനങ്ങൾ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ വൈഫൈ കോളിങ് സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ വൈഫൈ കോളിങ് സേവനങ്ങൾ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

Read more about:
English summary
Telecom major Airtel has launched a new prepaid plan in India. The company has launched Rs. 179 plan where it is offering Rs. 2 lakhs insurance cover from Bharti AXA Life insurance. This plan also ships data and calling benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X