ജിയോയെ നേരിടാൻ 50 ജിബി ഡാറ്റയുമായി എയർടെല്ലിന്റെ 251 രൂപ ഡാറ്റാ വൗച്ചർ
ലോക്ക്ഡൌൺ കാരണം ഡാറ്റ ഉപഭോഗം വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടെലിക്കോം കമ്പനികളെല്ലാം ഉപയോക്താക്കൾക്കായി മികച്ച ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും വിനോദത്തിനായി വീഡിയോ സ്ട്രീമിങ് സൈറ്റുകൾ അടക്കമുള്ളവ ഉപയോഗിക്കുന്നവർക്കും ആവശ്യത്തിന് ഡാറ്റ ലഭ്യമാക്കുന്ന കോംബോ പ്ലാനുകൾക്ക് പുറമേ അത്തരം പ്ലാനുകളിലെ ഡാറ്റ ലിമിറ്റ് അവസാനിച്ചുകഴിഞ്ഞാൽ അധിക ഡാറ്റ ലഭ്യമാക്കുന്ന ഡാറ്റ വൌച്ചറുകളും ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്.

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കാറുള്ള ടെലിക്കോം ഓപ്പറേറ്ററാണ് എയർടെൽ. അടുത്തിടെ എയർടെൽ തങ്ങളുടെ 98 രൂപ ഡാറ്റ വൌച്ചറിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം വർദ്ധിപ്പിച്ചിരുന്നു. ഇപ്പോഴിതാ 251 രൂപയുടെ ഡാറ്റ വൌച്ചറിന്റെ ആനുകൂല്യവും കമ്പനി വർദ്ധിപ്പിച്ചിരിക്കുകയാണ്. ടെലിക്കോം വിപണിയിൽ ജിയോയോട് മത്സരിക്കാനായിട്ടാണ് എയർടെൽ തങ്ങളുടെ ഡാറ്റ വൌച്ചറുകൾ പരിഷ്കരിക്കുന്നത്.

എയർടെൽ 251 രൂപ ഡാറ്റ വൗച്ചർ
എയർടെല്ലിന്റെ 251 രൂപയുടെ ഡാറ്റ വൌച്ചറിലൂടെ ഉപയോക്താക്കൾക്ക് 50 ജിബി അൺലിമിറ്റഡ് അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്. ഉപയോക്താവിന്റെ ബേസ് പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെ ഈ ഡാറ്റ വൌച്ചറിന്റെ ആനുകൂല്യങ്ങൾ ലഭ്യമാണ്. അടിസ്ഥാന പ്ലാൻ ഒരു വർഷം മുഴുവൻ വാലിഡിറ്റിയുള്ളതാണെങ്കിൽ ഈ ഡാറ്റ വൌച്ചറിന്റെ ആനുകൂല്യങ്ങളും ഒരു വർഷം വരെ ലഭിക്കും. ബേസ് പ്ലാനിന്റെ വാലിഡിറ്റി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ.

ജിയോയും 251 രൂപയുടെ ഡാറ്റാ വൗച്ചർ നൽകുന്നു
എയർടെലിന് മുമ്പ് റിലയൻസ് ജിയോയും അതിന്റെ ‘വർക്ക് ഫ്രം ഹോം' ഓഫറിന് കീഴിൽ 251 രൂപയുട 4 ജി ഡാറ്റ വൗച്ചർ അവതരിപ്പിച്ചിരുന്നു. ജിയോയുടെ ഈ വൌച്ചറും 50ജിബി ഡാറ്റ തന്നെയാണ് നൽകുന്നത്. ഒരേ വിലയും ഒരേ ഡാറ്റാ ആനുകൂല്യങ്ങൾളുമാണ് പ്ലാനുകൾക്കെങ്കിലും ജിയോ പ്ലാനിന് 30 ദിവസക്കെ വാലിഡിറ്റിയാണ് ഉള്ളത്. ഇതൊരു സ്റ്റാൻഡ് എലോൺ പ്ലാനാണ്. എയർടെല്ലിന്റെ പ്ലാനാവടട്ടെ നേരത്തെ സൂചിപ്പിച്ചതുപോലെ ബേസ്പ്ലാനിന്റെ വാലിഡിറ്റി വരെ ആനുകൂല്യം നൽകുന്നു.

98 രൂപ വൌച്ചറിൽ ഇരട്ടി ഡാറ്റ
എയർടെൽ തങ്ങളുടെ ജനപ്രിയ ഡാറ്റാ ആഡ്-ഓൺ പായ്ക്കായ 98 രൂപ പായ്ക്കിൽ ഇരട്ടി ഡാറ്റ നൽകുന്നു. നേരത്തെ 6ജിബി ഡാറ്റ നൽകിയിരുന്ന പായ്ക്കിലാണ് ഇപ്പോൾ ഇരട്ടി ഡാറ്റ നൽകുന്നത്. ഇതോടെ ആഡ് ഓൺ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് ഇനുമുതൽ 12ജിബി ഡാറ്റ ലഭിക്കും. ഈ പായ്ക്കിന്റെ വാലിഡിറ്റിയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

ടെലിക്കോം വിപണിയിലെ മത്സരം ശക്തമായതോടെയാണ് എയർടെൽ തങ്ങളുടെ ആഡ്ഓൺ പായ്ക്കിന്റെ ആനുകൂല്യത്തിൽ മാറ്റം വരുത്തിയത്. ഇതോടൊപ്പം 48 രൂപ വിലയുള്ള മറ്റൊരു ഡാറ്റ ആഡ്ഓൺ പായ്ക്കും എയർടെൽ നൽകുന്നുണ്ട്. ഈ പായ്ക്കിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഈ പായ്ക്കിലൂടെ 3ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിന്റെയും വാലിഡിറ്റി 28 ദിവസം തന്നെയാണ്.

എയർടെല്ലിന്റെ പുതിയ വാർഷിക പ്ലാൻ
എയർടെൽ കഴിഞ്ഞ ദിവസം പുതിയൊരു പ്രീപെയ്ഡ് വാർഷിക പ്ലാൻ കൂടി അവതരിപ്പിച്ചിരുന്നു. ദിവസവും 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനിന് 2,498 രൂപയാണ് വില വരുന്നത്. പുതിയ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും 100 എസ്എംഎസും കമ്പനി നൽകുന്നുണ്ട്. ZEE5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും.


Click it and Unblock the Notifications








