Home
News

എയർടെല്ലിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ സൌജന്യമായി നേടാം

എയർടെൽ തങ്ങളുടെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 289 രൂപ, 448 രൂപ, 599 രൂപ പ്ലാനുകൾക്കൊപ്പമാണ് എയർടെൽ സൌജന്യ ഡാറ്റ കൂപ്പണുകൾ നൽകുന്നത്. നേരത്തെയും ചില പ്ലാനുകൾക്കൊപ്പം കമ്പനി ഇത്തരത്തിൽ ഡാറ്റ കൂപ്പണുകൾ നൽകിയിരുന്നു. പുതുതായി ഈ ഓഫർ ലഭ്യമാകുന്ന മൂന്ന് പ്ലാനുകളിൽ ഏതെങ്കിലും റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്ലാനിന്റെ ആനുകൂല്യങ്ങൾക്കൊപ്പം അധിക ഡാറ്റയും ലഭിക്കും.

എയർടെൽ 289 രൂപ പ്ലാൻ

എയർടെൽ 289 രൂപ പ്ലാൻ

എയർടെല്ലിന്റെ 289 രൂപ പ്രീപെയ്ഡ് പ്ലാൻ കുറേ കാലമായി വിപണിയിൽ ലഭ്യമായ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സീ5 പ്രീമിയം കണ്ടന്റ് സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. സീ5 പ്രീമിയം ആനുകൂല്യം നൽകുന്ന എയർടെല്ലിന്റെ ഒരേയൊരു പ്ലാനാണിത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതിനൊപ്പം രണ്ട് 1 ജിബി ഡാറ്റ വൗച്ചറുകൾ ലഭിക്കും. പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളിൽ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഉള്ളത്.

എയർടെൽ 448 രൂപ പ്ലാൻ

എയർടെൽ 448 രൂപ പ്ലാൻ

എയർടെല്ലിന്റെ 448 രൂപ പ്ലാൻ പുതിയൊരു പ്ലാനാണ്. ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. 448 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ പുതിയ ഓഫർ പ്രകാരം രണ്ട് 1 ജിബി ഡാറ്റ വൗച്ചറുകളാണ് ലഭിക്കുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, ദിവസവും 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളുമാണ്.

എയർടെൽ 599 രൂപ പ്ലാൻ

എയർടെൽ 599 രൂപ പ്ലാൻ

എയർടെല്ലിന്റെ 599 രൂപ പ്രീപെയ്ഡ് പ്ലാനും പുതിയൊരു പ്ലാനാണ്. ഈ പ്ലാനിന്റെ പ്രധാന സവിശേഷത ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് നൽകുന്നു എന്നതാണ്. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1 ജിബി വീതമുള്ള നാല് കൂപ്പണുകൾ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

കോപ്ലിമെന്ററി ഡാറ്റ വൌച്ചറുകൾ

എയർടെല്ലിന്റെ കോപ്ലിമെന്ററി ഡാറ്റ വൌച്ചറുകൾ ആക്ടിവേറ്റ് ചെയ്യുന്ന ഒരു ദിവസത്തേക്ക് മാത്രമുള്ളതാണ്. ഒരു വൌച്ചർ ഒരു ദിവസം ഉപയോഗിച്ചാൽ അത് അന്ന് രാത്രിയോടെ അവസാനിക്കും. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് മതിയാകാത്ത പ്രത്യേക സന്ദർഭങ്ങളിൽ ഏറെ പ്രയോജനപ്പെടുന്ന ഓഫറാണ് ഇത്. എയർടെല്ലിന്റെ കോപ്ലിമെന്ററി ഡാറ്റ ലഭിക്കുന്ന വൌച്ചറുകൾ മേൽപ്പറഞ്ഞ മൂന്നെണ്ണംകൂടാതെ വേറെയും ഉണ്ട്. കോപ്ലിമെന്ററി വൌച്ചർ ലഭിക്കുമ്പോൾ തന്നെ മറ്റ് ആനുകൂല്യങ്ങളും അതോടൊപ്പം ലഭിക്കും.

ഡാറ്റ വൌച്ചറുകൾ സൌജന്യമായി നൽകുന്ന മറ്റ് പ്ലാനുകൾ

ഡാറ്റ വൌച്ചറുകൾ സൌജന്യമായി നൽകുന്ന മറ്റ് പ്ലാനുകൾ

കോംപ്ലിമെന്ററി ഡാറ്റ വൗച്ചറുകൾ നൽകുന്ന എയർടെല്ലിന്റെ മറ്റ് പ്ലാനുകൾ പരിശോധിച്ചാൽ അതിൽ 28 ദിവസത്തെ വാലിഡിറ്റിയുള്ള രണ്ട് 1 ജിബി ഡാറ്റ വൗച്ചറുകളുമായി പ്ലാനുകളാണ് 219 രൂപ, 249 രൂപ, 279 രൂപ, 289 രൂപ, 298 രൂപ, 349 രൂപ, 398 രൂപ, 448 രൂപ എന്നിവ. നാല് 1 ജിബി വൗച്ചറുകളും 56 ദിവസത്തെ വാലിഡിറ്റിയും നൽകുന്ന പ്ലാനുകളാണ് 399 രൂപ, 449 രൂപ, 558 രൂപ, 599 രൂപ എന്നിവ. ആറ് 1 ജിബി വൗച്ചറുകളും 84 ദിവസത്തെ വാലിഡിറ്റിയും നൽകുന്ന പ്ലാനുകളാണ് 598 രൂപ, 698 രൂപ എന്നിവ.

More from GizBot

Best Mobiles in India

English summary
Airtel has announced additional data benefits with its three prepaid plans. Airtel is offering free data coupons with Rs 289, Rs 448 and Rs 599 plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X