എയർടെൽ 349 രൂപ പ്ലാനിൽ ഇപ്പോൾ ദിവസവും 2.5 ജിബി ഡാറ്റ, 299 രൂപ പ്ലാനിൽ അധിക വാലിഡിറ്റി
ഇന്ത്യൻ ടെലിക്കം വിപണിയിലെ രണ്ടാം സ്ഥാനക്കാരായ എയർടെൽ തങ്ങളുടെ രണ്ട് പ്ലാനുകളുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചു. 349 രൂപയുടെയും 299 രൂപയുടേയും പ്ലാനുകളിലൂടെ നൽകുന്ന ആനുകൂല്യങ്ങളാണ് വർധിപ്പിച്ചിരിക്കുന്നത്. 349 രൂപ പ്ലാനിൽ ഡാറ്റ ആനുകൂല്യം വർധിപ്പിച്ചപ്പോൾ 299 രൂപ പ്ലാനിൽ വാലിഡിറ്റിയാണ് വർധിപ്പിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് എയർടെൽ തങ്ങളുടെ 199 രൂപ പ്ലാനിൽ അധിക വാലിഡിറ്റി നൽകിയിരുന്നു. റീചാർജ് ചെയ്യാതിരിക്കുന്നവർക്കാണ് ഈ ഓഫർ നൽകിയത്.

349 രൂപ പ്ലാൻ
എയർടെൽ 349 രൂപ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസം വാലിഡിറ്റി കാലയളവിൽ ദിവസവും 2 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് എയർടെൽ നൽകിയിരുന്നത്. ഈ ഡാറ്റ ആനുകൂല്യം ഇപ്പോൾ ദിവസവും 2.5 ജിബിയായി ഉയർത്തി. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഇത് കൂടാതെ ആമസോൺ പ്രൈമിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ആമസോൺ പ്രൈം സബ്ക്രിപ്ഷൻ വാലിഡിറ്റി 28 ദിവസമാണ്.

349 രൂപ പ്ലാനിലൂടെ എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും മൊബൈൽ ഡാറ്റയിൽ വീഡിയോ സ്ട്രീമിങ് നടത്തുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. 2.5 ജിബി ഡാറ്റ എന്നത് ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നത് തന്നെയാണ്.

299 രൂപ പ്ലാൻ
എയർടെൽ മാറ്റം വരുത്തിയ രണ്ടാമത്തെ പ്ലാൻ 299 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ എയർടെൽ 28 ദിവസം വാലിഡിറ്റിയാണ് നൽകിയിരുന്നത്. ഇനി മുതൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസകളും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം 30 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. പ്രൈം വീഡിയോ മൊബൈൽ പതിപ്പ്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂണുകൾ, വിങ്ക് മ്യൂസിക്, അപ്പോളോ 24 | 7 സർക്കിൾ, ഫാസ്റ്റാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയും ഇതിലൂടെ ലഭിക്കും.

456 രൂപ പ്ലാൻ
എയർടെൽ പുതുതായി മാറ്റം വരുത്തിയ രണ്ട് പ്ലാനുകളുടെയും ആനുകൂല്യങ്ങൾ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കും. ജിയോ ഈ മാസം ആദ്യം അഞ്ച് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഡാറ്റ നിയന്ത്രങ്ങൾ ഇല്ലാത്ത ഇല്ലാത്ത പ്ലാനുകളായിരുന്നു ഇവ. ഇതിനെ നേരിടാൻ 456 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും എയർടെൽ അവതരിപ്പിച്ചു. 60 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് എയർടെൽ പുതുതായി അവതരിപ്പിച്ചത്. ഇത് ജിയോയുടെ പുതിയ അഞ്ച് പ്ലാനുകളിലുള്ള 447 രൂപ പ്ലാനിനെയാണ് നേരിടുന്നത്.

എയർടെൽ 456 രൂപ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 50 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും ഡാറ്റ നിയന്ത്രണം ഇല്ലാതെ തന്നെ 50 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഡാറ്റ തീർന്നതിന് ശേഷം ഉപയോക്താക്കൾ ഒരു മെഗാബൈറ്റിന് 50 പൈസ നൽകേണ്ടി വരും.


Click it and Unblock the Notifications