എയർടെല്ലിന്റെ 98 രൂപ ആഡ് ഓൺ പായ്ക്കിൽ ഇപ്പോൾ ഇരട്ടി ഡാറ്റ
ഭാരതി എയർടെൽ തങ്ങളുടെ ജനപ്രിയ ഡാറ്റാ ആഡ്-ഓൺ പായ്ക്കായ 98 രൂപ പായ്ക്കിൽ ഇരട്ടി ഡാറ്റ നൽകുന്നു. നേരത്തെ 6ജിബി ഡാറ്റ നൽകിയിരുന്ന പായ്ക്കിലാണ് ഇപ്പോൾ ഇരട്ടി ഡാറ്റ നൽകുന്നത്. ഇതോടെ ആഡ് ഓൺ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് ഇനുമുതൽ 12ജിബി ഡാറ്റ ലഭിക്കും. ഈ പായ്ക്കിന്റെ വാലിഡിറ്റിയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

ടെലിക്കോം വിപണിയിലെ മത്സരം ശക്തമായതോടെയാണ് ജിയോ തങ്ങളുടെ ആഡ്ഓൺ പായ്ക്കിന്റെ ആനുകൂല്യത്തിൽ മാറ്റം വരുത്തിയത്. ഇതോടൊപ്പം 48 രൂപ വിലയുള്ള മറ്റൊരു ഡാറ്റ ആഡ്ഓൺ പായ്ക്കും എയർടെൽ നൽകുന്നുണ്ട്. ഈ പായ്ക്കിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഈ പായ്ക്കിലൂടെ 3ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിന്റെയും വാലിഡിറ്റി 28 ദിവസം തന്നെയാണ്.

98 രൂപ ആഡ് ഓൺ പായ്ക്ക്
എയർടെല്ലിന്റെ 98 രൂപ ആഡ് ഓണിന് സമാനമായ വില നിലവാരത്തിൽ പായ്ക്കുകൾ റിലയൻസ് ജിയോയും വോഡഫോണും നൽകുന്നുണ്ട്. ജിയോ 101 രൂപ ആഡ്-ഓൺ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് 12 ജിബി വരെ അതിവേഗ ഡാറ്റയും 1000 മിനിറ്റ് നോൺ ജിയോ കോളിംഗും നൽകുന്നുണ്ട്. ജിയോയുടെ ഈ ആഡ് ഓൺ പായ്ക്കിന് ഉപയോക്താവിന്റെ നിലവിലുള്ള പ്ലാൻ വാലിഡിറ്റി വരെ കാലാവധിയും ഉണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുതിയ ചില ഡാറ്റ ആഡ്-ഓൺ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിരുന്നു. പുതിയ പായ്ക്കുകൾക്ക് 151 രൂപ, 201 രൂപ എന്നിങ്ങനെയാണ് വില ഇതിനൊപ്പം 251 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക് കമ്പനി പുതുക്കുകയും ചെയ്തു. വോഡഫോൺ ഉപയോക്താക്കൾക്കായി 98 രൂപയുടെ ഡാറ്റാ ആഡ്-ഓൺ പായ്ക്ക് നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പായ്ക്കിൽ 6 ജിബി ഡാറ്റയാണ് നൽകുന്നത്.

എയർടെൽ പോസ്റ്റ് പെയ്ഡ് ആഡ് ഓൺ പായ്ക്ക്
എയർടെൽ തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി 100 രൂപയുടെ ഡാറ്റ ആഡ്ഓൺ പായ്ക്ക് നൽകുന്നുണ്ട്. 15 ജിബി ഡാറ്റയാണ് ഈ പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.ഈ പ്ലാൻ ജനുവരിയിൽ ആരംഭിച്ചതാണെങ്കിലും ഏപ്രിലിൽ കമ്പനി "വർക്ക് ഫ്രം ഹോം" ഓഫറുകളടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഈ പ്ലാനിനെ പ്രമോട്ട് ചെയ്ത് തുടങ്ങു. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കായി 35 ജിബി അധിക ഡാറ്റ നൽകുന്ന 200 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കും കമ്പനി നൽകുന്നുണ്ട്.

എയർടെൽ ബ്രോഡ്ബാന്റ് ആഡ് ഓൺ പായ്ക്ക്
എയർടെൽ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഡാറ്റ പരിധി കഴിഞ്ഞാൽ പിന്നീട് കുറഞ്ഞ വേഗതയിൽ മാത്രമേ ഡാറ്റ ലഭ്യമാവുകയുള്ളു. ഇത്തരം അവസരങ്ങളിൽ കൂടുതൽ വേഗതയുള്ള ഡാറ്റ ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. പ്രതിമാസം 299 രൂപ നിരക്കി ലഭ്യമാകുന്ന ആഡ് ഓൺ പായ്ക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനാണ്. അൺലിമിറ്റഡ് ഡാറ്റ എന്നാണ് പറയുന്നതെങ്കിലും ഇത് 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. മിക്കവാറും ആളുകൾക്ക് ഈ ഡാറ്റ മതിയാകും.


Click it and Unblock the Notifications








