എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇനി ZEE5 പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കില്ല
ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരിൽ ഒരാളാണ് ഭാരതി എയർടെൽ. മികച്ച സേവനങ്ങൾ നൽകി ഉപയോക്താക്കളെ ആകർഷിക്കുന്ന കമ്പനി വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയെക്കാൾ പിന്നിലാണെങ്കിലും ഉപയോക്താക്കൾക്ക് ഉയർന്ന ബാൻഡ്‌വിഡ്ത്ത് നൽകുന്നതിൽ മുന്നിലാണ്. അതിനാൽ തന്നെ മികച്ച വേഗതയാണ് ഈ നെറ്റ്വർക്ക് നൽകുന്നത്. നിലവിലുള്ള ഉപയോക്താക്കളെ നിലനിർത്താനും പുതിയ ഉപയോക്താക്കളെ ആകർഷിക്കാനുമായി മികച്ച ആനികൂല്യങ്ങളാണ് കമ്പനി നൽകുന്നത്.

പ്ലാനുകൾക്കൊപ്പമുള്ള ഡാറ്റ, കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമെ മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനായി നിരവധി ബ്രാന്റുകളുമായി എയർടെൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇൻഷൂറൻസ്, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നീ മേഖലകളിലുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും ഉപയോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും എയർടെൽ ശ്രദ്ധിക്കുന്നു. ഇത്തരത്തിൽ എയർടെൽ പ്ലാനുകൾക്കൊപ്പം നൽകിയിരുന്ന ആനുകൂല്യമാണ് ZEE5 സബ്ക്രിപ്ഷൻ. ഇനി മുതൽ സീ5 സബ്ക്രിപ്ഷൻ എയർടെൽ പ്ലാനുകൾക്കൊപ്പം ലഭിക്കില്ല.

എയർടെൽ പ്ലാനുകളിൽ ഇനി സീ5 പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കില്ല
എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇതുവരെ ലഭിച്ചിരുന്ന അധിക ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ZEE5 സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ.എന്നാൽ ഇനി മുതൽ ഈ ഓഫർ ലഭിക്കുകയില്ല. നേരത്തെ മൂന്ന് മാസത്തെ പ്രീമിയം സബ്ക്രിപ്ഷനാണ് എയർടെല്ലിന്റെ പ്ലാനുകൾക്കാപ്പം ലഭിച്ചിരുന്നത്. എയർടെൽ നൽകിയിരുന്ന അധിക ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ ആനുകൂല്യമായിരുന്നു ഇത്.

289 രൂപ പ്ലാനിൽ സീ5 സബ്ക്രിപ്ഷൻ ലഭിക്കും
ഇനി മുതൽ എയർടെല്ലിന്റെ 289 രൂപ പ്രീപെയ്ഡ് പ്ലാനിൽ മാത്രമായിരിക്കും സീ5 പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കുക. നേരത്തെ നിരവധി പ്ലാനുകളിൽ ഇത് ലഭ്യമായിരുന്നു. 289 രൂപ പ്ലാനിലൂടെ ഉപഭോക്താവിന് 1.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംങ് ആനുകൂല്യവും ദിവസും 100 എസ്എംഎസുകളും ലഭിച്ചിരുന്നു. ഇതിനൊപ്പം അധിക ആനുകൂല്യമായി ZEE5 സൌജന്യ പ്രീമിയം സബ്സ്ക്രിപ്ഷൻ മൂന്ന് മാസത്തേക്കാണ് ലഭിച്ചിരുന്നത്. ഇനി മുതൽ ഈ സബ്ക്രിപ്ഷൻ പ്ലാനിന്റെ വാലിഡിറ്റി വരെ മാത്രമേ ലഭിക്കൂ.

എയർടെൽ 289 രൂപ പ്ലാനിൽ നേരത്തെ ലഭിച്ചിരുന്ന മൂന്ന മാസത്തെ സൌജന്യ സബ്ക്രിപ്ഷന് പകരം ഇനി മുതൽ 28 ദിവസം മാത്രമാണ് സൌജന്യ സബ്ക്രിപ്ഷൻ ലഭിക്കുക. ഈ പ്ലാനിന്റെ വാലിഡിറ്റിയും 28 ദിവസമാണ്. ഈ പ്ലാനിനൊപ്പം ലഭിക്കന്ന മറ്റ് അധിക ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടത് ഫാസ്റ്റ് ടാഗ് റീചാർജിൽ 150 രൂപ ക്യാഷ് ബാക്ക്, സൌജന്യ ഹലോ ട്യൂണുകൾ എന്നിവയാണ്. ഈ ആനുകൂല്യങ്ങളിലൊന്നും കമ്പനി മാറ്റം വരുത്തിയിട്ടില്ല.

എയർടെൽ ഗോൾഡ് മെമ്പേഴ്സിനുള്ള എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളിൽ നിന്നും സീ5 പ്രീമിയം സൌജന്യ സബ്സ്ക്രിപ്ഷൻ കമ്പനി പിൻവലിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 799 രൂപയുടെ എക്‌സ്ട്രീം ഫൈബർ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കും ഇനി സീ5 പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കില്ല. മറ്റെല്ലാ ഫൈബർ പ്ലാനുകളും പ്ലാറ്റിനം ടയർ ഓഫ് എയർടെൽ താങ്ക് ബെനിഫിറ്റ്സ് പ്രോഗ്രാമിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ ഇനിയും സീ5 സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും.


Click it and Unblock the Notifications








