എയർടെൽ ഉപയോക്താക്കൾക്ക് സീ5 പ്രീമിയം കണ്ടന്റ് സൌജന്യമായി നേടാം

|

എയർടെൽ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചു. എയർടെൽ-സീ 5 സമ്മർ ബോണൻസ ഓഫർ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഓഫറിലൂടെ ഉപയോക്താക്കൾക്ക് സൌജന്യമായി സി5 പ്രീമിയം മെമ്പർഷിപ്പ് ലഭ്യമാക്കും. ഇതിനായി കമ്പനി സീ 5മായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച ഈ ഓഫർ എല്ലാ ബ്രോഡ്‌ബാൻഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും.

എയർടെൽ താങ്ക്സ്

എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെയാണ് ഉപയോക്താക്കൾക്ക് പുതിയ എയർടെൽ-സീ 5 സമ്മർ ബോണൻസ ഓഫർ ലഭിക്കുന്നത്. ഈ ഓഫറിന് ലഭിക്കാനായി ഉപയോക്താക്കൾ 149 രൂപയുടെയോ അതിന് മുകളിലുള്ള തുകയ്ക്കോ റീചാർജ് ചെയ്യണം. 2020 മെയ് 4 മുതൽ 2020 ജൂലൈ 12 വരെ ഈ ഓഫർ ലഭ്യമാകും. ഇത് രണ്ടാം തവണയാണ് എയർടെൽ സീ 5 യുമായി കൈകോർക്കുന്നത്. നേരത്തെ എയർടെൽ ഉപഭോക്താക്കൾക്കായി പ്ലാറ്റിനം ഓഫർ അവതരിപ്പിച്ചിരുന്നു.

എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ റീലോഞ്ച് ചെയ്തു

എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ റീലോഞ്ച് ചെയ്തു

സിൽവർ, ഗോൾഡ്, പ്ലാറ്റിനിയം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന എയർടെൽ താങ്ക്സ് ആപ്പ് കമ്പനി റീലോഞ്ച് ചെയ്തു. ഈ കാറ്റഗറിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ഓഫറുകൾ നൽകുന്നത്. എയർടെൽ സിൽവർ പ്ലാനിൽ വിങ്ക്, എയർടെൽ ടിവി എന്നിവയിൽ നിന്നുള്ള ബേസിക്ക് കണ്ടന്റ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: എയർടെൽ റീചാർജിനൊപ്പം ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംകൂടുതൽ വായിക്കുക: എയർടെൽ റീചാർജിനൊപ്പം ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

സാമ്പത്തിക സേവനങ്ങൾ

സാമ്പത്തിക സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഗോൾഡിനൊപ്പം, ഒരു ഉപയോക്താവിന് പ്രീമിയം കണ്ടന്റിലേക്കും സാമ്പത്തിക സേവനങ്ങളിലേക്കും ആക്‌സസ് ലഭിക്കും, പ്ലാറ്റിനം സേവനത്തിൽ ഉപയോക്താക്കൾക്ക് വിഐപി സേവനങ്ങളിലേക്ക് ആക്‌സസ് ലഭിക്കും. ഡിവൈസ് പ്രോട്ടക്ഷൻ, ഇ-ബുക്കുകൾ എന്നിവയാണ് ഇതിലൂടെ ലഭിക്കുന്ന വിഐപി സേവനങ്ങൾ.

പ്രീമിയം കണ്ടന്റ്

"പ്രീമിയം കണ്ടന്റ്, മ്യൂസിക്ക്, ഇ-ബുക്ക്സ്, ധനകാര്യ സേവനങ്ങൾ, വിഐപി സേവനം, പാർട്ട്ണർ ബ്രാൻഡുകളുടെ ആക്സസ് എന്നിവയുടെ ഹോസ്റ്റുകൾ, റീവാഡുകൾ എന്നിവയെല്ലാം എയർടെൽ താങ്ക്സ് ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുമെന്നും ഉദാഹരണത്തിന് ആമസോൺ പ്രൈം മെമ്പർഷിപ്പ് നൽകുന്ന പ്രീപെയ്ഡ് റീചാർജ് പോലെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുവെന്ന് ഭാരതി എയർടെൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശ്വത് ശർമ പറഞ്ഞു.

ആമസോൺ പ്രൈം

എയർടെൽ ആമസോൺ പ്രൈമുമായും കരാറിലേർപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം പ്ലാറ്റ്ഫോമിൽ നിന്നും കണ്ടന്റുകൾ ലഭ്യമാകും. ഇത്തരം ഓഫറുകൾ നൽകുന്നതിലൂടെ എയർടെല്ലിന് വലിയ നഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട്. എങ്കിലും കമ്പനി നിലവിൽ മറ്റ് ടെലിക്കോം കമ്പനികളോട് മത്സരിക്കാനും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുമായി ഇത്തരം അധിക ആനുകൂല്യങ്ങൾ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ല മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ല മികച്ച പ്ലാനുകൾ

വൺ എയർടെൽ

വൺ എയർടെൽ വരിക്കാർക്ക് ഇപ്പോൾ എക്സ്സ്ട്രീം ബോക്സ് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അറിയിച്ചു. എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ, പോസ്റ്റ്‌പെയ്ഡ് മൊബൈൽ സേവനങ്ങൾ, ഡിടിഎച്ച്, ലാൻഡ്‌ലൈൻ തുടങ്ങി എല്ലാ സേവനങ്ങളും ഈ വരിക്കാർക്ക് ലഭിക്കുന്നു. കൂടാതെ വൺ എയർടെൽ പ്ലാനുകൾക്കൊപ്പം സൌജന്യ ഇൻസ്റ്റാളേഷനും കോംപ്ലിമെന്ററി വൈ-ഫൈ റൂട്ടറും കമ്പനി നൽകുന്നുണ്ട്.

ജിയോ ഫൈബർ

ആമസോൺ പ്രൈമുമായി ജിയോ ഫൈബർ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. കമ്പനി ഇപ്പോൾ ജിയോ സെറ്റ്-ടോപ്പ് ബോക്സ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് സൌജന്യമായി നൽകുന്നുണ്ട് എന്തായാലും ജിയോയുടെ പങ്കാളിത്തം ആമസോൺ പ്രൈമുമായി മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. ഈ പട്ടികയിൽ നെറ്റ്ഫ്ലിക്സ് ഇല്ല. ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന ഓഫറുകളൊന്നും കമ്പനി നൽകുന്നില്ല.

കൂടുതൽ വായിക്കുക: ഗ്രാമീണ മേഖലകളിൽ 4ജി നെറ്റ്വർക്ക് വിപുലീകരിക്കാനൊരുങ്ങി എയർടെൽകൂടുതൽ വായിക്കുക: ഗ്രാമീണ മേഖലകളിൽ 4ജി നെറ്റ്വർക്ക് വിപുലീകരിക്കാനൊരുങ്ങി എയർടെൽ

Best Mobiles in India

Read more about:
English summary
Airtel has announced the launch of a new offer for its customers. The company has partnered with Zee5 to launch its Airtel-Zee5 Summer Bonanza offer. The newly launched offer is also applicable to all broadband and postpaid customers. Users can get this benefit by activating the Airtel Thanks application.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X