Home
News

എയർടെൽ ഉപയോക്താക്കൾക്ക് 2ജിബി ഡാറ്റ സൌജന്യമായി നേടാം

ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്ററായ എയർടെൽ ഉപയോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. പുതിയ ഓഫറുകൾ നൽകുന്നതിന്റെ ഭാഗമായി എയർടെൽ നിരവധി ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പുതിയൊരു ഓഫർ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. പെപ്സികോ ഇന്ത്യയുമായി ചേർന്നാണ് എയർടെൽ 4ജി ഡാറ്റ സൌജന്യമായി നൽകുന്നത്. ഈ ഓഫറിലൂടെ 2 ജിബി 4ജി സൌജന്യ ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

പെപ്സികോ

പെപ്സികോയുടെ പ്രൊഡക്ടുകളായ കുർകുറെ, ലെയിസ്, അങ്കിൾ ചിപ്പ്സ്, ഡോറിറ്റോസ് എന്നിവ വാങ്ങുന്ന എയർടെൽ ഉപയോക്താക്കൾക്കാണ് പുതിയ സൌജന്യ ഡാറ്റ ഓഫറുകൾ ലഭിക്കുക. കൊവിഡ്- 19 സമയത്ത് മൊബൈൽ ഇന്റർനെറ്റ് ഉപഭോഗം വർദ്ധിച്ചതും സ്നാക്സ് ഉത്പന്നങ്ങളുടെ വിൽപ്പന കുറഞ്ഞതുമാണ് ഇത്തരത്തിലൊരു ഓഫർ നൽകാൻ കമ്പനികളെ പ്രേരിപ്പിച്ചത്.

ഡാറ്റ

ഉപയോക്താക്കൾ 10 രൂപയോ 20 രൂപയോ നൽകി പെപ്സികോയുടെ പ്രൊഡക്ടുകൾ വാങ്ങുമ്പൾ 1 ജിബി, 2 ജിബി ഡാറ്റകൾ ലഭിക്കും. ഈ ഓഫർ അടുത്ത വർഷം ജനുവരി 30 വരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എയർടെൽ ചെയർമാൻ താരിഫ് നിരക്കുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയതിന് പിന്നാലെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 മുതൽ 300 രൂപ വരെ ആയി ഉയർത്തുകയെന്നതാണ് എയർടെല്ലിന്റെ ലക്ഷ്യം.

മൂന്ന് പ്ലാനുകളിൽ കൂടി അധിക ഡാറ്റ ആനുകൂല്യം

മൂന്ന് പ്ലാനുകളിൽ കൂടി അധിക ഡാറ്റ ആനുകൂല്യം

എയർടെൽ കഴിഞ്ഞ ദിവസം തങ്ങളുടെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ കൂടി അധിക ഡാറ്റ ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 289 രൂപ, 448 രൂപ, 599 രൂപ നിരക്കുകളിലുള്ള പ്ലാനുകളിലാണ് അധിക ഡാറ്റ നൽകുന്നത്. സൌജന്യ ഡാറ്റ കൂപ്പണുകൾ വഴിയാണ് ഈ ഓഫർ നൽകുന്നത്. പ്ലാനിന്റെ വാലിഡിറ്റി വരെ വാലിഡിറ്റിയുള്ള ഈ കൂപ്പണുകൾ ആവശ്യമുള്ള ദിവസങ്ങളിൽ ഉപയോഗിക്കാം. ഈ കൂപ്പൺ ഉപയോഗിച്ചാൽ അന്ന് രാത്രി വരെ മാത്രമേ കൂപ്പണിലൂടെയുള്ള അധിക ഡാറ്റ ലഭിക്കുകയുള്ളു.

289 രൂപ പ്ലാൻ

എയർടെൽ ഡാറ്റ കൂപ്പണുകൾ നൽകുന്ന പ്ലാനുകളുടെ വിഭാഗത്തിലേക്ക് കഴിഞ്ഞ ദിവസം ചേർത്ത മൂന്ന് പ്ലാനുകളിൽ ആദ്യത്തേതാണ് 289 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. സീ5 പ്രീമിയം ആനുകൂല്യം നൽകുന്ന എയർടെല്ലിന്റെ ഒരേയൊരു പ്ലാനായ 289 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിനൊപ്പം 1 ജിബി ഡാറ്റ വീതമുള്ള രണ്ട് വൗച്ചറുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങളായ ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും ഇതിനൊപ്പം ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

448 രൂപ പ്ലാൻ

448 രൂപയുടെ എയർടെൽ പ്ലാനിലൂടെ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ഉപയോക്താക്കൾക്ക് ലഭിക്കും. പുതിയ ഡാറ്റ വൌച്ചർ ഓഫറിന് കീഴിലേക്ക് ഈ പ്ലാനിനെ ചേർത്തതോടെ രണ്ട് 1 ജിബി ഡാറ്റ വൗച്ചറുകളും ഇതിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

599 രൂപ പ്ലാൻ

എയർടെല്ലിന്റെ 599 രൂപ പ്ലാനിലൂടെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. ഈ പ്ലാനിൽ പുതിയ ഓഫറിലൂടെ 1 ജിബി വീതമുള്ള നാല് കൂപ്പണുകളാണ് ലഭിക്കുക. പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്.

More from GizBot

Best Mobiles in India

English summary
Airtel, India's leading telecom operator, offers great deals to its customers. Airtel has partnered with a number of brands to provide offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X