എയർടെൽ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നേടാം

|

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു. യൂട്യൂബ് പ്രീമിയം സർവ്വീസിലേക്ക് മൂന്ന് മാസത്തെ ആക്സസ് നൽകുന്ന ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ പ്രമോഷണൽ അടിസ്ഥാനത്തിലാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ഏപ്രിൽ 22 വരെ ഈ ഓഫർ ലഭ്യമാകും. കമ്പനിയുടെ റിവാർഡ്സ് പ്രോഗ്രാമിന് കീഴിലാണ് ഈ പുതിയ ഓഫർ ലഭ്യമാകുന്നത്.

റിവാർഡ്സ് പ്രോഗ്രാം

എയർടെല്ലിന്റെ പുതിയ റിവാർഡ്സ് പ്രോഗ്രാം വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. നിബന്ധനകൾ അനുസരിച്ച് ഈ പ്രോഗ്രാം എയർടെൽ കൂപ്പൺ ഡിസ്ട്രിബ്യൂഷൻ എന്നാണ് അറിയപ്പെടുന്നത്. ഈ ഓഫർ ലഭിക്കുന്നതിന് എയർടെൽ ഉപയോക്താക്കൾക്ക് ഒരു ട്രയൽ കോഡ് അയയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. യൂട്യൂബ് മ്യൂസിക്, യൂട്യൂബ് റെഡ്, ഗൂഗിൾ പ്ലേ മ്യൂസിക് എന്നിവയുടെ പ്രീമിയം സർവ്വീസുകൾ ഇതുവരെ ഉപയോഗിക്കാത്ത ഇന്ത്യയിലെ ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

യൂട്യൂബ് പ്രീമിയം

യൂട്യൂബ് പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കുന്നതിന് ഉപയോക്താക്കൾ എയർടെൽ താങ്ക്സ് റിവാർഡ്സ് പ്രോഗ്രാമിൽ സൈൻ അപ്പ് ചെയ്യണം. ട്രയൽ‌ കാലാവധി അവസാനിക്കുന്നതുവരെ സബ്ക്രിപ്ഷനായി പണം ഈടാക്കില്ല. ഈ കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ ഉപയോക്താക്കൾ‌ പ്രതിമാസം 129 രൂപ നൽകേണ്ടി വരും. ഒട്ടും പണം ചിലവഴിക്കാതെ തന്നെ ട്രയൽ കാലയളവ് കഴിഞ്ഞാൽ പ്രീമിയം സബ്ക്രിപ്ഷൻ പുതുക്കാതെ ക്യാൻസൽ ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും.

മ്യൂസിക്, പ്രീമിയം സേവനങ്ങൾ

സ്‌പോട്ടിഫിനും ആമസോൺ പ്രൈമിനുമെതിരായ മത്സരം ശക്തമാക്കാായാണ് കഴിഞ്ഞ വർഷം യൂട്യൂബ് ഇന്ത്യയിൽ മ്യൂസിക്, പ്രീമിയം സേവനങ്ങൾ ആരംഭിച്ചത്. നിലവിൽ കമ്പനി ഒരു മാസവും മൂന്ന് മാസവും കാലയളവുള്ള പ്രീമിയം പ്ലാനുകളാണ് നൽകുന്നത്. യൂട്യൂബ് പ്രീമിയത്തിന്റെയും മ്യൂസിക്കിന്റെയും പ്രീപെയ്ഡ് പ്ലാനുകൾ ആൻഡ്രോയിഡ് ഡിവൈസുകളിലും വെബിലും ലഭ്യമാണ്. നിലവിൽ ഈ പ്ലാനുകൾ ഐഒഎസ് ഡിവൈസുകളിൽ ലഭിക്കുകയില്ല.

കൂടുതൽ വായിക്കുക: ജിയോയെ നേരിടാൻ എയർടെൽ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരികെ കൊണ്ടുവന്നുകൂടുതൽ വായിക്കുക: ജിയോയെ നേരിടാൻ എയർടെൽ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരികെ കൊണ്ടുവന്നു

യൂട്യൂബ് പ്രീമിയം പ്ലാനുകൾ

യൂട്യൂബ് പ്രീമിയം പ്ലാനുകളുടെ വില ഒരു മാസത്തേക്ക് 139 രൂപയാണ്. മൂന്ന് മാസത്തേക്കായി ഈ പ്ലാനുകൾക്ക് 399 രൂപ നൽകേണ്ടി വരും. മ്യൂസിക് പ്രീമിയം പ്ലാനുകൾ ഒരു മാസത്തേക്ക് 109 രൂപ നിരക്കിൽ ലഭ്യമാണ്. മൂന്ന് മാസത്തേക്കായി യൂട്യൂബ് മ്യൂസിക്ക് പ്രീമിയം സബ്ക്രിപ്ഷന് 309 രൂപ നൽകേണ്ടി വരും. പ്രീമിയം യൂട്യൂബ് സേവനങ്ങൾക്കായി സൈൻ അപ്പ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക്ക് പ്രീമിയം സെക്ഷൻ പരിശോധിക്കാവുന്നതാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

ടെലിക്കോം

ടെലിക്കോം കമ്പനികളെല്ലാം സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നൽകുന്ന പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളാണ് എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ എന്നിവ പ്രധാനമായും നൽകുന്നത്. ഇത്തരം പ്ലാനുകൾക്ക് ആവശ്യക്കാരും ഏറെയാണ്. സൌജന്യമായി യൂട്യൂബ് പ്രീമിയം സബ്ക്രിപ്ഷൻ നൽകാനുള്ള എയർടെല്ലിന്റെ നീക്കം വിപണിയിൽ ഗുണം ചെയ്യും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ മികച്ച ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ മികച്ച ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾ

Best Mobiles in India

Read more about:
English summary
Airtel has announced a new offer for its customers. Airtel has announced an offer of three months access to the YouTube Premium service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X