സ്ട്രീമിങ് ആനുകൂല്യവും 1000 രൂപയിൽ താഴെ വിലയുമുള്ള ജിയോ, എയർടെൽ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ടെലികോം വിപണിയിൽ നടക്കുന്ന ശക്തമായ മത്സരം കാരണം ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ഓരോ കമ്പനികളും അവതരിപ്പിക്കുന്നുണ്ട്. പോസ്റ്റ്പെയ്ഡ് വിഭാഗത്തിലാണ് കമ്പനികൾക്ക് ഏറ്റവും കൂടുതൽ ലാഭമുള്ളത് എന്നതിനാൽ തന്നെ ഈ വിഭാഗത്തിൽ ഉപയോക്താക്കളെ നിലനിർത്താൻ സ്ട്രീമിങ് ആനുകൂല്യങ്ങൾ എല്ലാ കമ്പനികളും നൽകുന്നുണ്ട്. കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമേയാണ് വീഡിയോ സ്ട്രീമിങ് ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷനും നൽകുന്നത്.

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ5, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസാണ് സ്ട്രീമിങ് ആനുകൂല്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്ലാനുകളുടെ വില കൂടുന്നതിനനുസരിച്ച് ആനുകൂല്യങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്. ബിഎസ്‌എൻഎൽ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും ഇറോസ് നൌ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികളായ എയർടെൽ, വിഐ, ജിയോ എന്നിവയുടെ സ്ട്രീമിങ് ആനുകൂല്യങ്ങൾ ഉള്ള 1000 രൂപയിൽ താഴെ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ പ്ലാനുകൾ
എയർടെൽ 399 രൂപ മുതലുള്ള വിലയിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ്, 40 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്നു. എയർടെൽ എക്സ്സ്ട്രീം അല്ലാതെ മറ്റൊരു സ്ട്രീമിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നില്ല. 499 രൂപ, 749 രൂപ, 999 രൂപ വിലയുള്ള എയർടെല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് ആക്സസ് നൽകുന്നു. ഈ പ്ലാനുകൾ യഥാക്രമം 75 ജിബി, 125 ജിബി, 150 ജിബി ഡാറ്റയാണ് നൽകുന്നത്. ഇവയെല്ലാം അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. പ്രൈം വീഡിയോ, എയർടെൽ എക്സ്സ്ട്രീം, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള ആക്സസ് ഈ പ്ലാനുകൾ നൽകുന്നു.

ജിയോ പ്ലാനുകൾ
ജിയോയുടെ 399 രൂപ മുതൽ ആരംഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നു. 1000 രൂപയ്ക്ക് താഴെയുള്ള പ്ലാനുകളുടെ വില 599 രൂപ, 799 രൂപ, 999 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകൾ യഥാക്രമം 75 ജിബി, 100 ജിബി, 150 ജിബി, 200 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 599 രൂപ പ്ലാൻ 1 ആഡ്-ഓൺ ഫാമിലി കണക്ഷനിലേക്കും 799 രൂപ പ്ലാൻ 2 ഫാമിലി ആഡ്-ഓൺ കണക്ഷനുകളിലേക്കും 999 രൂപ ആഡ്-ഓൺ പ്ലാൻ മൂന്ന് ഫാമിലി ആഡ്-ഓൺ കണക്ഷനുകളിലേക്കും ആക്സ്സ് നൽകുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, ഡാറ്റ റോൾഓവർ ആനുകൂല്യങ്ങൾ നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോസ്റ്റാർ, പ്രൈം വീഡിയോ, ജിയോ ടിവി എന്നിവയിലേക്ക് ആക്സസ് എന്നിവയും ഈ പ്ലാനുകളിലൂടെ ലഭിക്കും.

വിഐ പ്ലാനുകൾ
വിഐയുടെ പേഴ്സണൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 399 രൂപ മുതലാണ് ആരംഭിക്കുന്നത്. വിഐ മൂവീസ്, ടിവി ആക്സസ് ആണ് ഈ പ്ലാൻ നൽകുന്നത്, 499 രൂപ, 699 രൂപ പ്ലാനുകളിലൂടെ 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 699 രൂപ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയാണ് നൽകുന്നത്. ഇവ വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ്. ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, വിഐ മൂവീസ്, ടിവി പോലുള്ള സ്ട്രീമിംഗ് ആനുകൂല്യങ്ങളിലേക്ക് ഈ പ്ലാനുകൾ ആക്സസ് നൽകുന്നുണ്ട്.


Click it and Unblock the Notifications








