എയർടെൽ, ജിയോ, വിഐ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ
ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. എല്ലാ തരം ഉപയോക്താക്കളെയും പരിഗണിക്കുന്ന ഈ ടെലിക്കോം കമ്പനികൾ കുറഞ്ഞ നിരക്കിൽ പോലും മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. റീചാർജിനായി അധികം തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകൾ 200 രൂപയിൽ താഴെ വിലയിൽ ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്നു.

എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ എന്നിവ നൽകുന്ന 200 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ലക്ഷ്യമിടുന്നത് ഡാറ്റ, വാലിഡിറ്റി, അധിക ആനുകൂല്യങ്ങൾ എന്നിവ അധികമായി ആവശ്യമില്ലാത്ത ആളുകളെ ആണ്. മിക്ക പ്ലാനുകളും 1 ജിബി മുതൽ 1.5 ജിബി വരെ ഡാറ്റ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. എയർടെൽ, ജിയോ, വിഐ എന്നിവയിൽ നിന്നുള്ള 200 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും വിശദമായി നോക്കാം.

എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
200 രൂപയ്ക്ക് താഴെ വിലയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. 179 രൂപ, 155 രൂപ, 99 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. 179 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ പ്രതിമാസ റീചാർജ് പ്ലാനാണ്. 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. അധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ ഉപയോക്താക്കൾക്ക് മൊബൈൽ എഡിഷൻ ആമസോൺ പ്രൈം, സൗജന്യ ഹലോ ട്യൂണുകൾ, സൗജന്യ വിങ്ക് മ്യൂസിക്ക് ആക്സസ് എന്നിവയിലേക്ക് 30 ദിവസത്തെ സൗജന്യ ട്രയലുംഎയർടെൽ നൽകുന്നു.

155 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും ലഭിക്കും. മൊത്തത്തിൽ 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിന്റെ കാലാവധി 24 ദിവസം മാത്രമാണ്. 179 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആമസോൺ പ്രൈം മൊബൈൽ എഡിഷൻ, സൗജന്യ ഹലോ ട്യൂണുകൾ, സൗജന്യ വിങ്ക് മ്യൂസിക്ക് ആക്സസ് എന്നിവയിലേക്ക് 30 ദിവസത്തെ സൗജന്യ ട്രയലും 155 രൂപയ്ക്ക് നൽകുന്നു. ഡാറ്റയ്ക്ക് പ്രാധാന്യം നൽകാത്ത എന്നാൽ കോളുകൾ വിളിക്കേണ്ടി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന കുറഞ്ഞ വിലയുള്ള മികച്ച പ്ലാനാണ് ഇത്.

എയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുടെ വിഭാഗത്തിൽ വരുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 99 രൂപയുടേത്. 28 ദിവസത്തേക്ക് 200 എംബി ഡാറ്റ നൽകുന്ന ഒരു സ്മാർട്ട് റീചാർജ് ഓപ്ഷനാണ് ഇത്. ഈ പ്ലാനിലൂടെ കോളുകൾ സൗജന്യമായി ലഭിക്കില്ല. 1 പൈസ/സെക്കന്റ് എന്ന നിരക്കിലാണ് കോളുകൾ ലഭിക്കുന്നത്. എസ്എംഎസിനും ലോക്കൽ ടെക്സ്റ്റ് മെസേജുകൾക്കും 1 രൂപയും എസ്ടിഡി മെസേജുകൾക്ക് 1.50 രൂപയുമാണ് ഈടാക്കുന്നത്. ഇൻകമിങ് വാലിഡിറ്റി വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
200 രൂപയിൽ താഴെ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ പ്രതിദിനം 1 ജിബി, 1.5 ജിബി ഡാറ്റ വരെ നൽകുന്നവയാണ്. ഈ വില വിഭാഗത്തിൽ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന രണ്ട് പായ്ക്കുകൾ ഉണ്ട്. ഇതിൽ ആദ്യത്തെ പ്ലാനിന് 179 രൂപയാണ് വില. രണ്ടാമത്തെ പ്ലാനിന് 149 രൂപ വിലയുണ്ട്. 149 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1 ജിബി ഡാറ്റ വീതം നൽകുന്നു. 20 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ മൊത്തം 20 ജിബി ഡാറ്റ ലഭിക്കുന്നു. ഇത് കൂടാതെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

ജിയോയുടെ 179 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 149 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും സൌജന്യ എസ്എംഎസുകളും ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 24 ദിവസമാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ഇതൊരു ആകർഷകമായ പ്ലാനാണ്.

200 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ഒരു പ്ലാനാണ് ജിയോ നൽകുന്നത്. ഈ പ്ലാനിന് 119 രൂപയാണ് വിലയ 14 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകൾ, 300 എസ്എംഎസുകൾ, ദിവസവും 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 21ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ജിയോ വരിക്കാർക്ക് ജിയോയുടെ ആപ്പുകളായ സ്യൂട്ട് - ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനുകൾ നൽകുന്നു.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ
വോഡഫോൺ ഐഡിയ വരിക്കാർക്കായി 200 രൂപയിൽ താഴെ നാല് പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. 155 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലൂടെ 24 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും 300 എസ്എംഎസുകളും ലഭിക്കും. 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 21 ദിവസത്തേക്ക് 1ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും നൽകുന്ന 149 രൂപയുടെ പ്ലാനും വിഐയ്ക്ക് ഉണ്ട്. ഈ പ്ലാൻ എസ്എംഎസ് ആനുകൂല്യം നൽകുന്നില്ല. 199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ മികച്ചൊരു ചോയിസാണ്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസുകളും 18 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 18 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

200 രൂപയിൽ താഴെ വിലയുള്ള പ്രതിമാസ പ്ലാനുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ് 179 രൂപയുടെ പ്ലാൻ. ഇത് 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ, 2 ജിബി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവ നൽകുന്നു. മറ്റെല്ലാ പ്ലാനുകളിൽ നിന്നും വ്യത്യസ്തമായി വിഐ 179 രൂപ പ്ലാൻ വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസും നൽകുന്നുണ്ട്.


Click it and Unblock the Notifications