300 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾ
എയർടെൽ, ജിയോ, വിഐ എന്നിവ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. 300 രൂപയിൽ താഴെ മാത്രം വിലയുള്ള ആകർഷകമായ പ്ലാനുകൾ ഈ വിഭാഗത്തിൽ ഉണ്ട്. ഇവ ഡാറ്റ ആനുകൂല്യത്തിന് പുറമേ സൌജ്യന്യ കോളുകൾ, എസ്എംഎസ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ ഭൂരിഭാഗവും 28 ദിവസത്തെ വാലിഡിറ്റിയുള്ളവയാണ്. ഒരു മാസത്തേക്ക് മാത്രമുള്ള പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ.

ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവ തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനാൽ തന്നെ തങ്ങളുടെ പ്ലാനുകൾക്കൊപ്പം മികച്ച ആനുകൂല്യങ്ങൾ നൽകാൻ ഈ കമ്പനികൾ ശ്രമിക്കുന്നു. 300 രൂപയിൽ താഴെ വിലയുള്ള ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഏറ്റവും കൂടുതൽ പ്ലാനുകൾ നൽകുന്നത് എയർടെല്ലാണ്. ജിയോയും വോഡാഫോൺ ഐഡിയയും ഒരോ പ്ലാനുകളാണ് നൽകുന്നത്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

എയർടെൽ പ്ലാനുകൾ
എയർടെല്ലിന്റെ 300 രൂപയിൽ താഴെ വിലയുള്ള ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾക്ക് 249 രൂപ, 279 രൂപ, 289 രൂപ, 299 രൂപ എന്നിങ്ങനെയാണ് വില. ഈ പ്ലാനുകളെന്നാം 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. സൌജന്യ കോളുകളും ഈ പ്ലാനുകളിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും എല്ലാ പ്ലാനുകളും നൽകുന്നു. ചില പ്ലാനുകൾ ആമസോൺ പ്രൈം വീഡിയോ മൊബൈൽ ആക്സസ് നൽകുന്നു. 289 രൂപ പ്ലാൻ ഒരു മാസത്തേക്ക് സീ5 പ്രീമിയം ആക്സസ് നൽകുന്നു. എല്ലാ പ്ലാനുകളും എയർടെൽ എക്സ്സ്ട്രീം, സൌജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.

ജിയോ 199 രൂപ പ്രീപെയ്ഡ് പ്ലാൻ
300 രൂപയിൽ താഴെ വിലയും ദിവസവും 1.5 ജിബി ഡാറ്റയും നൽകുന്ന ഒരു പ്ലാനാണ് ജിയോയ്ക്ക് ഉള്ളത്. ഈ പ്ലാനിന് 199 രൂപയാണ് വില. ദിവസവും 1.5 ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് നൽകുന്നത്. രാജ്യത്തെ എല്ലാ നെറ്റ്‌വർക്കിലേക്കും ജിയോയിൽ നിന്ന് അൺലിമിറ്റഡ് കോളുകളും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

വിഐ 249 രൂപ പ്രീപെയ്ഡ് പ്ലാൻ
വോഡാഫോൺ ഐഡിയയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 1.5 ജിബി പ്രതിദിന ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ സിനിമ, ടിവിയിലേക്കും ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് വൂട്ട് സെലക്ഷിടേക്ക് ആക്സസും ലഭിക്കും. ഇതിനായി വിയകോം 18 മായി വിഐ കരാറിലെത്തിയിരുന്നു. വിഐ ആപ്പിൽ നിന്ന് റീചാർജ് ചെയ്താൽ 5 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു. വാരാന്ത്യ ഡാറ്റ റോൾഓവർ ഡാറ്റ ഓഫറും ഈ പ്ലാനിലൂടെ ലഭ്യമാണ്.


Click it and Unblock the Notifications