എയർടെൽ, വോഡാഫോൺ ഐഡിയ പ്ലാനുകൾക്കൊപ്പം ഇൻഷുറൻസ് പരിരക്ഷ നേടാം

|

എയർടെല്ലും വോഡഫോൺ-ഐഡിയയും ചില പ്രീപെയ്ഡ് പായ്ക്കുകൾക്കൊപ്പം ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. എയർടെല്ലാണ് പ്ലാനുകൾക്കൊപ്പം സൌജന്യ ഇൻഷൂറൻസ് നൽകുന്ന പ്ലാൻ ആദ്യം ആരംഭിച്ചത്. തുടർന്ന് വിഐയും സമാനമായ പ്ലാനുകൾ അവതരിപ്പിച്ചു. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്, ഭാരതി ആക്സ, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയുമായി ചേർന്നാണ് വിഐയും എയർടെല്ലും ഉപയോക്താക്കൾക്ക് ഇൻഷുറൻസ് കവറേജ് നൽകുന്നത്.

 

ഇൻഷൂറൻസ് നൽകുന്ന എയർടെൽ പ്ലാനുകൾ

ഇൻഷൂറൻസ് നൽകുന്ന എയർടെൽ പ്ലാനുകൾ

ഇൻഷൂറൻസ് കവറേജ് നൽകുന്ന രണ്ട് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. ഈ പ്ലാനുകളുടെ വില 179 രൂപ, 279 രൂപ എന്നിങ്ങനെയാണ്. ആദ്യത്തെ പായ്ക്കിന് 179 രൂപയാണ് വില. ഈ പ്ലാൻ 2,00,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്. ഇത് 2 ജിബി ഡാറ്റയും 300 മെസേജുകളും നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പായ്ക്ക് എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

എയർടെൽ

എയർടെല്ലിന്റെ ഇൻഷൂറൻസ് കവറേജ് നൽകുന്ന അടുത്ത പ്ലാനിന് 279 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 4,00,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസുമായിട്ടാണ് എയർടെൽ ചേർന്ന് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 100 മെസേജുകളും നൽകുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ പായ്ക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു.

ഇൻഷൂറൻസ്
 

ഈ പ്രീപെയ്ഡ് പാക്കുകളിൽ നിന്ന് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഉപയോക്താക്കൾ പ്ലാനുകൾ റീചാർജ് ചെയ്യണം. തുടർന്ന് പോളിസി ആക്ടിവേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് ഒരു മെസേജ് ലഭിക്കും. അതിനുശേഷം താങ്ക്സ് ആപ്പിലോ കമ്പനിയുടെ സ്റ്റോറിലോ നോമിനിയുടെ പേരും മറ്റ് വിശദാംശങ്ങളും പൂരിപ്പിച്ച് നൽകണം. ഉപയോക്താക്കൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നതിൽ പ്രായം, ആരോഗ്യം തുടങ്ങിയ മാനദണ്ഡങ്ങൾ ഉണ്ട് എന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതൽ വായിക്കുക: 300 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾകൂടുതൽ വായിക്കുക: 300 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

വിഐ (വോഡഫോൺ-ഐഡിയ) ലൈഫ് ഇൻഷുറൻസ് പ്രീപെയ്ഡ് പായ്ക്കുകൾ

വിഐ (വോഡഫോൺ-ഐഡിയ) ലൈഫ് ഇൻഷുറൻസ് പ്രീപെയ്ഡ് പായ്ക്കുകൾ

ഇൻഷുറൻസ് പരിരക്ഷ നൽകുന്ന രണ്ട് പ്രീപെയ്ഡ് പാക്കുകളാണ് വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഈ പായ്ക്കുകൾക്ക് 51 രൂപ, 301 രൂപ എന്നിങ്ങനെയാണ് വില. 51 പ്ലാനിലൂടെ 500 മെസേജുകളും ചികിത്സയ്ക്കായി 1,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമാണ് ലഭിക്കുന്നത്. ആദിത്യ ബിർള ഇൻഷുറൻസ് കവറുമായിട്ടാണ് വോഡഫോൺ ഐഡിയ ചേർന്ന് പ്രവർത്തിക്കുന്നത്. കുറഞ്ഞ തുകയാണ് എങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ഈ പ്ലാൻ ഗുണം ചെയ്യും.

301 രൂപ പ്ലാൻ

301 രൂപ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ 28 ദിവസത്തെ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഈ പായ്ക്കും 1,000 രൂപ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്. 2 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 51 രൂപയുടെ പായ്ക്ക് കോളിങ്, ഡാറ്റ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഉപഭോക്താവ് ഐസിയുവിലാണെങ്കിൽ ഇൻഷൂറൻസ് തുക ഇരട്ടിയാകുമെന്ന് വിഐ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: അൺലിമിറ്റഡ് കോളിങും 1 ജിബി ഡാറ്റയുമായി വിഐയുടെ 109 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: അൺലിമിറ്റഡ് കോളിങും 1 ജിബി ഡാറ്റയുമായി വിഐയുടെ 109 രൂപ പ്രീപെയ്ഡ് പ്ലാൻ

Best Mobiles in India

English summary
Airtel and Vodafone-Idea have prepaid plans offers health insurance coverage. Airtel was the first to launch a plan that offers free insurance along with plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X