ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന വിഐ, എർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളെല്ലാം കൂടുതൽ ഉപയോക്തക്കളെ നേടാനായി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ആകർഷകമായ അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷൻ ആണ് ഇത്തരം ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം ഒടിടി സബ്ക്രിപ്ഷൻ നൽകുന്ന കാര്യത്തിൽ എയർടെൽ, ജിയോ, വിഐ എന്നീ സ്വകാര്യ കമ്പനികൾ മുൻപന്തിയിൽ തന്നെയുണ്ട്. കഴിഞ്ഞ തവണ താരിഫ് നിരക്കുകൾ വർധിപ്പിച്ചപ്പോഴും വില കൂട്ടിയാണെങ്കിലും ഒടിടി ആക്സസ് നൽകാൻ ടെലിക്കോം ഓപ്പറേറ്റർമാർ ശ്രദ്ധിച്ചിട്ടുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ

ഇന്ത്യയിൽ ജനപ്രിതി നേടികൊണ്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ. ഹോട്ട്സ്റ്റാറിന്റെ ജനപ്രിതി അതേപടി നിലനിർത്തുകയും ഒപ്പം ഡിസ്നിയുടെ മികച്ച കണ്ടന്റുകൾ കൂടി ലഭ്യമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ പ്ലാറ്റ്ഫോമിനെ ജനപ്രിയമാക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന ആകർഷകമായ പ്ലാനുകൾ എയർടെൽ, വിഐ എന്നിവ നൽകുന്നുണ്ട്. ഏറെക്കുറെ സമാനമായ പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനികളാണ് എയർടെൽ, വിഐ എന്നിവ. ഈ രണ്ട് ടെലിക്കോം കമ്പനികളും ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിച്ചിട്ടുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി പ്ലാനുകൾ നോക്കാം.

എയർടെൽ 599 രൂപ പ്ലാൻ

എയർടെൽ 599 രൂപ പ്ലാൻ

എയർടെൽ, വിഐ എന്നിവ ഡിസ്നി+ ഹോട്ട്‌സ്റ്റാറിലേക്ക് ആക്‌സസ് നൽകുന്ന 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്. എയർടെല്ലിന്റെ 599 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ലഭ്യമാകുന്നത്. ഇത് കൂടാതെ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. 499 രൂപ വില വരുന്ന ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന മൊബൈൽ പ്ലാനിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിനൊപ്പം എയർടെൽ സൌജന്യമായി നൽകുന്നു. ഇതുകൂടാതെ, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, വിങ്ക് മ്യൂസിക് എന്നിവയിലേക്കും ആക്സസ് ലഭിക്കും.

6ജിയുടെ രഹസ്യം അന്വേഷിച്ച് ജിയോ, ഔലു സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു6ജിയുടെ രഹസ്യം അന്വേഷിച്ച് ജിയോ, ഔലു സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു

വിഐ 601 രൂപ പ്ലാൻ

വിഐ 601 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയ 601 രൂപ വിലയുള്ള പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ലഭ്യമാകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. വിഐ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും നൽകുന്നുണ്ട്. രാത്രി 12 മണി മുതൽ രാവിലെ 6 വരെ സൗജന്യ ഇന്റർനെറ്റ് നൽകുന്ന ബിഞ്ചെ ഓൾ നൈറ്റ് ഓഫറും ഇതിനൊപ്പം ലഭിക്കും. വിഐ മൂവീസ്, ടിവി ആക്സസും 16 ജിബി അധിക ഡാറ്റയുമാണ് ഈ പ്ലാനിനെ കൂടുതൽ ആകർഷകമാക്കുന്നത്.

എയർടെൽ 838 രൂപ പ്ലാൻ

എയർടെൽ 838 രൂപ പ്ലാൻ

എയർടെൽ നൽകുന്ന ആകർഷകമായ പ്ലാനാണ് ഇത്. 838 രൂപ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ലഭ്യമാകുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കും. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, വിങ്ക് മ്യൂസിക് എന്നിവയും ഉൾപ്പെടുന്നു. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

വിഐ 901 രൂപ പ്ലാൻ

വിഐ 901 രൂപ പ്ലാൻ

എയർടെല്ലിൽ നിന്ന് വ്യത്യസ്തമായി ഇടത്തരം വിലയ്ക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് വിഐ നൽകുന്നത്. ഈ പ്ലാനിന് 901 രൂപയാണ് വില. ഈ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ലഭ്യമാകുന്നു. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. പ്ലാൻ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 48 ജിബി അധിക ഡാറ്റയും നൽകുന്നുണ്ട്. ഇത് കൂടാതെയുള്ള അധിക ആനുകൂല്യങ്ങളിൽ ബിഞ്ചെ ഓൾ നൈറ്റ് ഓഫറും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ലഭ്യമാക്കുന്ന ഡാറ്റ റോൾഓവർ സൌകര്യവും വിഐ മൂവീസ്, ടിവി ആക്സ്സും ഉൾപ്പെടുന്നു.

അമേരിക്കയുടെ 5ജി സ്വപ്നം വിമാനക്കമ്പനികളുടെ ദുഃസ്വപ്നമായി മാറുന്നുഅമേരിക്കയുടെ 5ജി സ്വപ്നം വിമാനക്കമ്പനികളുടെ ദുഃസ്വപ്നമായി മാറുന്നു

എയർടെൽ 3,359 രൂപ പ്ലാൻ

എയർടെൽ 3,359 രൂപ പ്ലാൻ

ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും എയർടെൽ, വിഐ എന്നിവ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നുണ്ട്. എയർടെൽ 3,359 രൂപ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 499 രൂപ വിലയുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ഒരു വർഷത്തേക്ക് നൽകുന്നു. പ്ലാനിനൊപ്പം ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ 838 രൂപ പ്ലാനിന് സമാനമാണ്.

വിഐ 3099 രൂപ പ്ലാൻ

വിഐ 3099 രൂപ പ്ലാൻ

ഒരു വർഷം വാലിഡിറ്റിയും ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസും നൽകുന്ന വിഐയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിന് 3,099 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കും. വിഐയുടെ ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ എല്ലാം 901 രൂപ പ്ലാനിൽ പറഞ്ഞതിന് സമാനമാണ്. ഈ പ്ലാനിനൊപ്പം കമ്പനി അധിക ഡാറ്റ ആനുകൂല്യം നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം.

Best Mobiles in India

English summary
Airtel and Vi offeing many recharge plans with free Disney+ Hotstar access. Let's check the best recharge plans from both telcos offering this OTT access and other benefit

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X