എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുടെ ദിവസേന 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

|

കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് മികച്ച ഡാറ്റാ പ്ലാനുകൾ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2019 ഡിസംബർ വരെ റിലയൻസ് ജിയോ 799 രൂപയ്ക്ക് ദിവസേന 5ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ലഭ്യമാക്കിയിരുന്നു. അതേസമയം എയർടെല്ലും വേഡാഫോണും 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിലൂടെ ദിവസേന 3ജിബി ഡാറ്റ ലഭ്യമാക്കി. താരിഫ് വർദ്ധനവിന് മുമ്പ് 1 ജിബി, 1.5 ജിബി ഡാറ്റകൾ ദിവസേന ലഭിക്കുന്ന പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്നു.

ഡാറ്റ
 

ഡിസംബർ വരെ ജിയോ 149 രൂപയ്ക്ക് ദിവസേന 1.5ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ഉപയോക്താക്കൾക്ക് നൽകിയിരുന്നു. 28 ദിവസമായിരുന്നു അതിന്റെ വാലിഡിറ്റി. എയർടെല്ലും വോഡാഫോണും 169 രൂപ, 399 രൂപ പ്ലാനുകളിലൂടെ 28 ദിവസത്തേക്കും 84 ദിവസത്തേക്കും 1ജിബി ദിവസവും ലഭിക്കുന്ന പ്ലാനുകളാണ് അവതരിപ്പിച്ചത്. താരിഫ് വർദ്ധനവിന് ശേഷം എല്ലാ കമ്പനികൾക്കും 1ജിബി ദിവസവും ലഭ്യമാക്കുന്ന വളരെ കുറച്ച് പ്ലാനുകളെ ഉള്ളു എന്നത് ശ്രദ്ധേയമാണ്. ജിയോ ഇപ്പോൾ 149 രൂപയ്ക്ക് ദിവസേന 1ജിബി ഡാറ്റ 24 ദിവസത്തേക്കാണ് നൽകുന്നത്.

ജിയോയുടെ പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ

ജിയോയുടെ പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ വിവിധ 1 ജിബി ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ കമ്പനി ഒരു പ്ലാൻ മാത്രമേ ഈ വിഭാഗത്തിൽ നൽകുന്നുള്ളു. 149 രൂപയാണ് ജിയോയുടെ പ്രതിദിനം 1ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിനായി ഉപയോക്താവ് ചിലവഴിക്കേണ്ടി വരിക. ഇതിനൊപ്പം അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 300 മിനുറ്റ് കോളിങ്, 100 എസ്എംഎസുകൾ എന്നിവ പ്ലാൻ നൽകുന്നു. 24 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോയുടെ പ്രീമിയം ആപ്ലിക്കേഷനുകളായ ജിയോ ടിവി, ജിയോസിനിമ എന്നിവയിലേക്കുള്ള ആക്സസും പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻ

വോഡഫോൺ ഐഡിയയുടെ പ്രതിദിനം 1ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ
 

വോഡഫോൺ ഐഡിയയുടെ പ്രതിദിനം 1ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

വോഡഫോൺ ഐഡിയ ലിമിറ്റഡ് പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് നിലവിൽ വാഗ്ദാനം ചെയ്യുന്നത്. അവയുടെ വില 199 രൂപയും 219 രൂപയുമാണ്. വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് 199 രൂപ പ്രീപെയ്ഡ് റീചാർജ് ഉപയോഗിച്ച് 1 ജിബി പ്രതിദിന ഡാറ്റാ ആനുകൂല്യം 21 ദിവസത്തേക്ക് സ്വന്തമാക്കാം. അതേസമയം 219 രൂപ പ്ലാൻ 28 ദിവസത്തേക്ക് സമാന ഡാറ്റ ആനുകൂല്യം നൽകും. പ്രതിദിനം 100 എസ്എംഎസുകളും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും രണ്ട് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. റിലയൻസ് ജിയോയിൽ നിന്ന് വ്യത്യസ്തമായി, വോഡഫോൺ ഐഡിയ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള വോയ്‌സ് കോളുകൾക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

എയർടെല്ലിന്റെ പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

എയർടെല്ലിന്റെ പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

വോഡഫോൺ ഐഡിയയ്ക്ക് സമാനമായി, ഭാരതി എയർടെൽ പ്രതിദിനം 1 ജിബി ഡാറ്റയും 100 എസ്എംഎസും ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ഉൾക്കൊള്ളുന്ന 219 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു. ജിയോയിൽ നിന്ന് വ്യത്യസ്തമായി എയർടെൽ തങ്ങളുടെ പ്ലാനിലൂടെ എഫ്‌യുപി പരിധിയില്ലാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും വരിക്കാർക്ക് ലഭ്യമാക്കുന്നു.

1ജിബി ഡാറ്റ

ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗം വർദ്ധിച്ചതോടെ ദിവസേന 1ജിബി ഡാറ്റ എന്ന പരിധിയുള്ള പ്ലാനുകൾക്ക് ആവശ്യക്കാരും കുറഞ്ഞിരിക്കുകയാണ്. കൂടുതൽ ഡാറ്റ ലിമിറ്റ് തേടിപോകുന്ന ആളുകൾക്കിടയിൽ ദിവസേന 1ജിബി ഡാറ്റ പരിധിയുള്ള പ്ലാനുകൾ അവതരിപ്പിച്ചിട്ട് കാര്യമില്ല എന്നതുകൊണ്ട് തന്നെയായിരിക്കാം ടെലിക്കോം ഓപ്പറേറ്റർമാർ വളരെ കുറച്ച് പ്ലാനുകൾ മാത്രമേ ഈ വിഭാഗത്തിൽ പുറത്തിറക്കുന്നുള്ളു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

 1.5 ജിബി ഡാറ്റ

ഇപ്പോൾ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്ലാനുകളിലൊന്നായി ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ മാറിക്കഴിഞ്ഞു. ഈ വിഭാഗത്തിൽ വോഡാഫോണും എയർടെല്ലും 249 രൂപയ്ക്ക് പ്ലാനുകൾ നൽകുമ്പോൾ ജിയോ 199 രൂപയ്ക്ക് 28 ദിവസം പ്രതിദിനം 1.5ജിബി ഡാറ്റ നൽകുന്നു.

Most Read Articles
Best Mobiles in India

English summary
There used to be very limited 1GB daily data plans, especially on Reliance Jio network as the telco managed to offer 1.5GB data per day at just Rs 149 before the latest tariff hike that happened at the start of December 2019. Bharti Airtel and Vodafone Idea both used to ship 1GB daily data benefit with Rs 169 and Rs 399 prepaid plans, providing 28 and 84 days validity. After the tariff revision, each telco has just one or two 1GB daily data plans; For example, Jio is having a Rs 149 pack that comes with 1GB/day for 24 days. Similar is the case with Airtel and Vodafone Idea as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X