മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും

|

ടെലികോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി മുൻനിര കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ പ്രീപെയ്ഡ് താരിഫ് വിലകൾ കുറച്ച് ദിവസം മുമ്പാണ് വർദ്ധിപ്പിച്ചത്. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ഓഫ്‌-നെറ്റ് വോയ്‌സ് കോളുകളിൽ എഫ്‌യുപി ലിമിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത് ഉപഭോക്താക്കൾക്ക് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചതിനിടയിലും ആശ്വാസം നൽകുന്ന കാര്യമായിരുന്നു. എന്നാൽ റിലയൻസ് ജിയോ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ഇപ്പോഴും മിനിറ്റിന് ആറ് പൈസ നിരക്ക് ഈടാക്കുന്നുണ്ട്.

താരിഫ് വർദ്ധന
 

താരിഫ് വർദ്ധനവ് നടപ്പാക്കിയിട്ടും എയർടെലും വോഡഫോൺ ഐഡിയയും മിനിമം റീചാർജ് എന്ന നയം മാറ്റിയില്ല. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വരിക്കാർ അവരുടെ പ്രീപെയ്ഡ് അക്കൗണ്ട് ആക്ടീവ് ആയി നിലനിർത്തുന്നതിന് എല്ലാ മാസവും നിർബന്ധിത റീചാർജ് നടത്തേണ്ടതുണ്ട്. പ്ലാനുകളടെ നിരക്കുകളിലുണ്ടായ മാറ്റങ്ങൾക്ക് ശേഷം എയർടെൽ നിർബന്ധിത റീചാർജ് 23 രൂപയാക്കി കുറച്ചു. വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് നികബന്ധിത റിച്ചാർജ് തുക 24 രൂപയാണ്. ഇത് കൂടാതെ കമ്പനികൾ എൻട്രി ലെവൽ ടോക്ടൈം പ്ലാനുകളായ 20 രൂപ, 30 രൂപ പ്ലാനുകൾ വീണ്ടും ആരംഭിച്ചു.

മിനിമം റീചാർജ്

2018 ഒക്ടോബറിലാണ് മുൻനിര ടെലിക്കോം കമ്പനികളായ എയർടെല്ലും വോഡാഫോൺ ഐഡിയയും മിനിമം റീചാർജ് നയം കൊണ്ടുവന്നത്. ഇതനുസരിച്ച് ഉപഭോക്താക്കൾ എല്ലാ മാസവും നിർബന്ധിത റീചാർജ് ചെയ്യേണ്ടി വരുന്നു. അല്ലാത്തപക്ഷം റിച്ചാർജ് തിയ്യതി കഴിഞ്ഞ് 7 ദിവസം കഴിയുമ്പോൾ ഇൻകമിങ് കോളുകൾ ലഭിക്കാതാകും. ഉദാഹരണത്തിന് നിങ്ങൾ വോഡഫോൺ ഐഡിയയുടെ 249 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ റിച്ചാർജ് ചെയ്തിരിക്കുകയാണെങ്കിൽ നിങ്ങളുടെ പ്ലാൻ വാലിഡിറ്റി കഴിഞ്ഞിട്ടും ആ നമ്പരിൽ റിച്ചാർജുകളൊന്നും ചെയ്തില്ലെങ്കിൽ ഏഴ് ദിവസത്തിന് ശേഷം നിങ്ങൾക്ക് ഇൻകമിംഗ് കോളുകളൊന്നും ലഭിക്കില്ല. പ്രീപെയ്ഡ് അക്കൗണ്ടിൽ ടോക്ക് ടൈം ബാലൻസ് ഉണ്ടെങ്കിൽപ്പോലും ഔട്ട്ഗോയിങ് കോളുകളും നിർത്തലാക്കും.

കൂടുതൽ വായിക്കുക: നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു

റിച്ചാർജ് പ്ലാൻ

റിച്ചാർജ് പ്ലാനുകളിൽ വരുത്തിയ മാറ്റങ്ങൾക്ക് ശേഷം എയർടെലും വോഡഫോൺ ഐഡിയയും 23 രൂപ (വോഡഫോൺ ഐഡിയയിൽ 24 രൂപ), 49 രൂപ, 79 രൂപ എന്നിങ്ങനെ മൂന്ന് മിനിമം റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. എയർടെലിന്‍റെ 23 രൂപ സ്മാർട്ട് റീചാർജും വോഡഫോൺ ഐഡിയയുടെ 24 രൂപ ഓൾ റൗണ്ടർ പ്ലാനും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ആക്ടീവ് ആയി നിലനിർത്തുന്നതിനുള്ള പുതിയ ഗോ-ടു ഓപ്ഷനാണ്.

ആനുകൂല്യങ്ങൾ
 

എയർടെല്ലിന്‍റെ 23 രൂപ റിച്ചാർജും വോഡാഫോണിന്‍റെ 24 രൂപ റിച്ചാർജും ഒരു തരത്തിലുള്ള ഡാറ്റയോ മറ്റ് ടോക്ക് ടൈം, എസ്എംഎസ് ആനുകൂല്യങ്ങളോ നൽകുന്നില്ല. പകരം ഇത് ഒരു പ്രീപെയ്ഡ് അക്കൗണ്ടിന്‍റെ സർവ്വീസ് വാലിഡിറ്റി വർദ്ധിപ്പിക്കുന്നു. എയർടെലിന്‍റെ 23 രൂപ റീചാർജ് 28 ദിവസത്തേക്ക് വാലിഡിറ്റി നൽകുന്നു. അതേസമയം വോഡഫോൺ ഐഡിയയുടെ 24 രൂപ പ്ലാൻ വെറും 14 ദിവസത്തേക്ക് മാത്രം വാലിഡിറ്റി നൽകുന്ന റിച്ചാർജ്ജാണ്. അതുകൊണ്ട് തന്നെ വോഡാഫോൺ ഉപയോക്താക്കൾക്ക് 24 രൂപ റിച്ചാർജ് ഒരു മാസം രണ്ട് തവണ ചെയ്യേണ്ടി വരും.

വോയിസ് കോളുകൾ

ഇരു ടെലിക്കോം കമ്പനികളും ഈ വാലിഡിറ്റി വർദ്ധിപ്പിക്കാനുള്ള റിച്ചാർജുകളിൽ വോയിസ് കോളുകൾക്ക് ഇളവുകൾ നൽകുന്നില്ല. ലോക്കൽ / എസ്ടിഡി കോളുകൾക്ക് ഉപയോക്താക്കളിൽ നിന്ന് സെക്കൻഡിൽ 2.5 പൈസ ഈടാക്കും. എയർടെൽ ഉപയോക്താക്കളെ സംബന്ധിടച്ച് 23 രൂപ സ്മാർട്ട് റീചാർജ് പ്ലാൻ കുഴപ്പമില്ലാത്ത പ്ലാനാണ്. എന്നാൽ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 24 രൂപ പായ്ക്ക് ഒരുമാസം രണ്ടുതവണ റീചാർജ് ചെയ്യേണ്ടി വരും. ഇതിന് പകരം 49 രൂപ ഓൾ റൗണ്ടർ പായ്ക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കൂടുതൽ വായിക്കുക: വോഡാഫോണിന്‍റെ പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ അൺലിമിറ്റഡ് കോളുകൾ

Most Read Articles
Best Mobiles in India

English summary
The top three telcos- Reliance Jio, Vodafone Idea and Bharti Airtel successfully hiked the prepaid tariff prices to bring some stability to the telecom sector. Despite the tariff hike, Airtel and Vodafone Idea did not remove the policy of minimum recharges. For the unaware, subscribers of Airtel and Vodafone Idea will have to perform a mandatory recharge every month to keep their prepaid account active.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X