ദിവസവും 2 ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ പ്രമുഖ ടെലിക്കോം സേവനദാതാക്കളാണ് റിലയൻസ് ജിയോ, എയർടെൽ എന്നിവ. ഈ രണ്ട് കമ്പനികളും തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷകമായ ആനുകൂല്യങ്ങളോടെ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ടെലിക്കോം വിപണിയിലെ മത്സരങ്ങളുടെ ഫലമായി ഇരു കമ്പനികളും മികച്ച കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരുമാസം, രണ്ട് മാസം, മൂന്ന് മാസം, ഒരു വർഷം എന്നിങ്ങനെ നിരവധി വാലിഡിറ്റി കാലയളവിലേക്കുള്ള പ്ലാനുകളും ഈ കമ്പനികൾ നൽകുന്നു.

വീഡിയോ കണ്ടന്റുകൾ സ്ട്രീം ചെയ്യാനും ഓൺലൈൻ ഗെയിമുകൾ കളിക്കാനുമായി ധാരാളം ഡാറ്റ ചിലവഴിക്കുന്ന ഉപയോക്താക്കൾക്കായാണ് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും അവതരിപ്പിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റിയോടെ ദിവസവും 2ജിബി ഡാറ്റ നൽകുന്ന രണ്ട് കമ്പനികളായ ജിയോ, എയർടെൽ എന്നിവയുടെ ഈ വിഭാഗത്തിലെ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ
ദിവസവും 2ജിബി ഡാറ്റ നൽകുന്ന അഞ്ച് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. ഈ വിഭാഗത്തിലെ ആദ്യത്തെ പ്ലാൻ 298 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിംഗും പ്ലാനിലൂടെ ലഭിക്കുന്നു. ഈ വിഭാഗത്തിലെ മറ്റൊരു പ്ലാൻ 349 രൂപയുടേതാണ്. സൌജന്യ ആമസോൺ പ്രൈം സബ്ക്രിപ്ഷൻ നൽകുന്ന ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 2 ജിബി ഡാറ്റ, 100 മെസേജുകൾ, അൺലിമിറ്റഡ് കോളിംഗ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന മറ്റൊ പ്ലാൻ 449 രൂപയ്ക്ക് ലഭ്യമാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയാണ് നൽകുന്നത്. 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിംഗും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റൊരു പ്ലാൻ 698 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ മൊത്തം 84 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ലഭിക്കുന്നു. 2,498 രൂപയുടെ മറ്റൊരു പ്ലാനും എയർടെൽ നൽകുന്നുണ്ട്. ഇത് ഒരു വർഷത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക.

ജിയോയുടെ ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ
പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി നൽകുന്നത്. ഈ പ്ലാനുകളുടെ വില 249 രൂപ, 444 രൂപ, 599 രൂപ, 2,599 രൂപ എന്നിങ്ങനെയാണ്. ഇതിൽ 249 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ, ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസുകൾ, 28 ദിവസത്തേക്ക് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ വിളിക്കാൻ 1000 മിനിറ്റ് എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ജിയോയുടെ 444 രൂപ പ്ലാൻ 56 ദിവസത്തേക്ക് 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 2,000 മിനിറ്റ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

599 രൂപയുടെ പ്ലാൻ ദിവസവും 2ജിബി ഡാറ്റ, 100 എസ്എംഎസ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളിങ്, 84 ദിവസത്തെ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളാണ് നൽകുന്നത്. ജിയോയുടെ ഈ വിഭാഗത്തിലെ അവസാനത്തെ പ്ലാൻ 2,599 രൂപയുടെ പ്ലാനാണ്. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ മൊത്തം ലഭിക്കുന്ന 730 ജിബി ഡാറ്റ കൂടാതെ 10 ജിബി ഡാറ്റ അധികവും ലഭിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു.


Click it and Unblock the Notifications








