വോഡാഫോൺ, ജിയോ, എയർടെൽ എന്നിവയുടെ 100 രൂപയ്ക്കുള്ളിൽ വരുന്ന പ്ലാനുകൾ; മികച്ചത് ഏത്?

|

ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എയർടെല്ലും വോഡഫോണും അടുത്തിടെ 100 രൂപയ്ക്കുള്ളിൽ വിലവരുന്ന നിരവധി പദ്ധതികൾ അവതരിപ്പിച്ചു. മറുവശത്ത്, റിലയൻസ് ജിയോ അതിന്റെ ജിയോഫോൺ വരിക്കാർക്കായും പ്ലാനുകൾ ആരംഭിച്ചിട്ടുണ്ട് വരിക്കാരെ നിലനിർത്തുന്നതിൽ ടെലികോം ഓപ്പറേറ്റർമാർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്ന് ഞങ്ങൾ എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ എന്നിവയിൽ നിന്നുള്ള 8 ദിവസത്തെ വാലിഡിറ്റി വരുന്ന പ്രതിമാസ റീചാർജ് പ്ലാനുകൾ എതൊക്കെയാണെന്ന് പരിശോധിക്കാം.

എയർടെല്ലിൻറെ 100 രൂപയിൽ താഴെയുള്ള പ്ലാനുകൾ
 

എയർടെല്ലിൻറെ 100 രൂപയിൽ താഴെയുള്ള പ്ലാനുകൾ

എയർടെൽ 100 രൂപയ്ക്ക് അകത്ത് അഞ്ച് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. 23 രൂപ മുതൽ ആരംഭിച്ച് 98 രൂപ വരെയുള്ള പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ആദ്യത്തേതും അടിസ്ഥാനപരവുമായ 23 രൂപയുടെ പ്ലാനിൽ വരിക്കാർക്ക് സൌജന്യ ഡാറ്റയോ കോളിങ് സമയമോ നൽകുന്നില്ല. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സെക്കൻഡിൽ 2.5 പൈസ എന്ന നിരക്കിൽ കോളുകൾ വിളിക്കാൻ കഴിയും. പ്ലാനിൽ എസ്എംഎസിന് 1 രൂപ എന്ന നിരക്ക് ഈടാക്കുന്നു. എസ്ടിഡി എസ്എംഎസിന് 1.5 രൂപയാണ് നിരക്ക്.

35 രൂപയുടെ പ്ലാൻ

35 രൂപയുടെ പ്ലാനിലൂടെ 100 എംബി ഡാറ്റയും 26.66 രൂപ ടോക്ക് ടൈമും ലഭിക്കുന്നു. 28 ദിവസത്തേക്കാണ് ഈ ഓഫർ. 48രൂപയുടെ പ്ലാനിലൂടെ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ ലഭ്യമാക്കുന്നു. 65 രൂപ പ്ലാനിൽ 200 എംബി ഡാറ്റയും ലോക്കൽ, എസ്ടിഡി കോളുകൾക്ക് മിനിറ്റിന് 60 പൈസ നിരക്കും 55 രൂപ ടോക്ക് ടൈമും ലഭ്യമാക്കുന്നു. ഈ പ്ലാനിനും 28 ദിവസമാണ് വാലിഡിറ്റി. അവസാനത്തെ പ്ലാനായ 98 രൂപയുടെ പ്ലാനിലൂടെ 6 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്നു.

കൂടുതൽ വായിക്കുക : ജിയോയുടെ 555 രൂപ പ്ലാനിനെ നേരിടാൻ എയർടെലിൻറെ 558 രൂപ പ്ലാൻ, ഏതാണ് മികച്ചത്

വോഡഫോണിൻറെ 100 രൂപയിൽ താഴെയുള്ള പ്ലാനുകൾ

വോഡഫോണിൻറെ 100 രൂപയിൽ താഴെയുള്ള പ്ലാനുകൾ

വോഡഫോൺ 100 രൂപയിൽ താഴെ ആറ് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 35 രൂപ മുതൽ ആരംഭിച്ച് 95 രൂപവരെയുള്ള പ്ലാനുകളാണ് ഇതിൽ ഉൾപ്പെടുക. 35 രൂപ പ്ലാനിലൂടെ 26 രൂപ മൂല്യമുള്ള ടോക്ക് ടൈം, കോളുകൾക്ക് സെക്കൻഡിൽ 2.5 പൈസ, 100 എംബി ഡാറ്റ എന്നിവ കമ്പനി നൽകുന്നു. 39 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 30 രൂപ ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു, കൂടാതെ 100 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസമാണ് പ്ലാനിൻറെ വാലിഡിറ്റി.

45 രൂപയുടെ പ്ലാൻ
 

45 രൂപയുടെ പ്ലാൻ 45 രൂപ തന്നെ ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. എല്ലാ ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾക്കും സെക്കൻഡിൽ 1 പൈസ എന്ന നിരക്കും പ്ലാനിലൂടെ ലഭിക്കും. 69 രൂപയുടെ പ്ലാൻ 150 ലോക്കൽ, എസ്ടിഡി, റോമിംഗ് മിനിറ്റ് വാഗ്ദാനം ചെയ്യുന്നു. 100 എസ്എംഎസും 250 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 65 രൂപയുട പ്ലാൻ‌ 55 രൂപ ടോക്ക് ടൈം നൽകുന്നു. സെക്കൻഡിൽ 1.2 പൈസ നിരക്കിൽ കോളുകളും ആ പ്ലാൻ നൽകുന്നു. അവസാന പ്ലാനായ 95 രൂപയുടെ പ്ലാൻ‌ 95 രൂപ ടോക്ക് ടൈമും സെക്കൻഡിൽ 1 പൈസനിരക്കിൽ കോളും വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം 28 ദിവസത്തേക്ക് 500 എംബി ഡാറ്റയും ലഭിക്കും.

കൂടുതൽ വായിക്കുക : കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്കായി 225 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോൺ

റിലയൻസ് ജിയോയുടെ 100 രൂപയിൽ താഴെയുള്ള പ്ലാനുകൾ

റിലയൻസ് ജിയോയുടെ 100 രൂപയിൽ താഴെയുള്ള പ്ലാനുകൾ

100 രൂപയിൽ താഴെയുള്ള നിരക്കിൽ ഡാറ്റാ പ്ലാനുകൾ കൊണ്ടുവന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ.പ്രതിദിനം 2 ജിബി 4 ജി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു 98 രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത് വാലിഡിറ്റി കാലാവധിയായ 28 ദിവസത്തേക്ക് പ്രീമിയം ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ മറ്റൊരു പ്രധാനപ്പെട്ട പ്ലാനാണ് 49 രൂപയുടെ പ്ലാൻ. ഇത് 50 സൌജന്യ എസ്എംഎസ്, 1 ജിബി 4 ജി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് ജിയോ പ്രീമിയം അപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും. ശ്രദ്ധിക്കേണ്ട കാര്യം ഈ പ്ലാൻ‌ ജിയോ‌ഫോൺ‌ ഉപയോക്താക്കൾ‌ക്ക് മാത്രമേ ലഭ്യമാകൂ എന്നതാണ്. ജിയോ 75 രൂപയുട പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് ജിയോ നമ്പറുകളിലേക്ക് സൌജന്യ കോൾ, ഓഫ്‌നെറ്റ് കോളുകൾക്ക് 500 മിനിറ്റ് സൌജന്യം, പ്രതിമാസം 3 ജിബി ഡാറ്റ എന്നിവ ഈ പ്ലാനിൽ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക: കേരളത്തിൽ ജിയോയുടെ തേരോട്ടം, 4ജി നെറ്റ്വർക്കിലും വരിക്കാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം

മികച്ച പ്ലാനുകൾ

പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ റിലയൻസ് ജിയോയ്ക്ക് വളരെയേറെ ജനപ്രീതിയുണ്ട്. എന്നാൽ 100 രൂപയ്ക്ക് കീഴിൽ വരുന്ന പ്ലാനുകളുടെ ആനുകൂല്യങ്ങളുടെ കാര്യം മൊത്തത്തിൽ പരിശോധിച്ചാൽ എയർടെലും വോഡഫോണും മികച്ച പ്ലാനുകൾ തന്നെയാണ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് വ്യത്യസ്ത ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരായതിനാൽ തന്നെ അവരവരുടെ ആവശ്യത്തിന് ചേർന്ന നിലയിൽ പദ്ധതികൾ തിരഞ്ഞെടുക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
With an aim to increase their Average Revenue Per User, both Airtel and the Vodafone has launched many plans under Rs. 100 of lately. On the other hand, Reliance Jio has launched plans for its JioPhone subscribers. This also shows that telecom operators are very aggressive in terms of retaining subscribers. So, today we are going to list all monthly recharge plans from Airtel, Vodafone, Reliance Jio that come with a validity period of 28 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X