എയർടെൽ എക്‌സ്ട്രീം ബോക്‌സിന്റെ വില വെട്ടികുറച്ചു; പുതുക്കിയ വില നോക്കാം

|

മുൻനിര ടെലികോം, ഡിടിഎച്ച് ഓപ്പറേറ്റർമാരിലൊരാളായ ഭാരതി എയർടെൽ തങ്ങളുടെ ഡിടിഎച്ച് സേവനമായ എയർടെൽ എക്‌സ്ട്രീം ബോക്‌സിന്റെ വില കുറച്ചതായി പ്രഖ്യാപിച്ചു. നേരത്തെ എക്ട്രീം ബോക്സിന് എയർടെൽ ഔദ്യോഗിക വെബ്‌സൈറ്റിൽ 2,499 രൂപയായിരുന്നു വില. എന്നാലിപ്പോൾ ഇത് 2,000 രൂപയായി കുറച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തപ്പോൾ എയർടെൽ എക്‌സ്‌ട്രീം ബോക്‌സിന്റെ വില 3,999 രൂപയായിരുന്നു. ലോഞ്ച് ചെയ്ത വില നോക്കുമ്പോൾ ഇപ്പോഴുള്ള വില വെറും പകുതി മാത്രമാണ്. എയർടെൽ തങ്ങളുടെ എക്സ്ട്രീം ബോക്സ് ഇപ്പോൾ ഉപയോക്താക്കൾക്ക് 2000 രൂപയ്ക്കാണ്.

എക്സ്ട്രീം ബോക്സ്

ഡ്രീം ഡിടിഎച്ചിന്റെ റിപ്പോർട്ട് അനുസരിച്ച് എക്സ്ട്രീം ബോക്സ് ഓപ്‌ഷനുള്ള എയർടെൽ ഡിജിറ്റൽ ടിവിയുടെ പുതിയ കണക്ഷനുകൾക്ക് മാത്രമേ പുതുക്കിയ വില ബാധകമാകൂ. എയർടെൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലർമാർ വഴിയോ എക്‌സ്ട്രീം ബോക്‌സ് വാങ്ങുന്ന ആളുകൾക്ക് പുതുക്കിയ വില നൽകിയാൽ മതിയാകും. ഇത് പരിമിത കാലത്തേക്ക് മാത്രം ലഭ്യമാകുന്ന ഓഫറാണെന്നും സൂചനകൾ ഉണ്ട്. നിശ്ചിത ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇതിന്റെ വില 2499 രൂപയായി മാറുമെന്നാണ് സൂചനകൾ.

ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

എയർടെൽ

എയർടെൽ എക്‌സ്ട്രീം ബോക്‌സിന്റെ വില കുറയ്ക്കുന്നതിനു പുറമേ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളുടെ രൂപത്തിൽ കമ്പനി ആകർഷകമായ ആനുകൂല്യങ്ങളും ഇപ്പോൾ നൽകുന്നുണ്ട്. ഈ സേവനം ഉപയോഗിക്കുന്നവർക്കായി എയർടെൽ നൽകുന്ന ആനുകൂല്യങ്ങളിൽ ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ, പുതിയ സബ്‌സ്‌ക്രൈബർമാർക്ക് മൂന്ന് മാസത്തെ സൗജന്യ ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ, ഹങ്കാമ, ഇറോസ് നൌ, സോണിലിവ് എന്നിവയുൾപ്പെടെയുള്ള ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നു. ഈ സബ്‌സ്‌ക്രിപ്‌ഷനുകളെല്ലാം എയർടെൽ എക്‌സ്ട്രീം ബോക്‌സിനൊപ്പം സൗജന്യമായി ലഭിക്കുന്നവയാണ്.

എയർടെൽ എക്‌സ്ട്രീം ബോക്‌സിന്റെ സവിശേഷതകൾ

എയർടെൽ എക്‌സ്ട്രീം ബോക്‌സിന്റെ സവിശേഷതകൾ

എയർടെൽ എക്‌സ്ട്രീം ബോക്‌സ് ഒരു ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്‌സാണ്. സോണിലിവ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നിവയടക്കമുള്ള വിവിധ ഒടിടി സേവനങ്ങൾ സ്ട്രീം ചെയ്യുന്നതിനായി ഒരു ക്രോംകാസ്റ്റ് സംവിധാനവുമായിട്ടാണ് ഇത് വരുന്നത്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് ടിവി ഒഎസിലാണ് എക്സ്ട്രീം ബോക്സ് പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ 5,000ലധികം ആപ്പുകളിലേക്കും ഗെയിമുകളിലേക്കും ആക്‌സസ് നേടാനും സാധിക്കും. ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്യാനും വീഡിയോകൾ സ്ട്രീം ചെയ്യാനും സെറ്റ്-ടോപ്പ് ബോക്‌സിന് ഒരു മൊബൈൽ ഹോട്ട്‌സ്‌പോട്ടിലേക്കോ വൈഫൈയിലേക്കോ കണക്ഷൻ ആവശ്യമാണ്.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

ഒടിടി സേവനങ്ങൾ

ഒടിടി സേവനങ്ങൾ സപ്പോർട്ട് ചെയ്യുന്നതിന് പുറമേ എയർടെൽ എക്‌സ്ട്രീം ബോക്‌സ് ഉപയോക്താക്കൾക്ക് സാധാരണ ഡിടിഎച്ച് സേവനങ്ങളും നൽകുന്നുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, ഈ സെറ്റ്-ടോപ്പ് ബോക്‌സിന്റെ ഉപയോക്താക്കൾക്ക് അവരുടെ എയർടെൽ ഡിടിഎച്ച് അക്കൗണ്ട് ഏറ്റവും കുറഞ്ഞ പ്രതിമാസ തുകയ്ക്ക് റീചാർജ് ചെയ്യാം. ഡിടിഎച്ച് ഒടിടി സേവനങ്ങൾ ആക്സസ് ചെയ്യുന്നതിന് 153 രൂപ മാത്രമാണ് ഉപയോക്താക്കൾ റീചാർജ് ചെയ്യേണ്ടി വരുന്നത്. മറ്റ് ഡിടിഎച്ച് ഓപ്പറേറ്റർമാരുടെ സേവനങ്ങൾക്ക് ഇതിനെക്കാൾ കൂടുതൽ തുക ചിലവ് വരും.

പ്രീമിയം ആപ്പ്

എയർടെൽ എക്‌സ്‌ട്രീം പ്രീമിയം ആപ്പ് ലോഞ്ച് ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് എയർടെൽ എക്‌സ്ട്രീം ബോക്‌സിന് വില കുറച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ലൈവ് ചാനലുകൾക്ക് പുറമെ 10,500ലധികം സിനിമകളും ഷോകളും നൽകുന്ന, ഒരൊറ്റ ആപ്പിൽ 15 ഇന്ത്യൻ, ആഗോള വീഡിയോ സ്ട്രീമിംഗ് സേവനങ്ങളിൽ നിന്നുള്ള കണ്ടന്റ് നൽകുന്ന ആപ്പാണ് ഇത്. എയർടെൽ എക്‌സ്‌ട്രീം പ്രീമിയം ആക്സസിന്റെ സബ്ക്രിപ്ഷൻ തുകയാണ് ഏറ്റവും ശ്രദ്ധേയം. ഈ ആപ്പിലേക്കുള്ള ആക്സസ് പ്രതിമാസം വെറും 149 രൂപ മാത്രമാണ്. നിരവധി ഒടിടി ആപ്പുകളിലേക്കുള്ള ആക്സസ് നൽകുന്നതിനാൽ തന്നെ ഈ സബ്ക്രിപ്ഷൻ എടുക്കുന്നത് വളരെ ലാഭകരവുമാണ്.

എയർടെലും വിഐയും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾഎയർടെലും വിഐയും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Airtel has slashed the price of the Extreme box. Earlier, the Xtreme box was priced at Rs 2,499 on the Airtel official website. But now it has been reduced to Rs 2,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X