അതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

ഭാരതി എയർടെലിന്റെ ഫൈബർ ബ്രോഡ്ബാന്റ് വിഭാഗമായ എയർടെൽ എക്‌സ്ട്രീം ഫൈബർ ഇന്ത്യയിൽ ജനപ്രിതി നേടി വരികയാണ്. ജിയോ, ബിഎസ്എൻഎൽ എന്നീ വലിയ കമ്പനികൾക്കൊപ്പം മത്സരിക്കുന്ന എക്സ്ട്രീം ഫൈബർ മികച്ച പ്ലാനുകൾ തന്നെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ആവശ്യത്തിന് അനുസരിച്ച ഡാറ്റ, വേഗത എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കുന്നു എന്നതാണ് ഈ പ്ലാനുകളുടെ സവിശേഷത. പ്രൊഫഷണൽ ഉപഭോക്താക്കൾക്കായി എയർടെൽ എക്‌സ്ട്രീം ഫൈബർ മികച്ച വേഗതയുള്ള പ്ലാനുകൾ നൽകുന്നുണ്ട്.

 

എയർടെൽ എക്സ്ട്രീം ബോഡ്ബ്രാന്റ് പ്ലാനുകൾ

നിങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യുകയോ അതല്ലെങ്കിൽ വളരെ വേഗതയേറിയ ഇന്റർനെറ്റ് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ എയർടെൽ എക്സ്ട്രീം ബോഡ്ബ്രാന്റ് പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനുകൾക്ക് വില അല്പം കൂടുതലാണ്. അതുകൊണ്ട് തന്നെ സാധാരണ ആവശ്യങ്ങൾക്ക് ഈ പ്ലാനുകൾ എടുക്കുന്നത് നഷ്ടം ആയിരിക്കും. രണ്ട് പ്ലാനുകളാണ് എയർടെൽ എക്‌സ്ട്രീം ഫൈബർ ഈ വിഭാഗത്തിൽ നൽകുന്നത്. ഈ പ്ലാനുകൾ 300 എംബിപിഎസ്, 1 ജിബിപിഎസ് എന്നിങ്ങനെയുള്ള ഡാറ്റ വേഗത നൽകുന്നവയാണ്. ഈ പ്ലാനുകൾ വിശദമായി നോക്കാം.

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്; വ്യാപനവും പ്രസക്തിയുംബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്; വ്യാപനവും പ്രസക്തിയും

എയർടെൽ എക്‌സ്ട്രീം ഫൈബർ 1499 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബർ 1499 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 1499 രൂപ വിലയുടെ പ്ലാൻ 'പ്രൊഫഷണൽ' ആവശ്യങ്ങൾക്കായി തിരഞ്ഞെടുക്കാവുന്ന പ്ലാനാണ്. വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്കും മറ്റും ഈ പ്ലാൻ മികച്ചതാണ്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 300 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗതയാണ് നൽകുന്നത്. ഈ വേഗത സ്ട്രമിങ്, വർക്ക് ഫ്രം ഹോം, ഗെയിമിങ് എന്നിങ്ങനെ ഏത് ആവശ്യത്തിനും യോദിച്ചത് തന്നെയാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ മാത്രമേ ഇന്റർനെറ്റ് ലഭിക്കുകയുള്ളു.

സൗജന്യ ഫിക്സഡ് ലൈൻ
 

1499 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയിസ് കോളിങ് കണക്ഷനും എയർടെൽ എക്‌സ്ട്രീം ഫൈബർ നൽകുന്നുണ്ട്. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവ ഉൾപ്പെടുന്ന അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഈ അധിക ആനുകൂല്യങ്ങളെല്ലാം ഉപയോക്കൾക്ക് എയർടെൽ താങ്ക്സ് ആനുകൂല്യത്തിന് കീഴിൽ റിഡീം ചെയ്യാവുന്നതാണ്. 1499 രൂപ എന്നത് ജിഎസ്ടി ഉൾപ്പെടാത്ത തുകയാണ് എന്ന കാര്യം ശ്രദ്ദിക്കുക. ജിഎസ്ടി കൂടി ചേരുമ്പോൾ ഈ പ്ലാനുകളുടെ നിരക്ക് വർധിക്കും.

200 എംബിപിഎസ് ഡാറ്റ സ്പീഡുമായി എഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ അടിപൊളി പ്ലാൻ200 എംബിപിഎസ് ഡാറ്റ സ്പീഡുമായി എഷ്യാനെറ്റ് ബ്രോഡ്ബാൻഡിന്റെ അടിപൊളി പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബർ 3999 രൂപ പ്ലാൻ

എയർടെൽ എക്‌സ്ട്രീം ഫൈബർ 3999 രൂപ പ്ലാൻ

ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് നൽകുന്ന പ്രീമിയം പ്ലാനുകളിൽ ഒന്നാണ് 3999 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അതിശയിപ്പിക്കുന്ന വേഗതയാണ് നൽകുന്നത്. 'ഇൻഫിനിറ്റി' എന്നാണ് ഈ പ്ലാനിനെ എയർടെൽ എക്‌സ്ട്രീം ഫൈബർ വിളിക്കുന്നത്. ഇത് യഥാർത്ഥത്തിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ ഒരു മാസത്തേക്ക് ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് വേഗതയാണ് നൽകുന്നത്. ഇതിനൊപ്പം ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും.എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും പ്ലാനിനൊപ്പം നൽകുന്നു.

500 എംബിപിഎസ്

3999 രൂപയുടെ പ്ലാനിനൊപ്പവും ജിഎസ്ടി ഉൾപ്പെടുന്നില്ല, സേവനത്തിന്റെ മൊത്തത്തിലുള്ള ചിലവ് 18% കൂടുതലായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക. എയർടെൽ 500 എംബിപിഎസ് വേഗതയുള്ള പ്ലാൻ നൽകുന്നില്ല. മുഖ്യ എതിരാളിയായ ജിയോഫൈബർ ഇത്തരമൊരു പ്ലാൻ നൽകുന്നുണ്ട്. ഇത് എയർടെൽ എക്സ്ട്രീം ഫൈബറിന്റെ പോരായ്മയാണ്. മേൽപ്പറഞ്ഞ രണ്ട് പ്ലാനുകളും കൂടുതൽ വേഗത ആവശ്യമുള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാവുന്നതാണ്. മറ്റുള്ളവർക്ക് ഈ പ്ലാനുകൾ നഷ്ടമായിരിക്കും.

1000 രൂപയിൽ താഴെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ1000 രൂപയിൽ താഴെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

Best Mobiles in India

English summary
Airtel Xstream Fiber Broadband has two plans that offer the best speeds. These plans offer speeds of up to 300 Mbps and 1 Gbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X